യോഗ്യത കുറവാണല്ലോ എന്ന ആശങ്ക ഇനി വേണ്ട. നിങ്ങൾക്കും മികച്ച അവസരങ്ങൾ കാത്തിരിപ്പുണ്ട്. ഡ്രൈവർ, മേട്രൻ, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങി ഒട്ടേറെ ഒഴിവുകളിൽ അപേക്ഷിക്കാം. തസ്തികകളും യോഗ്യതകളും: ഡ്രൈവർ തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ ബസ് ഡ്രൈവർ കം ക്ലീനറുടെ ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: ഏഴാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യോഗ്യത കുറവാണല്ലോ എന്ന ആശങ്ക ഇനി വേണ്ട. നിങ്ങൾക്കും മികച്ച അവസരങ്ങൾ കാത്തിരിപ്പുണ്ട്. ഡ്രൈവർ, മേട്രൻ, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങി ഒട്ടേറെ ഒഴിവുകളിൽ അപേക്ഷിക്കാം.

തസ്തികകളും യോഗ്യതകളും:

ADVERTISEMENT

ഡ്രൈവർ

തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ ബസ് ഡ്രൈവർ കം ക്ലീനറുടെ ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: ഏഴാം ക്ലാസ് ജയം, ബാഡ്ജോടുകൂടി ഹെവി ഡ്യൂട്ടി വെഹിക്കിൾ ലൈസൻസ്, 10 വർഷ ജോലിപരിചയം. അപേക്ഷാ ഫോം മാതൃക (www.cet.ac.in) വെബ്സൈറ്റിൽ ലഭിക്കും. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി നവംബർ 20 നു 10 ന് കോളജ് ഒാഫിസിൽ ഹാജരാവുക.

ഫുട്‌ബോൾ കോച്ച്

തിരുവനന്തപുരം ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിൽ ഫുട്‌ബോൾ കോച്ച് ഒഴിവ്. യോഗ്യത: എൻഐഎസ് ഡിപ്ലോമ, എൻഐഎസ് സർട്ടിഫിക്കറ്റ്, ഫിസിക്കൽ എജ്യുക്കേഷനിൽ ബിരുദം, ഫുട്‌ബോൾ സ്‌പെഷ്യലൈസേഷൻ, എഐഎഫ്എഫ് കോച്ചിങ് ലൈസൻസ്. അഭിമുഖം നവംബർ 18 നു 11ന് പട്ടികജാതി വികസന ഓഫിസിൽ. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക.

ADVERTISEMENT

സോഫ്റ്റ്‌വെയർ ഡെവലപ്പർ

തിരുവനന്തപുരം പ്രൊഡക്ഷൻ ആൻഡ് മെയിന്റനൻസ് ഡിവിഷനിൽ സോഫ്റ്റ്‌വെയർ ഡെവലപ്പർ ഒഴിവ്. കരാർ നിയമനം. യോഗ്യത: കംപ്യൂട്ടർ/ ഇലക്ട്രോണിക്സിൽ ബിടെക്/ ബിഎസ്‌സി/ബിസിഎ/എംസിഎ. ഓൺലൈനായി നവംബർ 18 വരെ അപേക്ഷിക്കാം. https://pmdamc.ihrd.ac.in

മേട്രൻ

പത്തനംതിട്ട കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ മേട്രൻ ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: പത്താംക്ലാസ് ജയം. പ്രായപരിധി: 50. അഭിമുഖം നവംബര്‍ 22 നു 11 ന്. അസ്സല്‍ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0468–2310057, 99472 97363.

ADVERTISEMENT

ഓവര്‍സിയർ

പത്തനംതിട്ട വള്ളിക്കോട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓവര്‍സിയർ ഒഴിവ്. യോഗ്യത: 3വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ 2വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ്.
നവംബര്‍ 20 നകം അപേക്ഷിക്കണം. 0468–2350229.

യോഗപരിശീലകർ

പത്തനംതിട്ട ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വനിതകള്‍ക്ക് യോഗപരിശീലകരാകാൻ അവസരം. യോഗ്യത: അംഗീകൃത യോഗപരിശീലന സര്‍ട്ടിഫിക്കറ്റ്/ യോഗ പിജി സര്‍ട്ടിഫിക്കറ്റ്, ബിഎന്‍വൈഎസ്, ബിഎഎംഎസ്, എംഎസ്‌സി യോഗ, എംഫില്‍ യോഗ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി: 50. ശമ്പളം:12,000. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 19 നു 11 ന് ഹാജരാവുക. 98952 33405.

ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം ഐടി അസിസ്റ്റന്റ്

പത്തനംതിട്ട പളളിക്കല്‍ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം ഐടി അസിസ്റ്റന്റ് ഒഴിവ്. കരാർ നിയമനം. യോഗ്യത: ബികോം, പിജിഡിസിഎ. അവസാന തീയതി നവംബര്‍ 16. 0473–4288621.

ഇന്‍സ്ട്രക്ടര്‍

ആലപ്പുഴ ചെങ്ങന്നൂര്‍ ഗവ. ഐടിഐയിൽ വയര്‍മാന്‍ (ഡബ്ലിയുഎം) ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്. യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചില്‍ എൻജിനീയറിങ് ബിരുദം, ഒരു വര്‍ഷ ജോലി പരിചയം, അല്ലെങ്കില്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ 3വര്‍ഷ എൻജിനീയറിങ് ഡിപ്ലോമ, 2വര്‍ഷ ജോലി പരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ എന്‍ടിസി/എന്‍എസി, 3വര്‍ഷ ജോലി പരിചയം. അഭിമുഖം 19നു 11 ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാവുക.

കോഓര്‍ഡിനേറ്റര്‍

വിമുക്തിയുടെ എറണാകുളം ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താൽക്കാലിക ഒഴിവ്. യോഗ്യത: സോഷ്യല്‍ വര്‍ക്ക്/സൈക്കോളജി/വിമന്‍ സ്റ്റഡീസ്/ജന്‍ഡര്‍ സ്റ്റഡീസിൽ പിജി. ഒരു വര്‍ഷ ജോലിപരിചയം. പ്രായം: 23-60. ശമ്പളം: 50,000. നവംബര്‍ 26 നകം അപേക്ഷിക്കണം. വിലാസം: എറണാകുളം എക്‌സൈസ് ഡിവിഷന്‍ ഓഫിസ്, എക്‌സൈസ് സോണല്‍ കോംപ്ലക്സ്, കച്ചേരിപ്പടി, എറണാകുളം– 682 018. 0484–2390657.

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

Kerala Job Opportunity