യോഗ്യത എന്തുമാകട്ടെ, ജോലി റെഡി! ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്റ്റ്, ഡിറ്റിപി ഓപ്പറേറ്റർ; കോളജ്/സ്കൂളുകളിൽ മേട്രൻ, കുക്ക്, സ്വീപ്പർ, അസിസ്റ്റന്റ് അവസരങ്ങൾ
യോഗ്യത പത്താം ക്ലാസോ അതിൽ താഴെയോ ആകട്ടെ, ആഗ്രഹിച്ച ജോലി നേടാനുള്ള ഈ അവസരം പാഴാക്കേണ്ട! കരാർ/താൽക്കാലിക നിയമനമാണ്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക. ആർട്ടിസ്റ്റ്, ഡിറ്റിപി ഓപ്പറേറ്റർ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്റ്റ്, ഡിറ്റിപി ഓപ്പറേറ്റർ ഒഴിവ്. ദിവസവേതന

യോഗ്യത പത്താം ക്ലാസോ അതിൽ താഴെയോ ആകട്ടെ, ആഗ്രഹിച്ച ജോലി നേടാനുള്ള ഈ അവസരം പാഴാക്കേണ്ട! കരാർ/താൽക്കാലിക നിയമനമാണ്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക.
ആർട്ടിസ്റ്റ്, ഡിറ്റിപി ഓപ്പറേറ്റർ
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്റ്റ്, ഡിറ്റിപി ഓപ്പറേറ്റർ ഒഴിവ്. ദിവസവേതന നിയമനം. ∙യോഗ്യത- ഡിറ്റിപി ഓപ്പറേറ്റർ: പത്താംക്ലാസ്, കെജിടിഎ/എംജിടിഎ (ടൈപ്പ് റൈറ്റിങ് മലയാളം ഹയർ, ഇംഗ്ലിഷ് ലോവർ). അപേക്ഷ ഡിസംബർ 28 വരെ. ആർട്ടിസ്റ്റ് തസ്തികയിൽ അപേക്ഷ ഡിസംബർ 20 വരെ. വിലാസം: ഡയറക്ടർ,കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളജ് കാമ്പസ്, പാളയം, തിരുവനന്തപുരം- 695034. 0471-2333790, 85479 71483, www.ksicl.org.
മേട്രൻ, കുക്ക്
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളജിൽ പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിൽ ദിവസവേതന നിയമനം. വനിതകൾക്കാണ് അവസരം.
തസ്തിക, യോഗ്യത, പ്രായം, ഇന്റർവ്യൂ തീയതി:
∙മേട്രൻ: പത്താം ക്ലാസ്, 40-60; ഡിസംബർ 19 നു 10 ന്.
∙കുക്ക്/ കിച്ചൺ ഹെൽപ്പർ: എട്ടാം ക്ലാസ് ജയം; 40-60; ഡിസംബർ 18 നു 10 ന്.
∙സ്വീപ്പർ കം സാനിട്ടറി വർക്കർ: എട്ടാം ക്ലാസ് ജയം; 40-60; ഡിസംബർ 16 നു 10 ന്.
അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജ് ഓഫിസിൽ ഹാജരാവുക.
ട്രെയിനർ, അസിസ്റ്റന്റ്
സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തെ വിവിധ സ്കൂളുകളിൽ ആരംഭിക്കുന്ന സ്കിൽ സെന്ററുകളിൽ ട്രെയിനർ, സ്കിൽ സെന്റർ അസിസ്റ്റന്റ് നിയമനം. അപേക്ഷ ഡിസംബർ 20 നകം ലഭിക്കണം. വിലാസം: ജില്ലാ പ്രോജക്ട് കോർഡിനേറ്റർ, സമഗ്രശിക്ഷാ കേരളം, ഗവ. ഗേൾസ് എച്ച്എസ് ചാല, തിരുവനന്തപുരം–695 036. 0471-2455591. www.ssakerala.in.
നഴ്‌സ്
മലപ്പുറം ഇരിങ്ങല്ലൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഒഴിവ്. താൽക്കാലിക നിയമനം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഡിസംബര്‍ 23നു 10:30ന് ഹാജരാവുക. 0494–2459309.
സ്വീപ്പർ
ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫിസിന്റെ കീഴിലെ ചെങ്ങന്നൂര്‍ സൈനിക വിശ്രമ കേന്ദ്രത്തിൽ പാർട് ടൈം (പിടിഎസ്) ഒഴിവ്. പ്രദേശവാസികളായ വിമുക്തഭടന്മാര്‍ ഡിസംബര്‍ 17 നകം ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫിസില്‍ അപേക്ഷ നല്‍കുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുക. 0477–2245673. ഇമെയില്‍: zswalp@gmail.com
അധ്യാപക ഒഴിവ്
പാലക്കാട്
ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്‌നോളജി ആൻഡ് ഗവ. പോളിടെക്നിക് കോളജില്‍ ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ് വിഭാഗം ഗെസ്റ്റ് ലക്ചറര്‍ ഒഴിവ്. ദിവസ വേതന നിയമനം. അഭിമുഖം ഡിസംബര്‍ 16 നു 11 ന് കോളജ് ഓഫിസില്‍. സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവുക.
ഇടുക്കി
മണിയാറൻകുടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷണൽ കെമിസ്ട്രി ജൂനിയർ ടീച്ചറുടെ ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം ഡിസംബർ 18 രാവിലെ 11 ന്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0486–2235650.
തൃശൂര്‍
ചാലക്കുടിയിലെ കെജിബിവി. ഗേള്‍സ് ഹോസ്റ്റലിൽ വനിതാ പാര്‍ട് ടൈം ടീച്ചറുടെ കരാർ നിയമനം. അഭിമുഖം ഡിസംബർ 18 നു 10.30 ന്. പ്രായം: 25-50. യോഗ്യത: ബിരുദം, ബിഎഡ്. ശമ്പളം 10,000. വിലാസം: കെജിബിവി ഗേള്‍സ് ഹോസ്റ്റല്‍, ജിഎല്‍പിഎസ്. ഈസ്റ്റ് ചാലക്കുടി കോമ്പൗണ്ട്, ചാലക്കുടി, പിന്‍- 680 307. 0487-2323841.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ...