ആർമി പ്ലസ്ടു ടെക്‌നിക്കൽ എൻട്രി; 90 ഒഴിവ്, പരിശീലനം കഴിഞ്ഞ് ലഫ്‌റ്റ്‌നന്റ് റാങ്കിൽ നിയമനം
ആർമി പ്ലസ് ടു ടെക്‌നിക്കൽ എൻട്രി സ്‌കീം (പെർമനന്റ് കമ്മിഷൻ) 52–ാം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 90 ഒഴിവ്. അവിവാഹിതരായ ആൺകുട്ടികൾക്കാണ് അവസരം. 2025 ജനുവരിയിൽ കോഴ്‌സ് ആരംഭിക്കും. ഓൺലൈൻ വഴി ജൂൺ 13 വരെ അപേക്ഷിക്കാം. ∙യോഗ്യത: ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് പഠിച്ച് 60% മാർക്കോടെ പ്ലസ് ടു ജയം/

ആർമി പ്ലസ് ടു ടെക്‌നിക്കൽ എൻട്രി സ്‌കീം (പെർമനന്റ് കമ്മിഷൻ) 52–ാം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 90 ഒഴിവ്.
അവിവാഹിതരായ ആൺകുട്ടികൾക്കാണ് അവസരം. 2025 ജനുവരിയിൽ കോഴ്‌സ് ആരംഭിക്കും. ഓൺലൈൻ വഴി ജൂൺ 13 വരെ അപേക്ഷിക്കാം.
∙യോഗ്യത: ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് പഠിച്ച് 60% മാർക്കോടെ പ്ലസ് ടു ജയം/ തത്തുല്യം. അപേക്ഷകർ ജെഇഇ (മെയിൻസ്) 2023എഴുതിയവരാകണം.
പ്രായം: 2005 ജൂലൈ രണ്ടിനു മുൻപും 2008 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത് (രണ്ടു തീയതിയും ഉൾപ്പെടെ).
∙പരിശീലനം: 4 വർഷം. പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദം ലഭിക്കും. പരിശീലനത്തിനുശേഷം ലഫ്‌റ്റ്‌നന്റ് റാങ്കിൽ നിയമനം.
∙തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ എസ്‌എസ്‌ബി ഇന്റർവ്യൂവിനു ക്ഷണിക്കും. രണ്ടു ഘട്ടങ്ങളായി 5 ദിവസമാണ് ഇന്റർവ്യൂ. വൈദ്യപരിശോധനയും ഉണ്ടാകും. www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.