'ഒരു പേരിൽ എന്തിരിക്കുന്നു' എന്നു ചോദിക്കുന്നവരോട് അനന്ദു മധുസൂദനനും അനന്ദു രാജും പറയും, ഒരു പേരിൽ നിന്നാണ് എല്ലാ തുടക്കവും! എൽകെജി മുതൽ സർക്കാർ ജോലി വരെ നീളുന്ന 28 വർഷത്തെ സൗഹൃദത്തിന്റെ തുടക്കം. ഒരുമിച്ച് പഠിച്ചു വളർന്ന്, ഒരുമിച്ച് സർക്കാർ സർവീസിൽ ജോലിക്കു കയറിയ അനന്ദു മധുസൂദനനും അനന്ദു രാജും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'ഒരു പേരിൽ എന്തിരിക്കുന്നു' എന്നു ചോദിക്കുന്നവരോട് അനന്ദു മധുസൂദനനും അനന്ദു രാജും പറയും, ഒരു പേരിൽ നിന്നാണ് എല്ലാ തുടക്കവും! എൽകെജി മുതൽ സർക്കാർ ജോലി വരെ നീളുന്ന 28 വർഷത്തെ സൗഹൃദത്തിന്റെ തുടക്കം. ഒരുമിച്ച് പഠിച്ചു വളർന്ന്, ഒരുമിച്ച് സർക്കാർ സർവീസിൽ ജോലിക്കു കയറിയ അനന്ദു മധുസൂദനനും അനന്ദു രാജും തമ്മിൽ പേരിൽ മാത്രമല്ല വീട്ടുപേരിലും ജീവിതത്തിലും സാമ്യങ്ങൾ ഏറെയാണ്.

വയലാപറമ്പ് താഴത്തെക്കൂറ്റ് മധുസൂദനന്റെയും തൊഴിൽവകുപ്പ് ജീവനക്കാരി ശ്രീലേഖയുടെയും മകനാണ് അനന്ദു മധുസൂദനൻ (28). എരുമേലി അമ്പലം ഭാഗത്ത് താഴത്തെക്കൂറ്റ് തങ്കരാജന്റെയും ആരോഗ്യ വകുപ്പ് ജീവനക്കാരി ജയശ്രീയുടെയും മകനാണ് അനന്ദു രാജൻ (28).

ADVERTISEMENT

എൽകെജിക്ക് എരുമേലി നിർമല പബ്ലിക് സ്കൂളിൽ ചേർന്ന ആദ്യദിനം പേരിലെ സാമ്യമാണ് ഇരുവരേയും കൂട്ടുകാരാക്കിയത്. അന്നുമുതൽ പത്താംക്ലാസ് വരെ നിർമല സ്കൂളിലും പ്ലസ് വൺ, പ്ലസ് ടു സെന്റ് തോമസ് സ്കൂളിലും ഒരുമിച്ചു പഠിച്ചു. തുടർന്ന് ഇരുവരും പ്രവേശന പരീക്ഷ കോച്ചിങ്ങിനു പോയി എൻജീയറിങ്ങിനു പ്രവേശനം നേടി. മെക്കാനിക്കൽ എൻജിനീയറിങ്ങാണ് തിരഞ്ഞെടുത്തതെങ്കിലും രണ്ടുപേർക്കും രണ്ടു കോളജാണ് ലഭിച്ചത്. അനന്ദു മധുസൂദനൻ പാലാ എൻജിനീയറിങ് കോളജിലും അനന്ദു രാജൻ ഒറ്റപ്പാലം എൻജിനീയറിങ് കോളജിലും. എങ്കിലും രണ്ടു കോളജുകളുടെ അകലം അവരുടെ സൗഹ‍ൃദത്തെ തീരെ ഉലച്ചില്ല.

മികച്ച മാർക്കോടെ എൻജിനീയറിങ് പാസായ ഇവർ ജീവിതത്തിന്റെ ട്രാക്കൊന്നു മാറ്റിപ്പിടിച്ചതും ഒരുമിച്ചാണ്. സർക്കാർ ജോലിക്ക് തയാറെടുപ്പ് ആരംഭിച്ചു. കോച്ചിങ്ങും ഒരുമിച്ച്. പല റാങ്ക് ലിസ്റ്റുകളിലും ഇരുവരും സ്ഥാനം പിടിച്ചു. ഇടയ്ക്ക് എസ്ഐ പരീക്ഷയിൽ റാങ്ക് പട്ടികയിൽ വന്നെങ്കിലും ഫിസിക്കൽ ടെസ്റ്റിൽ ഇരുവരും പരാജയപ്പെട്ടു. എങ്കിലും സർക്കാർ ജോലിയെന്ന ലക്ഷ്യം അവർ നേടിയെടുത്തു. അനന്ദു മധുസൂദനൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് ഓഫിസിൽ എൽഡി ക്ലാർക്കായും, അനന്ദു രാജൻ പത്തനംതിട്ട മോട്ടർ വാഹന ക്ഷേമനിധി ഓഫിസിൽ എൽഡി ക്ലാർക്കായും ജോലിയിൽ പ്രവേശിച്ചു.

ADVERTISEMENT

ജീവിതത്തിൽ എത്തിപ്പിടിക്കാൻ ഇനിയും ഉയരങ്ങളുണ്ടെന്നും, അതിനായുള്ള യാത്ര ഒരുമിച്ചു തന്നെയെന്നും അനന്ദു മധുസൂദനനും അനന്ദു രാജും പറയുമ്പോൾ 28 വർഷത്തെ സൗഹൃദത്തിന്റെ ഉറപ്പ് ആ ശബ്ദത്തിലുണ്ട്. 

English Summary:

Friendship

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT