Activate your premium subscription today
ദശരഥ മഹാരാജാവിന് ആദ്യഭാര്യയായ കൗസല്യയില്‍ ജനിച്ച പുത്രി, ശാന്ത. ആരും മനസിലാക്കാത്ത ആരാലും തിരിച്ചറിയപ്പെടാത്ത ഒരു കഥാപാത്രം. രാമായണത്തിലെ യഥാർഥ ദുഃഖ പുത്രി. വായിക്കാം സജിൽ ശ്രീധർ എഴുതുന്ന നോവൽ – ശാന്ത
ശാന്ത ശബ്ദമുണ്ടാക്കാതെ മെല്ലെ എണീറ്റു. പിന്നെ പുറത്തേക്ക് നടന്നു. മുന്നില്‍ വഴികള്‍ രണ്ടാണ്. ഒന്ന് കൊട്ടാരം സ്ഥിതി ചെയ്യുന്ന നഗരചത്വരത്തിലേക്കുളള വഴി. മറ്റൊന്ന് നിഗൂഢതയുടെ കളിത്തൊട്ടിലായ ഉള്‍ക്കാട്ടിലേക്കുളള വഴി. പുറംകാഴ്ചയില്‍ അത് അനിശ്ചിതത്വത്തിന്റെ വഴിയാണ്. മനുഷ്യമാംസം മനസില്‍ ചുരമാന്തുന്ന കാട്ടുമൃഗങ്ങള്‍. വന്യതയും ക്രൗര്യവും മേയുന്ന ഉള്‍ക്കാട്. ശാന്ത അമാന്തിച്ചു നിന്നില്ല.
'മരവുരിയുടുത്ത് ധ്യാനമന്ത്രങ്ങളുമായി കായ്കനികള്‍ ഭക്ഷിച്ച് ഒരു ആശ്രമജീവിതം. അത് എനിക്ക് സാധ്യമാകുമോ ഭവാന്?' അവള് ആശങ്കയോടെ ചോദിച്ചു. 'എന്തുകൊണ്ട് സാധിച്ചു കൂടാ.. താപസന്റെ ഭാര്യയും താപസി. ശീലങ്ങള്‍ കൊണ്ട് വേരുറയ്ക്കാവുന്നതേയുളളു എന്തും... ഇന്നത്തെ ശീലം നാളെ മാറാം. നാളത്തെ ശീലം മറ്റന്നാളും...' ശാന്ത ഉത്തരം നല്കാനില്ലാതെ വിഷണ്ണയായി നിന്നു. ആശ്രമജീവിതം തന്റെ സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറത്താണ്. പക്ഷെ ഋഷ്യശൃംഗന് ഒരേ നിര്‍ബന്ധത്തിലാണ്. താത്പര്യക്കുറവ് അറിയിച്ചിട്ടും അദ്ദേഹം പിന്തിരിയുന്ന ലക്ഷണമില്ല.
ആ കുഞ്ഞിനെ ഒരുനോക്ക് കാണണം. ദശരഥന്റെ ചോരയില്‍ കൗസല്യയുടെ ഉദരത്തില്‍ ജനിച്ച കുഞ്ഞ്. എന്റെ നേരാങ്ങള. ശ്രീരാമചന്ദ്രന്. പക്ഷെ എങ്ങിനെ എന്ന ചോദ്യം ഉത്തരമില്ലാത്ത ഒന്നായി. പല വഴികളും മനസില്‍ തെളിഞ്ഞു. ഒന്നും ഫലപ്രാപ്തിയില്‍ എത്തിയില്ല. നൂലുകെട്ട് കഴിഞ്ഞു. ആളും ആരവങ്ങളും ഒഴിഞ്ഞു. കുട്ടികള്‍ വളര്‍ന്നുകൊണ്ടേയിരുന്നു. അവര്‍ കൊഞ്ചികൊഞ്ചി സംസാരിക്കാനും മുട്ടുകാലില്‍ ഇഴയാനും തുടങ്ങി. കോസലരാജ്യത്തെങ്ങും ആഹ്ളാദം പതഞ്ഞുപൊങ്ങി.
'ഇനി എന്നാണ് എനിക്ക് ഒരു കുഞ്ഞിനെ തരിക? അതിന് എത്ര പുത്രകാമേഷ്ടികള് വേണ്ടി വരും.. എത്ര..?' അവസാനമെത്തിയപ്പോഴേക്കും എല്ലാ വീര്യവും ചോര്‍ന്ന് അവള് ഉറക്കെ പൊട്ടിക്കരഞ്ഞു പോയി. പിന്നെ തളര്‍ന്ന് താഴേക്ക് വീഴാന്‍ ഒരുങ്ങി. ഋഷ്യശൃംഗന് അവളെ തന്റെ കരങ്ങളില്‍ താങ്ങിപ്പിടിച്ചു.
'ഈ ജന്മം എനിക്ക് ഒരു വിവാഹമുണ്ടാവില്ല.' ശാന്ത അറുത്തുമുറിച്ച് പറഞ്ഞു. മറുപടിയുടെ സൂചന എവിടേക്കാണെന്ന് ലോമപാദനും വര്‍ഷിണിക്കും വളരെ വേഗം ബോധ്യമായി. 'ഇപ്പോഴും നീ ആ സൂതനെ മനസില്‍ കൊണ്ടുനടക്കുകയാണോ?' ലോമപാദന് തുറന്ന് ചോദിച്ചു. 'മരിച്ചവര്‍ മരിച്ചു. ജീവിച്ചിരിക്കുന്നവരുടെ ജീവിതം പാഴാക്കുന്നതില്‍ എന്ത് അര്‍ത്ഥം? വര്‍ഷിണി അത് ഏറ്റുപിടിച്ചു. 'അറിയില്ല. പക്ഷെ മുത്തുവിന്റെ സ്ഥാനത്ത് മറ്റൊരാള്‍...വയ്യ..' 'ആ നരാധമനെ പോലാണോ ഈ മുനിശ്രേഷ്ഠന്.. പ്രകൃതിയുടെ നിയമങ്ങള്‍ പോലും മാറ്റിമറിക്കാന്‍ കെല്‍പ്പുളള മഹാതപസ്വി.' 'ഒരാള്‍ ശ്രേഷ്ഠനായതുകൊണ്ട് മറ്റൊരാള്‍ അധമനാകുമോ?' ശാന്ത തിരിച്ചടിച്ചു. 'തര്‍ക്കിക്കാനും വാദിക്കാനും ഞാനില്ല. എന്റെ മകള്‍ക്ക് നന്മ വരണം. അത് മാത്രമേയുളളു മനസില്‍' 'മകളുടെ നന്മ അവളുടെ സന്തോഷമാണ്. അതാണ് അച്ഛന് ആഗ്രഹിക്കുന്നതെങ്കില്‍ എന്നെ എന്റെ വഴിക്ക് വിടണം' ശാന്ത തന്നെ തോല്പ്പിക്കുകയാണെന്ന് അദ്ദേഹത്തിന് തോന്നി. 'പിന്നെ എന്താണ് നിന്റെ ഉദ്ദേശം? ഇ–നോവൽ ശാന്ത – അധ്യായം പതിമൂന്ന്
ചൂടുളള ചുക്കുകാപ്പിയുമായി ശാന്ത അവിടേക്ക് ചെന്നു. പുഞ്ചിരിയോടെ അത് കയ്യില്‍ വാങ്ങി അല്‍പ്പാല്‍പ്പമായി നുണഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു. 'മഴയ്ക്ക് എന്തൊരു ഭംഗി അല്ലേ?' ശാന്ത പതുക്കെ ചിരിച്ചു. 'എല്ലാം അവിടത്തെ അനുഗ്രഹം' 'അല്ല. ദൈവഹിതം' ഋഷ്യശൃംഗന് തിരുത്തി. ഒരുമിച്ച് നിന്നുളള ആ വര്‍ത്തമാനം എതിര്‍വശത്തെ ജനാലയിലൂടെ കണ്ട് ലോമപാദന് വര്‍ഷിണിയോട് പറഞ്ഞു. 'നമ്മുടെ മകള്‍ മുനികുമാരന്റെ മനസിലുടക്കിന്ന് തോന്നുന്നു.' 'അതിനല്ലേ പരിചാരകര്‍ ഏറെയുണ്ടായിട്ടും ചുക്കുകാപ്പിയുമായി ഞാന്‍ അവളെ തന്നെ അയച്ചത്.' 'വശീകരണവിദ്യയില്‍ നീയും മോശമല്ല.' വര്‍ഷിണി ലജ്ജയോടെ അദ്ദേഹത്തെ ചൂണ്ടുവിരല്‍ കൊണ്ട് കുത്തി.
ഒരിക്കല്‍ തനിക്ക് വന്നു ഭവിച്ച മനോചാഞ്ചല്യത്തിന്റെ ഇരയാണ് ഋഷ്യശൃംഗന്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കഠിനതപസില്‍ മുഴുകിയിരുന്ന തന്നെ ധ്യാനത്തില്‍ നിന്നുണര്ത്താന് ദേവേന്ദ്രന് അയച്ചുവെന്ന് പറയപ്പെടുന്നു ഉര്‍വശിയെ. സത്യം എന്തായിരുന്നാലും ഏകാഗ്രതയുടെ ആണിക്കല്ല് ഇളകി. മനസ് ചഞ്ചലമായി. പെണ്ണിന്റെ ചൂടും ഗന്ധവും അംഗലാവണ്യവും തപസിളക്കി. ഋഷ്യശൃംഗന് എന്ന കുഞ്ഞിനെ സമ്മാനിച്ച് അവള് ദേവലോകത്ത് മറഞ്ഞു. അന്ന് എടുത്ത ഉഗ്രശപഥമാണ്. ഇനി ഒരിക്കലും ഒരു ശക്തിയും മനസിനെ കീഴ്പെടുത്താന്‍ അനുവദിക്കില്ല. ഏത് കര്‍മ്മത്തിന്റെയും ആധാരശില മനസാണ്. ഏകാഗ്രവും സമര്‍പ്പിതവുമായ കര്‍മ്മമാണ്.
ശാന്തയ്ക്ക് എത്ര ശ്രമിച്ചിട്ടും അത് ഉള്‍ക്കൊളളാന്‍ കഴിഞ്ഞില്ല. പിന്നിട്ട സുദിനത്തില്‍ തന്റെ കരവലയത്തില്‍ അമര്‍ന്നു കിടന്ന് സ്നേഹനിശ്വാസങ്ങള്‍ കൊണ്ട് പൊളളിച്ച മുത്തു കഥാവശേഷനായിരിക്കുന്നു പോലും. വനത്തില്‍ നായാട്ടിന് പോയപ്പോള്‍ പുലി പിടികൂടുകയായിരുന്നു പോലും. പലതായി ചിതറിയ ശരീരഭാഗങ്ങള്‍ പൊതിഞ്ഞുകെട്ടി എത്തിച്ചു തരികയായിരുന്നു ഒപ്പമുളള ഭടന്മാര്. എന്താണ് സംഭവിച്ചത്, എങ്ങനെയാണ് ഒന്നും അറിഞ്ഞൂടാ.
അധ്യായം 9: സാഹസം മാലിനിയെയും വൈശാലിയെയും അവരുടെ സങ്കേതത്തില്‍ ചെന്ന് കണ്ടെത്തിയത് മുത്തു തന്നെയാണ്. മറ്റാരേക്കാള്‍ വേഗത്തില്‍ അവന് ആ കര്‍ത്തവ്യം നിര്‍വഹിച്ചത് രാജാവിനെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. ആദ്യം കൊട്ടാരത്തില്‍ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. രാജാവ് തന്നെ നേരിട്ട് കാര്യങ്ങള്‍ അവരെ
ഇനിയും മഴ പെയ്തില്ലെങ്കില്‍ പല ജീവനും പൊലിയും. അതിന് രാജാവെന്നോ പ്രജയെന്നോ ഭേദമില്ല. പണ്ഡിതനെന്നോ പാമരനെന്നോ ഇല്ല. ബ്രാഹ്മണനെന്നോ ചണ്ഡാലനെന്നോ ഇല്ല. ജീവന് എല്ലാവര്ക്കും ഒരു പോലെയാണ്. ജലം എല്ലാവര്ക്കും അനിവാര്യവുമാണ്.
Results 1-10 of 18