Muttil is a village in Wayanad district in the state of Kerala. muttil is near kalpetta and develop very fast with kalpetta.
വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കൽപ്പറ്റ ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് മുട്ടിൽ. ജില്ലാ ആസ്ഥാനമായ കല്പ്പറ്റയിൽ നിന്ന് 6 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. വയനാട്ടിലെ പ്രധാന പാതയായ കോഴിക്കോട്-മൈസൂർ ദേശീയപാത(ദേശീയപാത 212) മുട്ടിൽ ഗ്രാമപഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടി കടന്നുപോവുന്നു. സമുദ്രനിരപ്പിൽ നിന്ന് 750 മീറ്ററോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന മുട്ടിൽ ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 47.37 ചതുരശ്ര കിലോമീറ്ററാണ്.