മലയാളത്തിലും തമിഴകത്തിലും തിളങ്ങുന്ന പ്രിയതാരം ലിജോമോൾ വിവാഹം ശേഷം ഒരുമിച്ചുള്ള യാത്രയിലാണ്. നാഗാലന്‍ഡിൽ നിന്നുമുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ പുതിയതായി പങ്കുവച്ചിരിക്കുന്നത്. നാഗാലൻ‍‍ഡിലെ പരമ്പരാഗത വേഷമണിഞ്ഞ് നിൽക്കുന്ന ചിത്രമാണ് ഏറെ കൗതുകമുണർത്തുന്നത്. ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ എന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിലും തമിഴകത്തിലും തിളങ്ങുന്ന പ്രിയതാരം ലിജോമോൾ വിവാഹ ശേഷം ഒരുമിച്ചുള്ള യാത്രയിലാണ്. നാഗാലന്‍ഡിൽ നിന്നുമുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ പുതിയതായി പങ്കുവച്ചിരിക്കുന്നത്. നാഗാലൻ‍‍ഡിലെ പരമ്പരാഗത വേഷമണിഞ്ഞ് നിൽക്കുന്ന ചിത്രമാണ് ഏറെ കൗതുകമുണർത്തുന്നത്. ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ എന്നും ചിത്രത്തിനു താഴെ കുറിച്ചിട്ടുണ്ട്.

സിനിമയുടെ വിജയാഘോഷവും വിവാഹശേഷമുള്ള യാത്രയുമാണിത്. ഒട്ടേറെ കാഴ്ചകളും കഥകളില്‍ കേട്ട് മാത്രം ശീലമുള്ള തരം ജീവിത രീതികളും പ്രത്യേക സംസ്കാരവുമെല്ലാം ചേര്‍ന്ന സംസ്ഥാനമാണ് നാഗാലൻഡ്.

ADVERTISEMENT

നാഗന്‍ ഗോത്രസംസ്കാരത്തിന്‍റെ കാഴ്ചകളും ആഘോഷവുമായി എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്നു മുതല്‍ പത്തു വരെയുള്ള ഹോണ്‍ബില്‍ ഫെസ്റ്റിവലാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഇൗ ഉത്സവം കാണാനായി തന്നെ സഞ്ചാരികൾ ഇവിടെ എത്തിച്ചേരാറുണ്ട്. 'ഫെസ്റ്റിവല്‍ ഓഫ് ഫെസ്റ്റിവല്‍സ്' എന്നാണ് ഇത് അറിയപ്പെടുന്നത്. നാഗാലന്‍ഡിലെ വിവിധ ഗോത്രവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുന്നതിനും സാംസ്കാരിക പൈതൃകം കാത്തു സൂക്ഷിക്കുന്നതിനുമായി നാഗാലാന്‍ഡ്‌ സര്‍ക്കാര്‍ തന്നെയാണ് ഈ ഉത്സവം സംഘടിപ്പിക്കുന്നത്.

സോക്കു വാലിയിലെ കാഴ്ചകൾ ആസ്വദിക്കുന്ന ചിത്രങ്ങളും ലിജോമോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. തിരക്കേറിയ നഗരകാഴ്ചകള്‍ക്കുമപ്പുറം നാഗാലാൻഡിനെയും മണിപ്പൂരിനേയും കാണാനും അറിയാനും സോക്കു വാലി മികച്ച ഒാപ്ഷനാണ്.

ADVERTISEMENT

സോക്കു താഴ്‌വരയ്ക്ക് പലകാലങ്ങളില്‍ പല ഭാവങ്ങളാണ്. വേനല്‍ക്കാലത്ത്, താഴ്‌വര മുഴുവന്‍ നിറമുള്ള പൂക്കളാല്‍ മൂടും. അല്ലാത്തകാലമെല്ലാം മഞ്ഞിൽപൊതിയും. ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഈ താഴ്‌വര.

English Summary: Actress Lijomol Shares Beautiful Pictures From Nagaland Trip

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT