മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത ഒരു പേരാണ് അംബോളി. മഹാരാഷ്ട്രയിലെ ചിറാപുഞ്ചി എന്ന് വിശേഷണമുള്ള ഈ മനോഹരമായ ചെറു ഹിൽസ്റ്റേഷൻ സിന്ധുദുർഗ്ഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഉത്തരേന്ത്യയിൽ ശൈത്യകാലം അനുഭവപ്പെടുന്ന ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ ധാരാളം ആളുകൾ അംബോളി

മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത ഒരു പേരാണ് അംബോളി. മഹാരാഷ്ട്രയിലെ ചിറാപുഞ്ചി എന്ന് വിശേഷണമുള്ള ഈ മനോഹരമായ ചെറു ഹിൽസ്റ്റേഷൻ സിന്ധുദുർഗ്ഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഉത്തരേന്ത്യയിൽ ശൈത്യകാലം അനുഭവപ്പെടുന്ന ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ ധാരാളം ആളുകൾ അംബോളി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത ഒരു പേരാണ് അംബോളി. മഹാരാഷ്ട്രയിലെ ചിറാപുഞ്ചി എന്ന് വിശേഷണമുള്ള ഈ മനോഹരമായ ചെറു ഹിൽസ്റ്റേഷൻ സിന്ധുദുർഗ്ഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഉത്തരേന്ത്യയിൽ ശൈത്യകാലം അനുഭവപ്പെടുന്ന ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ ധാരാളം ആളുകൾ അംബോളി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത ഒരു പേരാണ് അംബോളി. മഹാരാഷ്ട്രയിലെ ചിറാപുഞ്ചി എന്ന് വിശേഷണമുള്ള ഈ മനോഹരമായ ചെറു ഹിൽസ്റ്റേഷൻ സിന്ധുദുർഗ്ഗ്  ജില്ലയിലെ സഹ്യാദ്രി മലനിരകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഉത്തരേന്ത്യയിൽ ശൈത്യകാലം അനുഭവപ്പെടുന്ന ഒക്ടോബർ മുതൽ ഫെബ്രുവരി  വരെയുള്ള മാസങ്ങളിൽ ധാരാളം ആളുകൾ  അംബോളി സന്ദർശിക്കാൻ എത്താറുണ്ട്.  പ്രതിവർഷം 740 സെ.മി. മഴ ലഭിക്കുന്നതു കൊണ്ടു തന്നെ കണ്ണിനു കുളിർമയുള്ള പച്ചപ്പും നിത്യഹരിതവനങ്ങളും സജീവമായ വെള്ളചാട്ടങ്ങളും  അംബോളിയിലെങ്ങും കാണാം.

Tiger toad

എന്നാൽ 672 ഹെക്ടറിൽ മാത്രം ഒരുങ്ങി നിൽക്കുന്ന ഈ ചെറു ഭൂപ്രദേശം ജൈവവൈവിധ്യങ്ങളാൽ സമ്പന്നമാണ്. കോടമഞ്ഞും ചാറ്റൽ മഴയും മിതമായ ചൂടും ഉരഗങ്ങൾക്കും പക്ഷികൾക്കും മറ്റു ജന്തു ജീവജാലങ്ങൾക്കും  വളർച്ചക്കും പ്രജനനത്തിനും  അനുകൂലമായ അന്തരീക്ഷം തീർക്കുന്നു. അതുകൊണ്ടു തന്നെ അപൂർവ്വവും വംശനാശ ഭീഷണി നേരിടുന്നവയും തദ്ദേശീയവുമായ ഒട്ടനവധി ജന്തു ജീവജാലങ്ങളെ നമുക്കിവിടെ കാണുവാൻ സാധിക്കും. അംബോളി ടൈഗർ റ്റോഡ്, അംബോളി ബുഷ് തവള എന്നിവ അവയിൽ ചിലതു മാത്രം. അതു കൊണ്ട് തന്നെയാണ് ഗവേഷകർക്കും പ്രകൃതിസ്നേഹികൾക്കും ഫൊട്ടോഗ്രാഫർമാർക്കും അംബോളി ഏറ്റവും പ്രിയപ്പെട്ടതാവുന്നത്. പക്ഷികളും തുമ്പികളും ചിത്രശലഭങ്ങളും തവളകളും ഉരഗങ്ങളുമായി 600 ൽ കൂടുതൽ ജാതിയിൽപെട്ട ജീവജാലങ്ങൾ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ADVERTISEMENT

മാക്രോ ഫൊട്ടോഗ്രാഫിയിൽ താത്പര്യം തോന്നിയ നാളുകളിലെന്നോ ആണ് അബോളിയിക്കുറിച്ച് ആദ്യമായി കേൾക്കുന്നത്. അതോടുകൂടെ  മനസ്സിൽ യാത്രക്കുള്ള ഭാണ്ഡം മുറുക്കി കഴിഞ്ഞിരുന്നു. മൺസൂൺ മഴ ലഭിക്കുന്ന ജൂൺ, ജൂലൈ  മാസങ്ങളിലെ ആർദ്രമായ അന്തരീക്ഷം, ഹരിതാഭ നിറഞ്ഞ ഭൂപ്രകൃതി , നനഞ്ഞു കുതിർന്ന മണ്ണ് ,തുടങ്ങി ഈ  ചെറുജീവികൾക്ക് ഇണകളെ തേടുന്നതിനും പ്രത്യുത്പാദനത്തിനും പറ്റിയ സാഹചര്യം പ്രകൃതി തന്നെ  തീർക്കുന്നു. യാത്രയ്ക്കായി ജൂലൈ മാസം തിരഞ്ഞെടുക്കുക്കാൻ ഉള്ള ഒരു കാരണവും ഇതുതന്നെയാണ്.

Bamboo Pit Viper

ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ സാവന്തവാടിയിൽ നിന്നും 31 കിലോ മീറ്റർ ചുരം കയറിവേണം ഹിൽ സ്റ്റേഷനായ അംബോളിയിൽ എത്താൻ. ഗൈഡും താമസ സൗകര്യവും നേരത്തേ തന്നെ ബുക്ക് ചെയ്തതുകൊണ്ട് അവിടെ മറ്റു തടസ്സങ്ങൾ  ഒന്നും ഉണ്ടായില്ല. സാവന്തവാടിയിൽ നിന്നും സഹയാത്രികനും സുഹൃത്തുമായ അഭിലാഷിനൊപ്പം യാത്ര തുടങ്ങി ചുരം കയറുമ്പോഴേക്കും മഴ അകമ്പടിയായി ഒപ്പം കൂടിയിരുന്നു. പിന്നീട് അവിടെ താമസിച്ചിരുന്ന മൂന്നു ദിവസങ്ങളും  മഴയിൽ കുതിർന്നവ തന്നെ  ആയിരുന്നു.

Green Frog
ADVERTISEMENT

പ്രത്യേകിച്ച് പാമ്പ്, തവള, ചെറുപ്രാണികൾ എന്നിവ  സജീവമാവുന്നത്  രാത്രി കാലങ്ങളിലാണ് എന്നുള്ളതുകൊണ്ടുതന്നെ ആ സമയത്തേ അവയുടെ ചിത്രങ്ങൾ  പകർത്താനാവൂ. മുൻ  നിശ്ചയിച്ച പ്രകാരം സന്ധ്യയോടെ വലിയൊരു ടോർച്ചുമായി ഗൈഡ് ഓംകാർ ഞങ്ങളുടെ മുറിയിലെത്തി. അംബോളിയുടെ  ഉള്ളം , കൈവെള്ളയിലെന്ന പോലെ അറിയാവുന്ന അനുഭവ സമ്പന്നനാണയാൾ. ക്യാമറയും ഫ്ലാഷും റെയിൻ കോട്ടും മറ്റു അനുബന്ധ ഉപകരണങ്ങളുമായി ചാറ്റൽ മഴയിൽ ഞങ്ങൾ ഇറങ്ങി. അബോളി ഫോറസ്റ്റ് പാർക്കിലേക്കാണ് ആദ്യം ഞങ്ങൾ പോയത്. നമ്മുടെ നാട്ടിലെ സുപരിചിതമായ പച്ചില പാമ്പാണ്  ( Green Vine Snake ) ടോർച്ച് വെളിച്ചത്തിൽ   ആദ്യം ഞങ്ങൾക്കു മുൻപിൽ പ്രത്യക്ഷപെട്ടത്. തിളങ്ങുന്ന, പച്ച ഉടലും നീണ്ട കണ്ണുകളും അടുക്കി വച്ച ശൽക്കങ്ങളുമായുള്ള സുന്ദര രൂപം പലകുറി ക്യാമറയിൽ പകർത്തി.  മുളമണ്ഡലി(Bamboo pit wiper), വില്ലൂന്നി വിഭാഗത്തിൽ വരുന്ന (Common bronze back,) മലബാർ പിറ്റ് വൈപ്പർ എന്നീ പാമ്പിനങ്ങളും  പിന്നീടുള്ള  ദിവസങ്ങളിൽ ഞങ്ങളുടെ ക്യാമറയിൽ പതിഞ്ഞു.

Green vine snake

കനത്ത മഴയും കാറ്റും നടത്തത്തിനും ചിത്രമെടുപ്പിനും പലകുറി തടസ്സം ഉണ്ടാക്കിയെങ്കിലും ഗൈഡിന്റെ അനുഭവ സമ്പത്തും ഞങ്ങളുടെ ജിജ്ഞാസയും കൊണ്ട് പ്രകൃതിയുടെ തടസ്സങ്ങളെ പോലും അതിജീവിക്കാനായി. തൊട്ടടുത്ത കുന്നിൽ മുകളിലേക്കായിരുന്നു ഓംകാർ പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങളെ നയിച്ചത്. ഇണകളെ ആകർഷിക്കാനുള്ള ആൺ തവളകളുടെ പേക്രോം ഗാനങ്ങൾ മഴയുടെ സംഗീതത്തിലും ഉയർന്നു കേൾക്കാം. അനുയോജ്യമായ ഇണകളെ ലഭിക്കുന്നതു വരെ ആൺ തവളകളുടെ ഗാനാലാപനം അന്തരീക്ഷത്തിൽ മുഴങ്ങികൊണ്ടേ ഇരിക്കും. വളരെ അപൂർവ്വമായി മാത്രം കാണാൻ സാധിക്കുന്ന അംബോളി ടൈഗർ റ്റോഡിനേയും അംബോളി ബുഷ്  റ്റോഡിനേയും ഭാഗ്യവശാൽ പച്ചിലകൾക്കിടയിൽ നിന്നും കണ്ടെത്താൻ സാധിച്ചു. കണ്ണും ക്യാമറയും ദ്രുതഗതിയിൽ ലക്ഷ്യം കണ്ടാൽ മാത്രമേ, ഏതാനും സെക്കൻഡ് മാത്രം പ്രത്യക്ഷപ്പെടുന്ന ഇവയുടെ ചിത്രമെടുക്കാൻ സാധിക്കുകയുള്ളൂ. എങ്കിലും ഒരു പിടി നല്ല ചിത്രങ്ങൾ എടുക്കുവാൻ സാധിച്ചു. വലിയ കണ്ണുകളും തിളങ്ങുന്ന ശരീരഘടനയും ഉള്ള ഈ ഇനം തവളകൾ സഹ്യാദ്രിയിലെ അംബോളിയിൽ മാത്രമേ കാണാൻ സാധിക്കൂകയുള്ളു എന്നുള്ളത് ഇവയുടെ പ്രാധാന്യം വർധിപ്പിക്കുന്നു.

ADVERTISEMENT

ഇലകൾക്കിടയിൽ തവളകളെ ഹെഡ് ലൈറ്റ് വെളിച്ചത്തിൽ തിരയുന്ന അവസരത്തിലാണ് മരത്തിൽ ബോളിന്റെ ആകൃതിയിൽ  തിളങ്ങുന്ന ഒരു വസ്തു എന്റെ ശ്രദ്ധയിൽ പെട്ടത്. അടുത്തെത്തിയപ്പോഴാണ് തവള മുട്ടകൾ പരസ്പരം ഒട്ടിച്ചേർന്ന് ബോൾ ആകൃതി പ്രാപിച്ചതാണെന്ന് മനസ്സിലായത്. മുട്ടകൾക്കകത്ത് ഭൂമിയിലേക്കു വരാൻ  വെമ്പി നിൽക്കുന്ന  വാൽമാക്രി കുഞ്ഞുങ്ങൾ അവയുടെ ചലനം പുറമേ നിന്നു നോക്കിയാൽ തന്നെ കാണാം.  ജീവന്റെ നൂറുകണക്കിന് തുടിപ്പുകൾ മനസ്സും ക്യാമറയും  ഒരു പോലെ നിറഞ്ഞ സന്തോഷകരമായ  നിമിഷമായിരുന്നു അത്. ഇത് കൂടാതെ മണവാട്ടി തവള (Fungoid Frog), മലബാർ തവള (Bi-coloured Frog) എന്നീ  തവളയിനങ്ങളും പിന്നീടുള്ള ദിവസങ്ങളിൽ ക്യാമറക്ക് വിരുന്നു നല്കി.  

Tiger toad
Malabar Pit Viper
Painted bronze back
Green vine snake

വളരെ പെട്ടെന്ന് തന്നെ അംബോളിയിലെ മൂന്നു ദിനങ്ങൾ കടന്നു പോയി. ഈ പരിമിതമായ  സമയം കൊണ്ട്  വളരെ ചെറിയൊരു വിഭാഗം ജീവജാലങ്ങളെ  മാത്രമാണ് കൺമുന്നിൽ വന്നതും ചിത്രങ്ങൾ എടുക്കാൻ സാധിച്ചതും . വായിച്ചതിലും കേട്ടറിഞ്ഞതിലും എത്ര മുകളിലാണ് മാക്രോ ഫോട്ടോഗ്രഫിയിൽ താത്പര്യമുള്ളവരെ സംബന്ധിച്ചിടത്തോളം സഹ്യാദ്രി മലനിരകളിലെ ഈ കുഞ്ഞു ഭൂപ്രദേശം എന്ന് മനസ്സിലാക്കുവാൻ ഈ യാത്ര കൊണ്ട് സാധിച്ചു. ഭാവി യാത്രകളിൽ കാണാമാറയത്ത് ഇരുന്ന പലരും ക്യാമറക്ക് മൂന്നിൽ വരും എന്ന് പ്രത്യാശിച്ച് ഓംകാറിനോട് വിട പറഞ്ഞു ഹോട്ടൽ റൂമിൽ നിന്നും പുറത്ത് ഇറങ്ങി ടാക്സിയിലേക്ക് ലഗ്ഗേജ് എടുത്തു വച്ചപ്പോൾ  മഴക്ക് തെല്ലൊരു ശമനമുണ്ടായിരുന്നു. കാറിൽ ചാരിയിരുന്ന് കണ്ണുകളടച്ചപ്പോൾ ചെവിയിൽ മുഴങ്ങിയത്  തവളകളുടെ മഴയെ വെല്ലുന്ന സംഗീതമായിരുന്നു.

English Summary:

Amboli Hill Station is a macro photography experience located in Maharashtra.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT