മലബാർ റിവർ ഫെസ്റ്റിവൽ; ഗ്രാമീണഭംഗി ആസ്വാദ്യകരമാക്കാൻ ട്രെക്കിങ്ങുമായി പുതുപ്പാടി പഞ്ചായത്ത്
വയനാടൻ ചുരത്തിന്റെ താഴ്വാരത്തിൽ പച്ചപ്പണിഞ്ഞ് സുന്ദരിയായി നിൽക്കുന്ന പഞ്ചായത്താണ് പുതുപ്പാടി. നിരവധി ചെറുവെള്ളച്ചാട്ടങ്ങളാലും കാട്ടരുവികളാലും മലഞ്ചെരുവുകളാലും സമ്പന്നമാണ് ഈ ഭൂമിക. വനപർവം പോലുള്ള ഇക്കോ ടൂറിസം പദ്ധതികളും വയനാട് ചുരവും പുതുപ്പാടി പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര ആകർഷണങ്ങളാണ്. ഏതായാലും

വയനാടൻ ചുരത്തിന്റെ താഴ്വാരത്തിൽ പച്ചപ്പണിഞ്ഞ് സുന്ദരിയായി നിൽക്കുന്ന പഞ്ചായത്താണ് പുതുപ്പാടി. നിരവധി ചെറുവെള്ളച്ചാട്ടങ്ങളാലും കാട്ടരുവികളാലും മലഞ്ചെരുവുകളാലും സമ്പന്നമാണ് ഈ ഭൂമിക. വനപർവം പോലുള്ള ഇക്കോ ടൂറിസം പദ്ധതികളും വയനാട് ചുരവും പുതുപ്പാടി പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര ആകർഷണങ്ങളാണ്. ഏതായാലും നാട്ടിലെ ഗ്രാമഭംഗി ആസ്വദിക്കാനും കാണാനുമായി ട്രെക്കിങ് സംഘടപ്പിക്കുകയാണ് പഞ്ചായത്ത്. മലബാർ റിവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് ട്രെക്കിങ്. ജൂലൈ 24 ബുധാഴ്ചയാണ് മുതിർന്നവർക്കും വിദ്യാർത്ഥികൾക്കുമായി ട്രെക്കിങ് സംഘടിപ്പിക്കുന്നത്.
മൈലള്ളാംപാറയിലുള്ള സെന്റ് ജോസഫ്സ് സ്കൂൾ പരിസരത്ത് നിന്നാണ് ട്രെക്കിങ് ആരംഭിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബുധനാഴ്ച രാവിലെ പത്തുമണിയോടു കൂടി സ്കൂൾ പരിസരത്തേക്ക് എത്തിച്ചേരേണ്ടതാണ്. മൈലള്ളാംപാറയിൽ നിന്ന് ആരംഭിച്ച് നിലമ്പൂർക്കാട് വഴി വനപർവത്തിലേക്ക് എത്തിച്ചേരുന്ന രീതിയാണ് ട്രെക്കിങ്ങിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഏകദേശം ഒരു കിലോമീറ്ററോളം ദൂരം വനമേഖലയിലൂടെയാണ് കടന്നു പോകുന്നത് എന്നതാണ് ഈ യാത്രയുടെ ഹൈലൈറ്റ്.
മഴക്കാലമായതിനാൽ തന്നെ യാത്രയ്ക്കെത്തുന്നവർ റെയിൻകോട്ട് ഉൾപ്പെടെയുള്ളവ കരുതേണ്ടതാണ്. രാവിലെ പത്തു മണിയോടു കൂടി ആരംഭിക്കുന്ന ട്രെക്കിങ് ഉച്ചയോടു കൂടി അവസാനിക്കുന്നതാണ്. മനോഹരമായ ചെറിയ വെള്ളച്ചാട്ടങ്ങളും മുളങ്കാടുകളും കാട്ടരുവികളുമാണ് ട്രെക്കിങ്ങിന് എത്തുന്ന സന്ദർശകരെ കാത്തിരിക്കുന്നത്. വയനാട് ചുരത്തിൽ മഴനടത്തം സംഘടിപ്പിക്കാറുണ്ടെങ്കിലും ഇത് ആദ്യമായാണ് പുതുപ്പാടി പഞ്ചായത്ത് ഇത്തരത്തിൽ ഒരു ട്രെക്കിങ് സംഘടിപ്പിക്കുന്നത്.
മലബാർ റിവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് ട്രെക്കിങ് സംഘടിപ്പിക്കുന്നത്. മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകൾ വ്യത്യസ്ത രീതിയിലുള്ള ആഘോഷങ്ങളും മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. കൊടിയത്തൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വണ്ടിപ്പൂട്ടും ചെളിക്കളിയും തിരുവമ്പാടി പഞ്ചായത്ത് സംസ്ഥാനതല നീന്തൽ ചാമ്പ്യൻഷിപ്പും സംഘടിപ്പിച്ചിരുന്നു. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് പുതുപ്പാടി പഞ്ചായത്ത് ട്രെക്കിങ് സംഘടിപ്പിക്കുന്നത്. ഗ്രാമീണതയെ തൊട്ടറിയാനും പച്ചപ്പും ഹരിതാഭയും ആസ്വദിക്കാൻ താൽപര്യമുള്ളവർക്കും ഈ ട്രെക്കിങ്ങിൽ പങ്കെടുക്കാവുന്നതാണ്.ട്രെക്കിങ്ങിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ 94966 74310 (ഷിജു ഐസക്ക്, പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.