മലകളും പുഴകളും കടൽത്തീരങ്ങളും മനോഹരമായ സംസ്കാരവും ചേർന്നു കിടക്കുന്ന കേരളത്തിലെ വടക്കൻ ജില്ലയാണ് കണ്ണൂർ. തെയ്യത്തിന്റെയും കാടുകളുടെയും നാട് കൂടിയാണ് കണ്ണൂർ. പൈതൽമലയും പയ്യാമ്പലം ബീച്ചും തലശ്ശേരിയും മാഹിയും കണ്ണൂർ ജില്ലയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന അടയാളങ്ങളാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ

മലകളും പുഴകളും കടൽത്തീരങ്ങളും മനോഹരമായ സംസ്കാരവും ചേർന്നു കിടക്കുന്ന കേരളത്തിലെ വടക്കൻ ജില്ലയാണ് കണ്ണൂർ. തെയ്യത്തിന്റെയും കാടുകളുടെയും നാട് കൂടിയാണ് കണ്ണൂർ. പൈതൽമലയും പയ്യാമ്പലം ബീച്ചും തലശ്ശേരിയും മാഹിയും കണ്ണൂർ ജില്ലയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന അടയാളങ്ങളാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലകളും പുഴകളും കടൽത്തീരങ്ങളും മനോഹരമായ സംസ്കാരവും ചേർന്നു കിടക്കുന്ന കേരളത്തിലെ വടക്കൻ ജില്ലയാണ് കണ്ണൂർ. തെയ്യത്തിന്റെയും കാടുകളുടെയും നാട് കൂടിയാണ് കണ്ണൂർ. പൈതൽമലയും പയ്യാമ്പലം ബീച്ചും തലശ്ശേരിയും മാഹിയും കണ്ണൂർ ജില്ലയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന അടയാളങ്ങളാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലകളും പുഴകളും കടൽത്തീരങ്ങളും മനോഹരമായ സംസ്കാരവും ചേർന്നു കിടക്കുന്ന കേരളത്തിലെ വടക്കൻ ജില്ലയാണ് കണ്ണൂർ. തെയ്യത്തിന്റെയും കാടുകളുടെയും നാട് കൂടിയാണ് കണ്ണൂർ. പൈതൽമലയും പയ്യാമ്പലം ബീച്ചും തലശ്ശേരിയും മാഹിയും കണ്ണൂർ ജില്ലയുടെ  സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന അടയാളങ്ങളാണ്. 

Info Card: Jain David M/ Manorama Online

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും സഞ്ചാരികളുടെ വളരെ പ്രിയപ്പെട്ട ഇടമാണ് കണ്ണൂർ. കേരളത്തിനു പുറത്തുനിന്ന് കണ്ണൂരിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയതിനു ശേഷം ബസിലോ ടാക്സിയിലോ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു പോകാവുന്നതാണ്.  പുരാതന ഗ്രാമമായ കാനത്തൂരിൽ നിന്നു ഉദ്ഭവിച്ചതാണ് കണ്ണൂർ എന്ന പേര്.  കണ്ണന്റെ അഥവാ കൃഷ്ണന്റെ ഊര് എന്നത്  ലോപിച്ചാണ് കണ്ണൂർ ആയതെന്നും പറയുന്നു. അതേസമയം കണ്ണൂരിൽ ഇപ്പോഴും കാനത്തൂർ എന്ന പേരുള്ള ഒരു നഗരസഭാ വാർഡുണ്ട്. 

ADVERTISEMENT

പയ്യാമ്പലം ബീച്ചും മുഴുപ്പിലങ്ങാടും

കണ്ണൂർ ജില്ലയിൽ നിരവധി കടൽത്തീരങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.  പയ്യാമ്പലം ബീച്ചും മീൻകുന്ന് ബീച്ചും ബേബി ബീച്ചും തയ്യിൽ ബീച്ചും അതിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ  ഡ്രൈവ് ഇൻ ബീച്ച് മുഴുപ്പിലങ്ങാടാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഏകദേശം 5 കിലോമീറ്റർ ദൂരം ഇരുചക്രവാഹനങ്ങൾക്കും ഫോർവീലറുകൾക്കും മുഴുപ്പിലങ്ങാട് ബീച്ചിലൂടെ ഓടിക്കാവുന്നതാണ്. നിരവധി സഞ്ചാരികളാണ് മുഴുപ്പിലങ്ങാട് ബീച്ചിലേക്ക് ഒരു കടൽത്തീര ഡ്രൈവിനായി എത്തുന്നത്. അഴീക്കോട് ഭാഗത്തേക്കുള്ള റോഡിന് അരികിലാണ് മീൻകുന്ന് ബീച്ച്. പയ്യാമ്പലം ബീച്ചിന്റെ ഭാഗമെന്നു വേണമെങ്കിൽ വിളിക്കാവുന്ന ഈ ബീച്ച് കണ്ണൂരിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. നിറയെ തെങ്ങുകളുള്ള ഈ ബീച്ചിൽ അത്ര വലിയ തിരക്കില്ല, അതുകൊണ്ടു തന്നെ കുടുംബസമേതം അവധി ദിവസം ആഘോഷിക്കാൻ പറ്റിയതാണ്. മനോഹരമായ പാർക്കാണ് പയ്യാമ്പലം ബീച്ചിലെ പ്രധാന ആകർഷണം. തോട്ടട ബീച്ച്, കീഴുന്ന ബീച്ച് എന്നിവിടങ്ങളിലേക്കും നിരവധി സഞ്ചാരികളാണ് എത്തുന്നത്. 

തലശ്ശേരി കോട്ടയും സെന്റ് ആഞ്ചലോ കോട്ടയും

1703 ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് തലശ്ശേരി കോട്ട നിർമിച്ചത്. അതുകൊണ്ടു തന്നെ ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ അവശേഷിപ്പ് കൂടിയാണ് ഈ കോട്ട. ബ്രിട്ടീഷ് മിലിട്ടറിയുടെയും വാണിജ്യകാര്യങ്ങളുടെയും പ്രധാനകേന്ദ്രമായിരുന്നു ഇവിടം. നിലവിൽ ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് കീഴിലാണ് ഈ കോട്ട. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് സെന്റ് ആഞ്ചെലോ കോട്ട അഥവാ കണ്ണൂർ കോട്ട പണി കഴിപ്പിച്ചത്. കണ്ണൂരിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് സെന്റ് ആഞ്ചെലോ കോട്ട. മലമുകളിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ട അറബിക്കടലിന്റെ മനോഹരമായ കാഴ്ച അവിടെ എത്തിച്ചേരുന്നവർക്ക് സമ്മാനിക്കുന്നു.

Info Card: Jain David M/ Manorama Online
ADVERTISEMENT

പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രം

കണ്ണൂർ നഗരത്തിൽ നിന്ന് ഏകദേശം 16 കിലോമീറ്റർ അകലെയാണ് പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രം. പാമ്പ് വളർത്തൽ കേന്ദ്രമാണെങ്കിലും മീനുകളും എമുകളും ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. നീർക്കോലി മുതൽ രാജവെമ്പാല വരെ ഇവിടെയുണ്ട്. ഇവിടെയുള്ള മറൈൻ അക്വേറിയത്തിൽ വിവിധ തരം മീനുകൾ, കടൽക്കുതിര, നക്ഷത്ര ആമ, കടൽത്താമര എന്നിവ  പ്രദർശിപ്പിച്ചിട്ടുണ്ട്. മലമ്പാമ്പ്, മൂർഖൻ, അണലി, പച്ചിലപ്പാമ്പ്, കാട്ടുപാമ്പ്, മണ്ഡലി, ചുരുട്ടമണ്ഡലി, ഇരുതലയൻ, വെളളിക്കെട്ടൻ തുടങ്ങി പലതരം പാമ്പുകളുടെ സ്വഭാവവും രീതികളും വിവരിച്ച് ഇവിടെ പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്. 1982 ൽ പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രത്തിന്റെ കീഴിൽ സിഎംപി നേതാവും മന്ത്രിയുമായിരുന്ന എം വി രാഘവനാണ് ഈ പാർക്ക് ആരംഭിച്ചത്. പ്രസിദ്ധമായ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെത്തുന്ന ഭക്തരും ഇവിടെ പാർക്ക് സന്ദർശിക്കാൻ എത്തുന്നു.

ധർമ്മടം തുരുത്തും ഏഴിമലയും

കരയിൽ നിന്ന് വിളിപ്പാടകലെയാണ് ധർമ്മടം തുരുത്ത് സ്ഥിതി ചെയ്യുന്നത്. ഏകദേശം രണ്ട് ഹെക്ടറോളമാണ് ധർമ്മടം തുരുത്തിന്റെ വിസ്തീർണം. ധർമ്മടം കടപ്പുറത്ത് നിന്ന് ഏകദേശം 100 മീറ്റർ അകലെയായാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. തെങ്ങുകളാൽ നിറഞ്ഞു നിൽക്കുന്ന ഈ തുരുത്ത് മുഴുപ്പിലങ്ങാട് ബീച്ചിൽ നിന്നാൽ കാണാൻ കഴിയും. വേലിയിറക്കത്തിന്റെ സമയത്ത് കടലിലൂടെ തുരുത്തിലേക്കു നടന്നു പോകാൻ കഴിയും. അതുകൊണ്ടു തന്നെ സാഹസികയാത്ര ഇഷ്ടപ്പെടുന്നവർ നിർബന്ധമായും ഒരിക്കലെങ്കിലും ധർമ്മടം തുരുത്തിലേക്ക് യാത്ര പോകണം. സ്വകാര്യസ്വത്ത് ആയിരുന്ന ധർമ്മടം തുരുത്ത് കേരള സർക്കാർ 1998ൽ ഏറ്റെടുത്തു. അതോടെ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. കണ്ണൂർ ജില്ലയിലെ ഒരു ചെറിയ മലമ്പ്രദേശമാണ് ഏഴിമല. ചരിത്രപരമായും ആത്മീയപരമായും ഏഴിമലയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ബുദ്ധൻ ഏഴിമല സന്ദർശിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. സംഘകൃതികളിലും ഏഴിമലയെക്കുറിച്ച് പരാമർശമുണ്ട്. ഏഴിമല നാവിക അക്കാദമിയും മാടായിപ്പാറയുമാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. 

ADVERTISEMENT

അറയ്ക്കൽ കൊട്ടാരം

കേരളം ഭരിച്ചിരുന്ന ഏക മുസ്ലിം രാജവംശം ആയിരുന്നു അറയ്ക്കൽ. കണ്ണൂർ നഗരത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ അഴീക്കലിലാണ് അറയ്ക്കൽ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പണ്ടു കാലത്തെ കൊട്ടാരം ഇന്ന് അറയ്ക്കൽ മ്യൂസിയം ആണ്. ഇന്നു മ്യൂസിയമായ കൊട്ടാരത്തിലെ പ്രദര്‍ശനവസ്തുക്കള്‍ പുരാതന കാലത്ത് അറയ്ക്കല്‍ രാജകുടുംബത്തിന് ഉണ്ടായിരുന്ന സമുദ്ര വ്യാപാര ബന്ധങ്ങളിലേക്കു വെളിച്ചം വീശുന്നവയാണ്. അമൂല്യ വസ്തുക്കള്‍ സൂക്ഷിക്കുവാനുള്ള പത്തായം, ആധാരപ്പെട്ടി, ആദികാലത്തെ ടെലിഫോണ്‍, വാളുകള്‍, കഠാരകള്‍,  ദൂരദര്‍ശിനി, ഖുറാന്റെ പതിപ്പുകള്‍ എന്നിവ ഇവിടെ കാണാൻ കഴിയും. പഴയ ചരിത്രരേഖകള്‍, പ്രമാണങ്ങള്‍, കോണ്‍‌സ്റ്റന്റിനോപ്പിളിലെ(തുര്‍ക്കി) ഖലീഫ ഹിജറ വര്‍ഷം 1194ല്‍ അറയ്ക്കല്‍ ബീവിക്കയച്ച അറബിയിലെഴുതിയ കത്ത്, അറയ്ക്കലിന്റെ രാജമുദ്ര എന്നിവയൊക്കെ ചുമരില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പൈതൽമലയും പാലക്കയം തട്ടും കൊട്ടാത്തലച്ചിയും

സമുദ്രനിരപ്പിൽ നിന്ന് 4,500 മീറ്റർ മുകളിലാണ് പൈതൽമല സ്ഥിതി ചെയ്യുന്നത്. കണ്ണൂരിലെ പ്രധാനപ്പെട്ട ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് ഇത്. കണ്ണൂരിൽ നിന്ന് 58 കിലോമീറ്റർ ഉണ്ട് പൈതൽമലയിലേക്ക്. പ്രവേശനകവാടത്തിൽ എത്തിക്കഴിഞ്ഞാൽ ടിക്കറ്റെടുക്ക് നിബിഡവനത്തിലൂടെ നടക്കണം. ഇതാണ് പൈതൽമലയുടെ ഏറ്റവും വലിയ ആകർഷണവും. പൈതൽമലയുടെ ഏറ്റവും ഉയരത്തിലേക്ക് എത്താൻ ഏകദേശം ആറു കിലോമീറ്ററിന് മുകളിൽ ദൂരം നടക്കണം. പുൽമേടുകളും മലനിരകളുമായി മനോഹരമായ കാഴ്ചകളാണ് ഇവിടെ നമ്മളെ കാത്തിരിക്കുന്നത്. രാവിലെ ഒമ്പതു മണി മുതൽ വൈകുന്നേരം നാലുമണി വരെയാണ് ഇവിടേക്ക് പ്രവേശനം. ഓഫ് റോഡ് പോകാൻ ആഗ്രഹിക്കുന്നവർക്ക് പോകാൻ പറ്റിയ ഒരു സ്ഥലമാണ് കോട്ടതലച്ചി മല. മലബാറിന്റെ മലയാറ്റൂർ എന്നറിയപ്പെടുന്ന ഈ മല ഒരു ക്രിസ്ത്യൻ തീർഥാടന കേന്ദ്രം കൂടിയാണ്. സമുദ്രനിരപ്പിൽ നിന്ന് 3,500 അടി മുകളിൽ സ്ഥിതി ചെയ്യുന്ന ഹിൽ സ്റ്റേഷനാണ് പാലക്കയം തട്ട്. സിപ് ലൈൻ, റോപ് ക്രോസ്, സോർബിങ് ബോൾ, ആർചറി തുടങ്ങി നിരവധി സാഹസിക വിനോദങ്ങളിൽ ഏർപ്പെടാൻ ഇവിടെ അവസരം ഉണ്ട്.

ഗ്രാഫിക്സ് : ജെയ്ൻ ഡേവിഡ് എം
English Summary:

Kannur: Unveiling the Hidden Gems of North Kerala.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT