സ്വര്‍ണ്ണവെയിലും മഞ്ഞമലരുകളും കവിളോട് കവിളുരുമ്മി കഥപറയുന്ന പാടങ്ങളുടെ കാഴ്ച കാണാന്‍ കാട്ടാക്കടയിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്. ഓണം ഇവിടെ പൂവിളികളുമായി നേരത്തേ എത്തിക്കഴിഞ്ഞു. കാട്ടാക്കടയിൽ ഏക്കർ കണക്കിന് സ്ഥലത്ത് ചെണ്ടുമല്ലിപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന മനോഹരദൃശ്യങ്ങള്‍ ആരുടേയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വര്‍ണ്ണവെയിലും മഞ്ഞമലരുകളും കവിളോട് കവിളുരുമ്മി കഥപറയുന്ന പാടങ്ങളുടെ കാഴ്ച കാണാന്‍ കാട്ടാക്കടയിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്. ഓണം ഇവിടെ പൂവിളികളുമായി നേരത്തേ എത്തിക്കഴിഞ്ഞു. കാട്ടാക്കടയിൽ ഏക്കർ കണക്കിന് സ്ഥലത്ത് ചെണ്ടുമല്ലിപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന മനോഹരദൃശ്യങ്ങള്‍ ആരുടേയും മനംകവരും.

ADVERTISEMENT

കാട്ടാക്കട നിയമസഭാ മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലായി 50 ഏക്കർ ഭൂമിയാണ് പൂക്കൃഷിക്കായി ഉപയോഗിച്ചത്. പള്ളിച്ചൽ പഞ്ചായത്തില്‍, 13 സ്ഥലങ്ങളിലായി 26 ഏക്കർ സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ചെയ്തു. കഴിഞ്ഞ വർഷം ഇവിടെ ഇതുപോലെ 10 ഏക്കർ സ്ഥലത്ത് പൂക്കൃഷി ചെയ്തിരുന്നു. 

"എന്‍റെ നാട്, എന്‍റെ ഓണം” പദ്ധതിയുടെ കീഴില്‍, പഞ്ചായത്തിന്‍റെയും വനംവകുപ്പിന്‍റെയും സംയുക്തസഹകരണത്തോടെയാണ് പൂക്കൃഷി നടത്തിയത്. ഈ പദ്ധതിക്കായി എം.ജി.എൻ.ആർ.ഇ.ജി.എ പ്രവർത്തകർ നിലമൊരുക്കി. കുടുംബശ്രീ പ്രവർത്തകർ പൂക്കൃഷി നടത്തുകയും കൃഷിവകുപ്പ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. 

ADVERTISEMENT

തരിശുഭൂമിയായിരുന്ന സ്ഥലമാണ് പൂക്കൃഷിക്കായി ഒരുക്കിയെടുത്തത്. ഉപയോഗിക്കാത്ത തരിശുനിലങ്ങൾ കണ്ടെത്തി പഞ്ചായത്ത് പൂക്കൃഷി തുടങ്ങുകയായിരുന്നു. ഇത് കൂട്ടായ്‌മയുടെ വിജയമാണ്.ഇതുവഴി 250 തൊഴിലാളികൾക്ക് ഒരുമാസം തൊഴിൽ നൽകാൻ പഞ്ചായത്തിനു കഴിഞ്ഞു. പൂവിടുന്ന കാലം കഴിയുമ്പോൾ ഈ പാടങ്ങള്‍ പച്ചക്കറി കൃഷിക്കായി ഉപയോഗിക്കും. 

ഓണാഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന പൂക്കളത്തിന്‍റെ അവിഭാജ്യ ഘടകമാണ് ചെണ്ടുമല്ലിപ്പൂക്കള്‍. തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമാണ് കേരളത്തിലേക്കു സാധാരണയായി പൂക്കൾ കൊണ്ടുവരുന്നത്. ടൺ കണക്കിനു പൂക്കളാണ് ഇങ്ങനെ ഇവിടെയെത്തുന്നത്. ഇക്കുറി വീടുകളില്‍ പൂക്കളം ഒരുക്കാന്‍ സ്വന്തം നാട്ടില്‍ നിന്നുള്ള പൂക്കള്‍ തന്നെ ഉപയോഗിക്കാം.

ADVERTISEMENT

വിരിഞ്ഞുനില്‍ക്കുന്ന ചെണ്ടുമല്ലിപ്പൂക്കള്‍, തിരുവനന്തപുരത്തു നിന്നു മാത്രമല്ല, സംസ്ഥാനത്തുടനീളമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. തിരുവനന്തപുരത്ത് നിന്ന് 22 കിലോമീറ്റർ അകലെയാണ് കാട്ടാക്കട. മലയോര ഉൽപന്നങ്ങളുടെ ജില്ലയിലെ രണ്ടാമത്തെ വലിയ വിപണിയാണ് ഇവിടം. നെയ്യാർ ഡാം, അഗസ്ത്യവനം വന്യജീവി സങ്കേതം എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇതിനടുത്താണ്.

Content Summary : Jamanthi farm in Pallichal panchayat, Thiruvananthapuram.