ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ നഗരങ്ങളിലൊന്നാണ് ആംസ്റ്റർഡാം. മനോഹരമായ കനാലുകളും ലോകോത്തര മ്യൂസിയങ്ങളും സാംസ്കാരിക ആകർഷണങ്ങളും, ഒപ്പം പ്രകൃതിഭംഗിയും ഒത്തുചേരുന്ന ഈ യൂറോപ്യന്‍ നഗരം ലോകസഞ്ചാരികളുടെ സ്വപ്നലോകമാണ്. പൊതുവേ ചെലവു കൂടിയ യാത്രയായിരുന്നിട്ടു പോലും ആംസ്റ്റർഡാമില്‍ എത്തുന്ന സഞ്ചാരികളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ നഗരങ്ങളിലൊന്നാണ് ആംസ്റ്റർഡാം. മനോഹരമായ കനാലുകളും ലോകോത്തര മ്യൂസിയങ്ങളും സാംസ്കാരിക ആകർഷണങ്ങളും, ഒപ്പം പ്രകൃതിഭംഗിയും ഒത്തുചേരുന്ന ഈ യൂറോപ്യന്‍ നഗരം ലോകസഞ്ചാരികളുടെ സ്വപ്നലോകമാണ്. പൊതുവേ ചെലവു കൂടിയ യാത്രയായിരുന്നിട്ടു പോലും ആംസ്റ്റർഡാമില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിന് യാതൊരു കുറവുമില്ല. വര്‍ഷംതോറും ലോകമെങ്ങുമുള്ള ദശലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടം സന്ദര്‍ശിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ, അമിതടൂറിസത്തിന്‍റെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ പുതിയ നടപടിക്കൊരുങ്ങുകയാണ് നഗരം. അടുത്ത വര്‍ഷം മുതല്‍ ടൂറിസ്റ്റുകള്‍ക്ക് ഇവിടം സന്ദര്‍ശിക്കണമെങ്കില്‍ കൂടുതല്‍ നികുതി കൊടുക്കേണ്ടി വരും. 

2024 ൽ വിനോദസഞ്ചാര നികുതി 12.5 ശതമാനമായി ഉയരും. രാത്രി നഗരത്തില്‍ തങ്ങുകയോ ക്രൂയിസ് കപ്പലുകളിൽ സന്ദർശിക്കുകയോ ചെയ്യുന്ന യാത്രക്കാർക്ക് ഇത് ബാധകമാകും. ഇതോടെ ആംസ്റ്റർഡാം യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന ടൂറിസ്റ്റ് നികുതിയുള്ള നഗരമാകും.  വര്‍ദ്ധിപ്പിച്ച നികുതിയില്‍ നിന്നുള്ള വരുമാനം നഗരത്തിന്‍റെ വികസന കാര്യങ്ങള്‍ക്കായി ഉപയോഗിക്കും.  അമിത വിനോദസഞ്ചാരത്തിന്‍റെ അനന്തരഫലങ്ങൾ പരിഹരിക്കാനും തെരുവുകൾ വൃത്തിയായി സൂക്ഷിക്കാനും അയൽപക്കങ്ങളിലെയും ജില്ലകളിലെയും രൂക്ഷമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും അധിക വിഭവങ്ങൾ സമാഹരിക്കുന്നതിനും ഈ തുക ഉപയോഗിക്കുമെന്ന് ധനകാര്യ ഡെപ്യൂട്ടി മേയർ ഹെസ്റ്റർ വാൻ ബ്യൂറൻ ഇതുസംബന്ധിച്ച പ്രസ്താവനയിൽ പറഞ്ഞു

Beautiful vibrant of tulips in the pond in front of the Rijksmuseum, National state museum in Amsterdam. Image Credit:dennisvdw/istockphotos.com
ADVERTISEMENT

പുതിയ നിരക്ക് പ്രകാരം, ഒരു രാത്രിക്ക് ശരാശരി 175 യൂറോ ( 15,478 രൂപ) നിരക്കുള്ള ഹോട്ടല്‍ റൂം എടുക്കുന്ന ഒരാള്‍, 21.80 യൂറോ (1,928 രൂപ) ശരാശരി നികുതി നല്‍കേണ്ടിവരും. നിലവിലെ നിരക്കനുസരിച്ച് 15.25 യൂറോ(1,349 രൂപയാണ്) ഇതേ റൂമിന് നികുതിയായി നല്‍കുന്നത്.   ക്രൂയിസ് യാത്രക്കാർക്കുള്ള നികുതിയും പ്രതിദിനം ഒരാൾക്ക് 8 യൂറോ(707രൂപ) എന്നതില്‍നിന്ന് 11 യൂറോ(973 രൂപ) ആയി ഉയരും. സാമ്പത്തിക വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിൽ, നാട്ടുകാരുടെ മേലുള്ള സമ്മർദ്ദം പരമാവധി ലഘൂകരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ടൂറിസ്റ്റ് നികുതി ഉയർത്താനുള്ള തീരുമാനം. കൂടാതെ, താമസക്കാര്‍ക്കുള്ള പ്രോപ്പർട്ടി ടാക്‌സോ പാർക്കിംഗ് ഫീസോ വര്‍ദ്ധിപ്പിക്കില്ല.

ആംസ്റ്റർഡാം മാത്രമല്ല, ലോകത്തിലെ മറ്റു പല നഗരങ്ങളും ഇത്തരത്തില്‍ ഉയര്‍ന്ന ടൂറിസ്റ്റ് നികുതി ഈടാക്കുന്നുണ്ട്. ഉദാഹരണത്തിന്, ഹോണോലുലു 10.25 ശതമാനം ഹവായിയൻ ട്രാന്‍സിയന്‍റ് അക്കോമഡേഷന്‍ ടാക്സും കൂടാതെ 3 ശതമാനം നഗര അധിഷ്ഠിത സർചാർജും ഈടാക്കുന്നു. വിനോദസഞ്ചാരികൾക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്താന്‍ ഐസ്‌ലാൻഡ് ആലോചിക്കുന്നുണ്ട്. രാത്രി തങ്ങുന്നവരില്‍ നിന്നും ഈടാക്കുന്ന നികുതിക്ക് പുറമേ, പകൽ യാത്രക്കാർക്കും ഫീസ്‌ ഏര്‍പ്പെടുത്താന്‍ വെനീസും പദ്ധതിയിടുന്നുണ്ട്.