വർഷത്തിന്റെ അവസാനമാണ് ഡിസംബർ. സഞ്ചാര പ്രിയർ ജോലി തിരക്കുകളിൽ നിന്ന് മാറി അവധിക്കാല യാത്രകൾക്കായി തിരഞ്ഞെടുക്കുന്നതും ഡിസംബർ തന്നെ. വർഷാവസാനവും ക്രിസ്മസും പുതുവ‍ർഷത്തിന്റെ ആരംഭവും എല്ലാം ഏറ്റവും മനോഹരമാക്കുന്നതിനാണ് ഓരോരുത്തരും ശ്രദ്ധിക്കുന്നത്. മഞ്ഞുകാലമായ ഡിസംബറിന് അതിന്റേതായ മറ്റൊരു സൗന്ദര്യതലം

വർഷത്തിന്റെ അവസാനമാണ് ഡിസംബർ. സഞ്ചാര പ്രിയർ ജോലി തിരക്കുകളിൽ നിന്ന് മാറി അവധിക്കാല യാത്രകൾക്കായി തിരഞ്ഞെടുക്കുന്നതും ഡിസംബർ തന്നെ. വർഷാവസാനവും ക്രിസ്മസും പുതുവ‍ർഷത്തിന്റെ ആരംഭവും എല്ലാം ഏറ്റവും മനോഹരമാക്കുന്നതിനാണ് ഓരോരുത്തരും ശ്രദ്ധിക്കുന്നത്. മഞ്ഞുകാലമായ ഡിസംബറിന് അതിന്റേതായ മറ്റൊരു സൗന്ദര്യതലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷത്തിന്റെ അവസാനമാണ് ഡിസംബർ. സഞ്ചാര പ്രിയർ ജോലി തിരക്കുകളിൽ നിന്ന് മാറി അവധിക്കാല യാത്രകൾക്കായി തിരഞ്ഞെടുക്കുന്നതും ഡിസംബർ തന്നെ. വർഷാവസാനവും ക്രിസ്മസും പുതുവ‍ർഷത്തിന്റെ ആരംഭവും എല്ലാം ഏറ്റവും മനോഹരമാക്കുന്നതിനാണ് ഓരോരുത്തരും ശ്രദ്ധിക്കുന്നത്. മഞ്ഞുകാലമായ ഡിസംബറിന് അതിന്റേതായ മറ്റൊരു സൗന്ദര്യതലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിക്ക സഞ്ചാര പ്രിയരും ജോലിത്തിരക്കുകളിൽനിന്നു മാറി അവധിക്കാല യാത്രകൾക്കായി തിരഞ്ഞെടുക്കുന്നത് ഡിസംബറാണ്. വർഷാവസാനവും ക്രിസ്മസും പുതുവ‍ർഷത്തിന്റെ ആരംഭവും എല്ലാം അവധിക്കാലത്തെ മനോഹരമാക്കും. മഞ്ഞുകാലമായ ഡിസംബറിന് അതിന്റേതായ മറ്റൊരു സൗന്ദര്യതലം കൂടിയുണ്ട്. ആഘോഷങ്ങളുടെയും ഒത്തുചേരലുകളുടെയും മാസമാണ് ഡിസംബർ. തണുപ്പും മഞ്ഞും ക്രിസ്മസിനെ വരവേൽക്കാൻ തെളിയുന്ന നക്ഷത്രവിളക്കുകളും അലങ്കാരങ്ങളും ഓരോ നഗരത്തിനും നാടിനും കൂടുതൽ സൗന്ദര്യം നൽകുന്നു. തണുപ്പ് അൽപ്പം കൂടുതലാണെങ്കിലും യുറോപ്പിന്റെ ശരിക്കുള്ള ഭംഗി ആസ്വദിക്കാൻ ഡിസംബറിനേക്കാൾ നല്ല മാസമില്ല. മഞ്ഞും തണുപ്പും ക്രിസ്മസും കേക്കും വൈനും എല്ലാം ഒരുമിച്ചെത്തുന്ന മനോഹരമായ ഡിസംബറിൽ യാത്ര പോകാൻ പറ്റിയ ചില രാജ്യങ്ങൾ ഇതാ.

Lugano Switzerland. Image Credit: La_Mar/Shutterstock

ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങിനിൽക്കുന്ന സ്വിറ്റ്സർലൻഡ്

ADVERTISEMENT

ക്രിസ്മസും തണുപ്പും മഞ്ഞും ഒരുമിച്ചെത്തുന്ന സ്വിറ്റ്സർലൻഡ് ലോകത്തിലെ ഏറ്റവും മനോഹര കാഴ്ചകളിൽ ഒന്നാണ്. മഞ്ഞു പുതച്ച ആൽപ്സ് പർവത നിരകളും ക്രിസ്മസ് മാർക്കറ്റുകളും ഒരു സ്വപ്ന ലോകത്തിന്റെ പ്രതീതിയാണ് സഞ്ചാരികൾക്കു സമ്മാനിക്കുന്നത്. മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യയുള്ളതിനാൽ സ്വിറ്റ്സർലൻഡിലേക്ക് യാത്ര പോകാൻ ആഗ്രഹിക്കുന്നവർ ആവശ്യത്തിന് ശൈത്യകാല വസ്ത്രങ്ങൾ കരുതിയിരിക്കണം. മൈനസ് ഒന്നു മുതൽ നാലു വരെയാണ് ഈ സമയത്ത് ഇവിടുത്തെ താപനില.

ജപ്പാൻ സന്ദർശിക്കാൻ ഏറ്റവും മികച്ച സമയം

Image Credit : Meawstory15 Production/shutterstock

വിനോദയാത്രയ്ക്കായി ജപ്പാനിലേക്ക് പോകാൻ ഏറ്റവും മികച്ച സമയമായി കണക്കാക്കപ്പെടുന്നത് ഡിസംബർ ആണ്. മഞ്ഞുകാലത്തെ അലങ്കാര ദീപങ്ങൾ ടോക്കിയോ, ക്യോട്ടോ നഗരങ്ങളെ മനോഹരക്കും. ഈ സമയത്ത് യാത്ര വളരെ ശാന്തവും കാലാവസ്ഥ സുഖകരവും ആയിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. വലിയ ബഹളങ്ങളില്ലാതെ യാത്ര ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ജപ്പാനിലേക്ക് ഡിസംബറിൽ പോകാം.

ഓസ്ട്രിയയിലെ സാന്താക്ലോസ്

Japan. Image Credit : anek.soowannaphoom /shutterstock
ADVERTISEMENT

ക്രിസ്മസ് കാലത്ത് സന്ദർശിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ രാജ്യങ്ങളിൽ ഒന്നാണ് മധ്യ യൂറോപ്പിലെ ഓസ്ട്രിയ. ഇവിടുത്തെ പ്രധാന നഗരങ്ങളായ വിയന്നയും സാൽസ് ബർഗും ക്രിസ്മസ് കാലത്ത് അതിസുന്ദരമാണ്. സാന്തകളുമായി അണിഞ്ഞൊരുങ്ങി സഞ്ചാരികളെ സ്വീകരിക്കാൻ കാത്തു നിൽക്കുന്ന മാർക്കറ്റുകളാണ് ക്രിസ്മസ് കാലത്തെ ഓസ്ട്രിയയിലെ മറ്റൊരു ആകർഷണം. സ്കീയിങ്ങിന്  അനുയോജ്യമായ ഓസ്ട്രിയൻ ആൽപ്സും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.

നോർത്തേൺ ലൈറ്റ്സ് കാണാൻ കാനഡയിലേക്ക്

കാനഡ സന്ദർശിക്കാൻ ഏറ്റവും മികച്ച സമയങ്ങളിൽ ഒന്നാണ് ക്രിസ്മസ്. കാനഡയിലേക്ക് പോകുന്നവർ ആവശ്യത്തിന് ശൈത്യകാല വസ്ത്രങ്ങൾ കരുതിയിരിക്കണം. മഞ്ഞു നിറഞ്ഞ പാതകളിലൂടെ നടക്കാനും മഞ്ഞുവീഴ്ച കാണാനും ഡിസംബറിനേക്കാൾ നല്ലൊരു മാസമില്ല. രാജ്യത്തെ ബാൻഫ്, ജാസ്പർ നാഷനൽ പാർക്കുകൾ ഈ സമയത്ത് കാണാൻ സുന്ദരമാണ്. കാനഡയിൽനിന്നു നോർത്തേൺ ലൈറ്റ്സ് കാണാൻ കഴിയും നോൺത്തേൺ ലൈറ്റ്സ് കാണാൻ ഏറ്റവും മികച്ച സമയം ഇതാണെന്നതും കാനഡയെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കുന്നു.

Vienna, Austira. Image Credit : Mustafa Ertugral /shutterstock

ജർമനി

ADVERTISEMENT

ക്രിസ്മസ് കാലത്ത് അത്യാകർഷകമായി ഒരുങ്ങി നിൽക്കുന്ന മാർക്കറ്റുകളാണ് ജർമനിയുടെ ആകർഷണം. മ്യൂണിക്ക്, ന്യൂറംബെർഗ്, കൊളോഗ്നെ എന്നിവ പേരു കേട്ട ക്രിസ്മസ് മാർക്കറ്റുകളാണ്. ആഘോഷവേളയാണെന്നത് തന്നെയാണ് ഈ സമയത്ത് ജർമനിയെ സഞ്ചാരികൾക്ക് പ്രിയങ്കരമാക്കുന്നത്. നല്ല തണുപ്പുള്ള സമയമായതിനാൽ ഈ സമയത്ത് സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകും. അതുകൊണ്ടു തന്നെ ശാന്തമായ ഒരു ‍ജർമൻ സഞ്ചാരത്തിന് ഡിസംബറിനേക്കാൾ അനുയോജ്യമായ സമയം വേറെയില്ല. ഒപ്പം ക്രിസ്മസ് ദീപങ്ങളാൽ അലംകൃതമായ നഗരങ്ങളും അടിപൊളി ഭക്ഷണവും ആസ്വദിക്കാം.

Munich Germany. Image Credit : FooTToo /shutterstock

സമ്മർ ക്രിസ്മസ് ആസ്വദിക്കാൻ ന്യൂസീലൻഡും ഓസ്ട്രേലിയയും

മറ്റെല്ലായിടത്തും തണുപ്പുകാലമാണെങ്കിൽ ന്യൂസീലൻഡിൽ ചൂടുകാലത്തിന്റെ ആരംഭമാണ് ഡിസംബർ. സമ്മർ ക്രിസ്മസ് ആസ്വദിക്കാൻ ഇതിലും ഉചിതമായ മറ്റൊരു സ്ഥലമില്ല. ബീച്ച് യാത്ര, മൗണ്ടൻ ബൈക്കിങ് എന്നിവ ഇഷ്ടപ്പെടുന്നവർക്കു ന്യൂസീലൻഡ് ധൈര്യസമേതം തിരഞ്ഞെടുക്കാം. ന്യൂസീലൻഡിൽ മാത്രമല്ല ഓസ്ട്രേലിയയിലും ഡിസംബർ വേനൽക്കാലമാണ്. സിഡ്നി, മെൽബൺ എന്നീ നഗരങ്ങൾ സന്ദർശിക്കാൻ ഏറ്റവും നല്ല സമയം കൂടിയാണ് ഡിസംബർ.   

Zagreb Croatia. Image Credit : Loes Kieboom/shutterstock
English Summary:

Travel in December: The most stunning nations to see in December