ലോക സാമ്പത്തിക ഫോറത്തിന്റെ ടൂറിസം റിപ്പോർട്ടിൽ ഇന്ത്യയ്ക്കു 39-ാം സ്ഥാനം
ലോക സാമ്പത്തിക ഫോറം പുറത്തുവിട്ട 'ട്രാവല്‍ ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് 2024'ല്‍ (TTDI) കോവിഡിനു ശേഷം മികച്ച സ്ഥാനം സ്വന്തമാക്കി ഇന്ത്യ. അമേരിക്ക ഒന്നാം സ്ഥാനത്തുള്ള ഈ സൂചികയില്‍ ഇന്ത്യ 39-ാം സ്ഥാനത്താണ്. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കിടയിലും വരുമാനം കുറഞ്ഞതും ഇടത്തരമായതുമായ
ലോക സാമ്പത്തിക ഫോറം പുറത്തുവിട്ട 'ട്രാവല്‍ ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് 2024'ല്‍ (TTDI) കോവിഡിനു ശേഷം മികച്ച സ്ഥാനം സ്വന്തമാക്കി ഇന്ത്യ. അമേരിക്ക ഒന്നാം സ്ഥാനത്തുള്ള ഈ സൂചികയില്‍ ഇന്ത്യ 39-ാം സ്ഥാനത്താണ്. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കിടയിലും വരുമാനം കുറഞ്ഞതും ഇടത്തരമായതുമായ
ലോക സാമ്പത്തിക ഫോറം പുറത്തുവിട്ട 'ട്രാവല്‍ ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് 2024'ല്‍ (TTDI) കോവിഡിനു ശേഷം മികച്ച സ്ഥാനം സ്വന്തമാക്കി ഇന്ത്യ. അമേരിക്ക ഒന്നാം സ്ഥാനത്തുള്ള ഈ സൂചികയില്‍ ഇന്ത്യ 39-ാം സ്ഥാനത്താണ്. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കിടയിലും വരുമാനം കുറഞ്ഞതും ഇടത്തരമായതുമായ
ലോക സാമ്പത്തിക ഫോറം പുറത്തുവിട്ട 'ട്രാവല്‍ ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് 2024'ല്‍ (TTDI) കോവിഡിനു ശേഷം മികച്ച സ്ഥാനം സ്വന്തമാക്കി ഇന്ത്യ. അമേരിക്ക ഒന്നാം സ്ഥാനത്തുള്ള ഈ സൂചികയില്‍ ഇന്ത്യ 39-ാം സ്ഥാനത്താണ്. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കിടയിലും വരുമാനം കുറഞ്ഞതും ഇടത്തരമായതുമായ രാജ്യങ്ങള്‍ക്കിടയിലും ഇന്ത്യ മുന്നിലാണെന്നാണ് ഈ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നത്.
2021ല്‍ 54-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2022, 2023 വര്‍ഷങ്ങളില്‍ സൂചിക തയ്യാറാക്കുന്നതിലുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതിനാല്‍ നേരിട്ടുള്ള താരതമ്യം പരിമിതമാണ്. 2024 ലെ പട്ടികയില്‍ സ്‌പെയിന്‍, ജപ്പാന്‍, ഫ്രാന്‍സ് എന്നിവയാണ് രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലുള്ളത്. ഓസ്‌ട്രേലിയ (5), ജര്‍മനി (6), ബ്രിട്ടന്‍ (7), ചൈന (8), ഇറ്റലി (9), സ്വിറ്റ്‌സര്‍ലന്‍ഡ് (10) എന്നീ രാജ്യങ്ങളാണ് പിന്നീടുള്ള പത്തു സ്ഥാനങ്ങളിലുള്ളത്.
ബ്രിട്ടന്‍ ആസ്ഥാനമായുള്ള സര്‍റേ സര്‍വകലാശാലയുമായി സഹകരിച്ചാണ് ലോക സാമ്പത്തിക ഫോറം ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ചെലവ് കുറവുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 18–ാമതും മികച്ച വ്യോമ ഗതാഗതത്തില്‍ 26–ാമതും കരമാര്‍ഗവും തുറമുഖങ്ങള്‍ വഴിയുമുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ 25–ാം സ്ഥാനത്തുമാണ് ഇന്ത്യ. പ്രകൃതിഭംഗിയിലും (6), സാംസ്‌ക്കാരിക വൈവിധ്യത്തിലും (9), ഒഴിവുസമയ വിനോദങ്ങളിലും (9) ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. ഈ മൂന്നു വിഭാഗങ്ങളില്‍ ആദ്യ പത്തു സ്ഥാനങ്ങള്‍ക്കുള്ളിലെത്തിയ മൂന്നേ മൂന്നു രാജ്യങ്ങള്‍ മാത്രമേയുള്ളൂ.
ഒന്നു മുതല്‍ ഏഴു വരെയുള്ള സൂചികയാണ് രാജ്യങ്ങള്‍ക്കു നല്‍കിയത്. പരമാവധി ഏഴു മാര്‍ക്കു വരെ നേടാവുന്ന സൂചികയില്‍ ഇന്ത്യയുടെ സ്‌കോര്‍ 4.25 ആണ്. ചൈന, ബ്രസീല്‍ എന്നിവരേക്കാള്‍ പിന്നിലാണ് ഇന്ത്യ. കോവിഡിനു മുമ്പുള്ള 2019 ലെ കണക്കുവച്ചു നോക്കിയാല്‍ പത്ത് സ്ഥാനം ഇന്ത്യ താഴോട്ടു വന്നാണ് 39 ലെത്തിയിരിക്കുന്നത്. ഇന്ത്യ കഴിഞ്ഞാല്‍ 2019 നെ അപേക്ഷിച്ചു മൂന്നു സ്ഥാനം താഴോട്ടിറങ്ങി ഏഴാമതെത്തിയ ബ്രിട്ടനാണു തിരിച്ചടി നേരിട്ട രാജ്യങ്ങളില്‍ പ്രധാനം.
ട്രാവല്‍ ആൻഡ് ടൂറിസം മേഖലയിലെ വികസനത്തിനു കാരണമാവുന്ന അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാര്‍ നയങ്ങളും അടക്കമുള്ള നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് 119 രാജ്യങ്ങളുടെ ടിടിഡിഐ പട്ടിക തയാറാക്കിയിരിക്കുന്നത്. വിനോദസഞ്ചാര വ്യവസായത്തില്‍ ഓരോ രാജ്യത്തിനും വളരാനുള്ള സൂചന കൂടിയാണ് ഈ സൂചിക നല്‍കുന്നത്. 2019 ലെ നിലയില്‍ നിന്നും 2.1 ശതമാനം കുറഞ്ഞ നിലയിലാണ് ഇപ്പോള്‍ ഇന്ത്യയുള്ളത്. യൂറോപ്പിലേയും ഏഷ്യ പസഫിക് മേഖലയിലേയും സാമ്പത്തികമായി മുന്നിലുള്ള രാജ്യങ്ങളാണ് ഈ സൂചികയിലും മുന്നിലുള്ളത്.
'വിനോദസഞ്ചാരം രാജ്യാന്തര ജിഡിപിക്ക് നല്‍കിയ സംഭാവന കോവിഡിന് മുമ്പ് എത്രയായിരുന്നോ അതേ നിലയിലേക്ക് ഈ വര്‍ഷം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോവിഡ് 19 നെ തുടര്‍ന്നുള്ള യാത്രാ വിലക്കുകള്‍ അവസാനിച്ചതും വിനോദ സഞ്ചാരത്തിനുള്ള ആവശ്യകത വര്‍ധിച്ചതും മേഖലക്ക് ഗുണം ചെയ്യും. ടിടിഡിഐ സൂചിക പ്രസിദ്ധീകരിച്ച 119 രാജ്യങ്ങളില്‍ 71 എണ്ണവും 2019 നെ അപേക്ഷിച്ച് തങ്ങളുടെ നില 2024 ല്‍ മെച്ചപ്പെടുത്തുകയാണ് ചെയ്തത്. കോവിഡിനു മുമ്പുള്ള സൂചികയേക്കാള്‍ ശരാശരി 0.7 ശതമാനം വര്‍ധന' ലോക സാമ്പത്തിക ഫോറം റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡിനു ശേഷം രാജ്യാന്തര സഞ്ചാരികളുടെ വരവില്‍ മികച്ച തിരിച്ചുവരവു നടത്തിയതു പടിഞ്ഞാറന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളാണ്. 2019 ലെ നിലയേക്കാളും 20 ശതമാനം വിദേശ സഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കാന്‍ പോലും ഈ രാജ്യങ്ങള്‍ക്കായി. യൂറോപ്പ്, ആഫ്രിക്ക, വടക്കേ-തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളും 90 ശതമാനത്തോളം സഞ്ചാരികളേയും തിരികെ പിടിച്ചിട്ടുണ്ട്.
ദരിദ്ര-വികസ്വര സമ്പദ്ഘടനയുള്ള രാഷ്ട്രങ്ങളും വിനോദ സഞ്ചാരത്തില്‍ മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്. 2019നെ അപേക്ഷിച്ചു മുന്നേറ്റം നടത്തിയ 71 സമ്പദ് വ്യവസ്ഥകളില്‍ 52 ഉം ദരിദ്ര- വികസ്വര സമ്പദ്ഘടനകളാണ്. 2019 നെ അപേക്ഷിച്ചു 2024 ല്‍ നില മെച്ചപ്പെടുത്തിയ മികച്ച പത്തു രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉയര്‍ന്ന വരുമാനമുള്ള രാഷ്ട്രങ്ങള്‍ സൗദി അറേബ്യയും (50 ല്‍ നിന്നും 41–ാം സ്ഥാനത്തേക്ക്) യുഎഇയുമാണ് (25 ല്‍ നിന്നും 18–ാം സ്ഥാനത്തേക്ക്). മുന്നേറ്റം നടത്തിയ മറ്റു പ്രധാന രാജ്യങ്ങള്‍ ഉസ്ബക്കിസ്ഥാന്‍ (94ല്‍ നിന്നും 78 ലേക്ക്), അല്‍ബേനിയ(78 ല്‍ നിന്നും 66 ലേക്ക്), ടാന്‍സാനിയ(88 ല്‍ നിന്നും 81ലേക്ക്), ഇന്തൊനേഷ്യ (36ല്‍ നിന്നും 22ലേക്ക്) എന്നിവയാണ്.