ആകാശത്തേക്കൊരു പാലം, കാലുവിറയ്ക്കാത്തവര് ആരുണ്ട്
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വ്യത്യസ്തമായ നിര്‍മിതികള്‍ കാണാറുണ്ട്. അത്തരത്തിലുള്ള ഒന്നാണ് നോര്‍വേയിലെ ഈ ആകാശത്തേക്കു നീളുന്നന കോണി. ഒന്നു മുട്ടിടിക്കാതെയും മനസ്സ് പതാറാതെയും ഇതിന്റെ പടികള്‍ കയറി തീര്‍ക്കുക എളുപ്പമല്ല. വടക്കു പടിഞ്ഞാറന്‍ നോര്‍വെയിലെ ഗ്രാമമായ ലോണിലാണ്

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വ്യത്യസ്തമായ നിര്‍മിതികള്‍ കാണാറുണ്ട്. അത്തരത്തിലുള്ള ഒന്നാണ് നോര്‍വേയിലെ ഈ ആകാശത്തേക്കു നീളുന്നന കോണി. ഒന്നു മുട്ടിടിക്കാതെയും മനസ്സ് പതാറാതെയും ഇതിന്റെ പടികള്‍ കയറി തീര്‍ക്കുക എളുപ്പമല്ല. വടക്കു പടിഞ്ഞാറന്‍ നോര്‍വെയിലെ ഗ്രാമമായ ലോണിലാണ് നെഞ്ചുറപ്പുള്ളവര്‍ക്കു മാത്രമായി 131 അടിയോളം വലിപ്പത്തില്‍ ഈ ആകാശത്തേക്കുള്ള പടികള്‍ നിര്‍മിച്ചിരിക്കുന്നത്.
'ഈ പടികള്‍ കയറി തീരുമ്പോഴേക്കും ഒരുവിധപ്പെട്ടവരുടെയെല്ലാം മുട്ടിടിക്കും. ആകാശത്ത് ഒഴുകി നടക്കുന്നതു പോലുള്ള അനുഭവമാണ് ഇവിടെയെത്തുന്നവര്‍ക്ക് ലഭിക്കുക' ഈ ആകാശ കോണിയുടെ നിര്‍മാതാവായ പെര്‍ ഹെല്‍ഗ് ബോ പറയുന്നു. നോര്‍വെയിലെ പ്രകൃതി സുന്ദരമായ നോര്‍ഫ്യൂഡ് മേഖലയിലാണ് 120 പടികളുള്ള ഈ ആകാശ ഗോവണി നിര്‍മിച്ചിരിക്കുന്നത്.
നോര്‍വെയിലെ പ്രസിദ്ധമായ ഫ്യോഡുകളിലൊന്നിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ചെങ്കുത്തായ മലകള്‍ക്കിടയിലൂടെ ഒഴുകുന്ന ആഴമുള്ള നദീപ്രവാഹങ്ങളെയാണ് ഫ്യോഡ് എന്നു വിളിക്കുക. നോര്‍ഫ്യൂഡിലെ ഫെരാറ്റ എന്ന മലകയറ്റ പാതയിലാണ് ഈ ആകാശ കോണി നിര്‍മിച്ചത്. ഇറ്റാലിയന്‍ ഭാഷയില്‍ ഫെരാറ്റ എന്നാല്‍ ഇരുമ്പു പാതയെന്നാണ് അര്‍ഥം. സാധാരണ മലകയറ്റക്കാരെ സഹായിക്കാനായി പടവുകളും സ്റ്റീല്‍ കേബിളുകളും ഉപയോഗിച്ചിട്ടുള്ള മലകയറ്റ പാതകളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണിത്.
45 ഡിഗ്രി ചെരിവിലാണ് ലോണ്‍ സ്റ്റിഗുലി ലാഡര്‍ എന്ന ഈ കൂറ്റന്‍ കോണി നിര്‍മിച്ചിരിക്കുന്നത്. ഫെരാറ്റ പാതയിലൂടെ ലോണിലെ ഹോവന്‍ മലയിലേക്ക് കയറി തുടങ്ങി പകുതിയെത്തുമ്പോഴാണ് ഈ കോണി കാണാനാവുക. ഈ ആകാശ കോണിയുടെ അടിയിലെത്തണമെങ്കില്‍ തന്നെ അത്യാവശ്യം ട്രെക്കിങ് വേണമെന്നു ചുരുക്കം. ഒരു വശത്ത് കൂറ്റന്‍ മലയും മേഘങ്ങളും താഴെ നീല ജലാശയവുമെല്ലാം ചേര്‍ന്ന് മനോഹരമായ ദൃശ്യങ്ങള്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാവും.
ഈ കോണി വഴി ഹോവന്‍ മലയുടെ മുകളിലെത്തിയാല്‍ സമാനതകളില്ലാത്ത പ്രകൃതി ദൃശ്യങ്ങളുടെ മനോഹാരിത മാത്രമല്ല ക്ഷീണമകറ്റാന്‍ വേണ്ട ഭക്ഷണവും ലഭിക്കും. വിശ്രമവും ഭക്ഷണവും കഴിഞ്ഞ് 5 മിനിറ്റിൽ കേബിള്‍ കാറിന്റെ സഹായത്തില്‍ മലയടിവാരത്തിലേക്കു തിരിച്ചെത്തുകയും ചെയ്യാം. തിരിച്ചുള്ള യാത്രയും അപൂര്‍വ സുന്ദര കാഴ്ചകളാല്‍ സമ്പന്നമാണ്.
ഓസ്ട്രിയന്‍ കമ്പനിയായ HZI ആണ് ഈ വ്യത്യസ്തമായ കോണി നിര്‍മിച്ചു നല്‍കിയത്. 2024 വേനലില്‍ നോര്‍ഫ്യൂഡ് മേഖലയിലെ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായി ഇതു മാറുമെന്നാണ് പ്രതീക്ഷ. ലോണിലേക്ക് ഗൈഡിന്റെ സഹായത്തോടെയും സഹായമില്ലാതെയും സഞ്ചാരികള്‍ക്ക് എത്താനാവും. മുതിര്‍ന്നവര്‍ക്ക് ഗൈഡ് അടക്കം ഏകദേശം 160 ഡോളറും 12 വയസില്‍ മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 145 ഡോളറുമാണ് ടിക്കറ്റ് നിരക്ക്.
കയാക്കിങ്, സ്റ്റാന്‍ഡ് അപ് പാഡില്‍ ബോര്‍ഡിങ്, ഹോവന്‍ മലയിലെ സിപ് ലൈന്‍ എന്നിങ്ങനെ വേറെയും നിരവധി ആക്ടിവിറ്റികള്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാവും. കോണി കയറുമ്പോള്‍ സുരക്ഷക്കായി പ്രത്യേകം കയറുകളും സഞ്ചാരികളും കോണിയുമായി ചേര്‍ത്തു കെട്ടും. കമ്പി പോലുള്ള ഈ കോണിയുടെ പടികള്‍ മുട്ടിടിക്കാതെ മുകളിലെത്തുക ഏതു ധൈര്യശാലിക്കും വലിയ വെല്ലുവിളിയാവും.