ഒരുഭാഗത്ത് പച്ചപുതച്ച പശ്ചിമഘട്ട മലനിരകളും മറുഭാഗത്ത് പതഞ്ഞൊഴുകുന്ന ഗംഗാവാലി നദിയും ഇവയ്ക്കിടിയിലൂടെ പോവുന്ന മനോഹരമായ ദേശീയ പാതയുമായിരുന്നു ചൊവ്വാഴ്ച്ച രാവിലെ 08.30 വരെ ഷിരൂരിലെ ആ പാതയും. ഇന്ന് മഴക്കാലത്ത് എത്രത്തോളം അപകടം നിറഞ്ഞതാണ് ഓരോ മലയോരത്തെ യാത്രകളുമെന്നതിന്റെ ജീവിക്കുന്ന തെളിവായി ഷിരൂരിലെ

ഒരുഭാഗത്ത് പച്ചപുതച്ച പശ്ചിമഘട്ട മലനിരകളും മറുഭാഗത്ത് പതഞ്ഞൊഴുകുന്ന ഗംഗാവാലി നദിയും ഇവയ്ക്കിടിയിലൂടെ പോവുന്ന മനോഹരമായ ദേശീയ പാതയുമായിരുന്നു ചൊവ്വാഴ്ച്ച രാവിലെ 08.30 വരെ ഷിരൂരിലെ ആ പാതയും. ഇന്ന് മഴക്കാലത്ത് എത്രത്തോളം അപകടം നിറഞ്ഞതാണ് ഓരോ മലയോരത്തെ യാത്രകളുമെന്നതിന്റെ ജീവിക്കുന്ന തെളിവായി ഷിരൂരിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുഭാഗത്ത് പച്ചപുതച്ച പശ്ചിമഘട്ട മലനിരകളും മറുഭാഗത്ത് പതഞ്ഞൊഴുകുന്ന ഗംഗാവാലി നദിയും ഇവയ്ക്കിടിയിലൂടെ പോവുന്ന മനോഹരമായ ദേശീയ പാതയുമായിരുന്നു ചൊവ്വാഴ്ച്ച രാവിലെ 08.30 വരെ ഷിരൂരിലെ ആ പാതയും. ഇന്ന് മഴക്കാലത്ത് എത്രത്തോളം അപകടം നിറഞ്ഞതാണ് ഓരോ മലയോരത്തെ യാത്രകളുമെന്നതിന്റെ ജീവിക്കുന്ന തെളിവായി ഷിരൂരിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുഭാഗത്ത് പച്ചപുതച്ച പശ്ചിമഘട്ട മലനിരകളും മറുഭാഗത്ത് പതഞ്ഞൊഴുകുന്ന ഗംഗാവാലി നദിയും ഇവയ്ക്കിടയിലൂടെ പോവുന്ന മനോഹരമായ ദേശീയ പാതയുമായിരുന്നു ചൊവ്വാഴ്ച രാവിലെ 08.30 വരെ ഷിരൂരിലെ ആ പാതയും. മഴക്കാലത്ത് എത്രത്തോളം അപകടം നിറഞ്ഞതാണ് ഓരോ മലയോരത്തെ യാത്രകളുമെന്നതിന്റെ സൂചനയാണ് ഷിരൂരിലെ മണ്ണിടിച്ചില്‍ നൽകുന്നത്.

മലയാളിയായ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവരുടെ ജീവനായുള്ള തിരച്ചില്‍ വാർത്തകൾ നെഞ്ചിടിപ്പോടെയെ വായിക്കാൻ സാധിക്കൂ. കൊച്ചി പനവേല്‍ ദേശീയ പാത 66ല്‍ മംഗളൂരു- ഗോവ റൂട്ടില്‍ അങ്കോളക്കു സമീപം ഷിരൂരിലാണ് അര്‍ജുന്‍ ഓടിച്ച ലോറി വന്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ടത്. ഏതാണ്ട് 250 മീറ്റര്‍ നീളത്തില്‍ ഇടിഞ്ഞിറങ്ങിയ മലപോലെയുള്ള മണ്ണിടിച്ചില്‍ ആ പാതയുടെ ഭൂമിശാസ്ത്രം തന്നെ മാറ്റാന്‍ കഴിവുള്ളതായിരുന്നു.

ADVERTISEMENT

മലയാളികള്‍ അടക്കം നിരവധി സഞ്ചാരികള്‍ ഈ പാതയിലൂടെ നിരന്തരം പോയി വരുന്നതാണ്. ഷിരൂരിനോടു ചേര്‍ന്നുള്ള നിരവധി സഞ്ചാര  കേന്ദ്രങ്ങൾ മലയാളികൾക്ക് പ്രിയപ്പെട്ടവയാണ്. വരും ദിവസങ്ങളില്‍ യാത്ര ചെയ്യാന്‍ ശ്രമിക്കുന്നവര്‍ മഴയും മണ്ണിടിച്ചിലും മുന്നിൽ  കണ്ടു വേണം ഈ വഴിയിൽ യാത്ര തീരുമാനിക്കാന്‍. 

ഉടുപ്പി ക്ഷേത്രം. Image Credit: Malayala Manorama
ഉടുപ്പി ക്ഷേത്രം. Image Credit: Malayala Manorama
ഉടുപ്പി ക്ഷേത്രം. Image Credit: Malayala Manorama

ഷിരൂരിലേക്കു പാതയിലാണ് ഉടുപ്പി

മംഗലാപുരത്തിൽ നിന്നും ഷിരൂരിലേക്കുള്ള പാതയിലാണ് ഉടുപ്പി മാൽപെ ബീച്ചിലെ സെൻറ് മേരീസ് ഐലൻഡ്. ഷിരൂരിനടുത്തുള്ള ചില പ്രശസ്ത സ്ഥലങ്ങൾ ഇവയാണ്...

ഉഡുപ്പിയിലെ നാവില്‍ കപ്പലോടിക്കുന്ന വിഭവങ്ങളെക്കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. കര്‍ണ്ണാടകയിലെ ഉഡുപ്പി പട്ടണത്തിന്‍റെ പേരില്‍, ഈ കേരളത്തില്‍ റസ്‌റ്റോറന്‍റുകളും വിഭവങ്ങളും എല്ലാം ഉണ്ടാവണമെങ്കില്‍ അവയുടെ രുചി അത്രയ്ക്ക് കെങ്കേമമായിരിക്കണമല്ലോ. ഭക്ഷണത്തിന്‍റെ പേരില്‍ മാത്രമല്ല, വേറെയും ഒട്ടനവധി കാര്യങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്ന ഉഡുപ്പി, കർണാടകയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ഉഡുപ്പിയെ കിടുക്കനാക്കുന്ന ചില കാര്യങ്ങള്‍ അറിയാം. 

ADVERTISEMENT

ബീച്ചുകളിലെ വൈകുന്നേരങ്ങള്‍

മനോഹരമായ നിരവധി ബീച്ചുകള്‍ ഉഡുപ്പിയിലുണ്ട്. ഉഡുപ്പിയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെയാണ് മാൽപെ ബീച്ച്. ബാസൽ മിഷൻ സ്ഥാപിച്ച ബലരാമ ക്ഷേത്രവും മാൽപെയിലെ ഏറ്റവും പഴയ ടൈൽ ഫാക്ടറിയും ഇതിനടുത്താണ് സ്ഥിതിചെയ്യുന്നത്. ഒരു വശത്ത് സൗപർണിക നദിയുടെ പശ്ചാത്തലത്തിൽ പച്ചപ്പാര്‍ന്ന കുടജാദ്രി കുന്നുകളും മറുവശത്ത് പഞ്ചാരമണൽ തീരങ്ങളുമുള്ള മറവന്ത ബീച്ച് ആണ് മറ്റൊരു ആകര്‍ഷണം. ഇവിടെ നിന്നു 45 കിലോമീറ്റർ ദൂരെയായി ബൈന്ദൂർ തീരം, പാറക്കെട്ടുകളുള്ള ഒട്ടിനാനെ, ബേലക തീർഥ വെള്ളച്ചാട്ടം എന്നിവയും കാണാം. കൂടാതെ, കാപ്പു ബീച്ച്, ഉദ്യാവർ ബീച്ച്, പടുബിദ്രി ബീച്ച്, കോഡി ബീച്ച് എന്നിവയും ഉഡുപ്പിയിലെ പ്രശസ്തമായ ബീച്ചുകളാണ്. വൈകുന്നേരങ്ങള്‍ ആസ്വദിക്കാനും സമുദ്രവിനോദങ്ങള്‍ക്കുമായി നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു.സീതാനദിയിലെ വൈറ്റ് വാട്ടർ റാഫ്റ്റിങ്അഗുംബെയിൽ നിന്ന് ഉത്ഭവിക്കുന്ന സീതാനദിയില്‍, 60 കിലോമീറ്ററിലധികം ദൂരം വാട്ടര്‍ റാഫ്റ്റിംഗ് ചെയ്യാനുള്ള അവസരമുണ്ട്. സാഹസികസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു വിനോദമാണ് ഇത്. നദിക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നേച്ചര്‍ ക്യാമ്പിങ്ങിനും അവസരമുണ്ട്.

സെന്‍റ് മേരീസ് ദ്വീപ്

ഉഡുപ്പി തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ദ്വീപാണ് സെന്‍റ് മേരീസ് ദ്വീപ്. ഏകദേശം 300 മീറ്റർ നീളവും 100 മീറ്റർ വീതിയുമുള്ള ഈ ദ്വീപ്‌, ഉപ്പുപാറക്കൂട്ടങ്ങള്‍ക്ക് പ്രശസ്തമാണ്. 1498-ൽ വാസ്കോ ഡ ഗാമ സ്ഥാപിച്ച കുരിശ് സെന്‍റ് മേരീസ് ദ്വീപിൽ ഇപ്പോഴും ഉണ്ട്.കുഡ്‌ലു തീർത്ഥപശ്ചിമഘട്ട മലനിരകൾക്കിടയിലെ പ്രകൃതിരമണീയമായ വെള്ളച്ചാട്ടമാണ് കുഡ്‌ലു തീർത്ഥ. ഉഡുപ്പി ജില്ലയിലെ ഹെബ്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന കുഡ്‌ലു തീർത്ഥ വെള്ളച്ചാട്ടത്തെ സീത വെള്ളച്ചാട്ടം എന്നും വിളിക്കാറുണ്ട്. സോമേശ്വര വന്യജീവി സങ്കേത മേഖലയിലാണ് കുഡ്‌ലു തീർത്ഥ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

ADVERTISEMENT

ഹസ്ത ശിൽപ പൈതൃക ഗ്രാമം

കർണാടക തീരപ്രദേശത്തെ പരമ്പരാഗത വീടുകളും പുരാവസ്തുക്കളും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ഓപ്പൺ എയർ മ്യൂസിയമാണ് ഹസ്ത ശിൽപ. പ്രശസ്ത പൈതൃക സംരക്ഷകനും പുരാവസ്തു ഗവേഷകനുമായിരുന്ന വിജയനാഥ് ഷേണായിയാണ് ഇത് സ്ഥാപിച്ചത്.6 ഏക്കർ സ്ഥലത്ത്, ഏകദേശം 30 പരമ്പരാഗത കെട്ടിടങ്ങൾ ഇവിടെ പുനഃസ്ഥാപിച്ചിട്ടുണ്ട്. തീരദേശ കർണാടകയുടെ ചരിത്രത്തിന്‍റെയും വാസ്തുവിദ്യയുടെയും ആകർഷണീയമായ കാഴ്ചകൾ ഇവിടെ കാണാം.

ലോകപ്രശസ്തമായ രുചികൾ

ഉഡുപ്പി യാത്ര ചെയ്യുമ്പോള്‍ ഒരിക്കലും വിട്ടുപോകരുതാത്ത ഒന്നാണ് ഇവിടുത്തെ രുചികള്‍ പരീക്ഷിക്കുക എന്നത്. ചേമ്പിലയില്‍ ഉണ്ടാക്കുന്ന പത്രോഡ എന്ന സ്നാക്ക് ഉഡുപ്പിക്കാരുടെ സവിശേഷമായ ഒരു വിഭവമാണ്. കൂടാതെ ശര്‍ക്കര, തേങ്ങ എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന നീര്‍ ദോശ, ബനാന ബണ്‍, എരിവുള്ള മസാലയും ചിക്കനും ചേര്‍ത്തുണ്ടാക്കുന്ന കോലി സാറ് അഥവാ ചിക്കന്‍ രസം, ഡ്രൈ ഫ്രൂട്ട്‌സ് ഉപയോഗിച്ചുണ്ടാക്കുന്ന മൾട്ടി ലെയേർഡ് ഐസ്‌ക്രീമായ ഗദ്ബാദ് ഐസ്ക്രീം, എണ്ണയും മുളകുപൊടിയും മസാലകളും ചേർത്ത് പഫ് ചെയ്ത അരിയിൽ നിന്ന് ഉണ്ടാക്കുന്ന രുചികരമായ ലഘുഭക്ഷണമായ മുണ്ടക്കി ഉപ്‌കാരി എന്നിവയ്ക്കും നിറയെ ആരാധകരുണ്ട്.

എങ്ങനെ എത്താം?

ബെംഗളൂരുവിൽ നിന്ന് 400 കിലോമീറ്ററും മംഗലാപുരത്ത് നിന്ന് 60 കിലോമീറ്ററും അകലെയാണ് ഉഡുപ്പി. മംഗലാപുരത്താണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഉഡുപ്പിയിലേക്ക് മിക്കവാറും എല്ലാ പ്രധാന പട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും സ്വകാര്യ ബസ് സർവീസുകൾ ഉണ്ട്. ഉഡുപ്പി, കുന്ദാപുര, കാർക്കള, ബൈന്ദൂർ തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്നും ഉഡുപ്പിയിലേക്ക് ടാക്സി സര്‍വീസുണ്ട്. 

English Summary:

Landslide Disaster Strikes Shirur: A Travel Advisory for Monsoon Season