ലോകത്തിലെ ഏറ്റവും മനോഹരമായ ദ്വീപ് ഡെസ്റ്റിനേഷനുകളിലൊന്നായ ടുവാലു, ഏറ്റവും കുറവ് സന്ദർശകർ എത്തുന്ന സ്ഥലം മാത്രമല്ല, സമീപഭാവിയിൽ നമുക്ക് ഒരിക്കലും സന്ദർശിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ ഒന്നുകൂടിയായി മാറിയിരിക്കുകയാണ്. അതായത് കണക്കാക്കിയതിനേക്കാൾ വേഗത്തിൽ രാജ്യം അപ്രത്യക്ഷമാകുമെന്നതാണ് വസ്തുത. കാലാവസ്ഥ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും മനോഹരമായ ദ്വീപ് ഡെസ്റ്റിനേഷനുകളിലൊന്നായ ടുവാലു, ഏറ്റവും കുറവ് സന്ദർശകർ എത്തുന്ന സ്ഥലം മാത്രമല്ല, സമീപഭാവിയിൽ നമുക്ക് ഒരിക്കലും സന്ദർശിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ ഒന്നുകൂടിയായി മാറിയിരിക്കുകയാണ്. അതായത് കണക്കാക്കിയതിനേക്കാൾ വേഗത്തിൽ രാജ്യം അപ്രത്യക്ഷമാകുമെന്നതാണ് വസ്തുത. കാലാവസ്ഥ വ്യതിയാനം എന്നതു കുട്ടിക്കളിയല്ല എന്ന് ഒരിക്കൽക്കൂടി തെളിയുകയാണ് ഈ മനോഹര രാജ്യത്തിന്റെ കാര്യത്തിലൂടെ. 

അവസാനമായി കണ്ടുവരാം ഈ സ്വർഗതുല്യഭൂമിയെ

ADVERTISEMENT

പടിഞ്ഞാറൻ-മധ്യ പസഫിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് ടുവാലു. ഹവായിക്കും ഓസ്‌ട്രേലിയയ്ക്കും ഇടയിലായി സ്ഥിതിചെയ്യുന്നു. ഒരു ലഗൂണിനെ വലയം ചെയ്യുന്ന വളയത്തിന്റെ ആകൃതിയിലുള്ള പവിഴപ്പുറ്റിലാണ് ഈ രാജ്യം ഇരിക്കുന്നത്. ഏകദേശം 12,000 നിവാസികളുള്ള, റിപ്പോർട്ടുകൾ പ്രകാരം, ലോകത്തിലെ ഏറ്റവും കുറവ് ആളുകൾ സന്ദർശിക്കുന്ന രാജ്യമായി ടുവാലു കണക്കാക്കപ്പെടുന്നു. 1978 ൽ യുകെയിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ഒമ്പത് അറ്റോളുകൾ കൊണ്ടു നിർമ്മിച്ച ദക്ഷിണ പസഫിക്കിലെ ഒരു ചെറിയ സ്വതന്ത്രരാജ്യമാണ് ടുവാലു. ലോകത്തിൽ ഏറ്റവും കുറച്ചു പേർ മാത്രം സന്ദർശിക്കുന്ന 5 രാജ്യങ്ങളിൽ ഒന്നാണെങ്കിലും ഇതിന് ധാരാളം സവിശേഷതകളുണ്ട്. അതിലൊന്ന്  ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ് ടുവാലു, മൊണോക്കോ, നൗറു, വത്തിക്കാൻ എന്നിവയ്ക്ക്  ശേഷം വലുപ്പത്തിന്റെ കാര്യത്തിൽ നാലാമത്തെ ചെറിയ രാജ്യം എന്ന ബഹുമതിയും ടുവാലുവിനുണ്ട്. എങ്കിലും സ്വന്തമായി കറൻസിയൊക്കെയുണ്ട് കേട്ടോ. മുൻപ് എല്ലിസ് ദ്വീപുകൾ എന്നറിയപ്പെട്ടിരുന്ന, ടുവാലുവിലേക്കു പ്രതിവർഷം രണ്ടായിരത്തിലധികം വിനോദസഞ്ചാരികൾ എത്തുന്നതായി റിപ്പോർട്ടുകൾ കൂട്ടിച്ചേർക്കുന്നു. 1943-ൽ രണ്ടാം ലോകമഹായുദ്ധസമയത്ത് യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി നിർമിച്ച, നിലവിൽ ഫിജി എയർവേയ്‌സ് മാത്രമാണ് ടുവാലുവിലുള്ളു. 

ടുവാലുവിൽ ധാരാളം പറുദീസ ബീച്ചുകളുണ്ട്. അവയിൽ ചിലത് വിനോദസഞ്ചാരത്തിനായി വികസിപ്പിച്ചവയാണ്. വർഷത്തിൽ നൂറ് സന്ദർശകർ മാത്രമാണ് പസഫിക്കിലുടനീളം യാത്ര നടത്തുന്നത്. രണ്ടാം ലോകമഹായുദ്ധത്തിൽ തകർന്ന വിമാനങ്ങളും കപ്പലുകളും ദ്വീപുകളിൽ നിറഞ്ഞിരിക്കുന്ന കാഴ്ച നിങ്ങൾക്കിവിടെ കാണാം. മിക്കതും കടൽത്തീരത്ത് തന്നെ കാണപ്പെടുന്നു. 

ADVERTISEMENT

കാലാവസ്ഥ വ്യതിയാനത്തിന്റെ ഇര

മറ്റൊരു പസഫിക് ദ്വീപ് രാജ്യമായ ഫിജി വഴിയാണ് ടുവാലുവിലേക്കുള്ള പ്രധാന മാർഗം. ഹവായിയിൽ നിന്ന് ഫിജിയിലേക്ക് ഒരു ഫ്ലൈറ്റുണ്ടെങ്കിലും പല വിമാനങ്ങളും ഓസ്ട്രേലിയ വഴിയാണ് കണക്ട് ചെയ്യുന്നത്. എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് മാത്രമല്ല, സമുദ്രനിരപ്പ് ഉയരുന്നതിനാൽ സമീപഭാവിയിൽ കടലിൽ അപ്രത്യക്ഷമാകാൻ സാധ്യതയുള്ള ദ്വീപുകളുടെ പട്ടികയിൽക്കുടി ടുവാലു ഇടംപിടിച്ചിട്ടുണ്ട്. രാജ്യം മുഴുവൻ പവിഴപ്പുറ്റുകളാണെങ്കിലും വാസയോഗ്യമായ കരകൾക്കു സമുദ്രനിരപ്പിൽ നിന്നു പരമാവധി 2 മീറ്റർ മാത്രമാണ് ഉയരം. റിപ്പോർട്ടുകൾ അനുസരിച്ച്, വേലിയേറ്റം പ്രതിവർഷം 3.9 മില്ലിമീറ്റർ ഉയരുന്നു. കണക്കു കൂട്ടുന്നതിനേക്കാൾ വേഗത്തിലാണ് ടുവാലുവിലേയ്ക്കുള്ള സമുദ്രത്തിന്റെ കടന്നുകയറ്റം. ഭൂമിയിലെ അതിമനോഹരമായൊരു സ്ഥലം വളരെ പെട്ടെന്നുതന്നെ നമ്മുടെ കൺമുന്നിൽ നിന്ന് അപ്രത്യക്ഷമാകാൻ പോവുകയാണ്. ചില സമയങ്ങളിൽ ദ്വീപിലേക്ക് അടിച്ചുകയറുന്ന ഭീകര തിരമാലകൾ അഥവാ കിങ് ടൈഡ്സ് ഏതുനിമിഷവും തങ്ങളെ വിഴുങ്ങുമെന്ന ആധിയിലാണ് ഇവിടുത്തെ ജനങ്ങളും കഴിയുന്നത്. 

English Summary:

This Pacific island country is disappearing. What happens next?