കോവിഡ് കാലത്തെയും അതിജീവിച്ച് സഞ്ചാരികൾ അവരുടെ യാത്ര തുടരുന്നു. ഈ വർഷത്തിന്റെ ആദ്യപകുതി പൂർത്തിയാകുമ്പോൾ ഇന്ത്യയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് എത്തിയത് 1,81,000 സന്ദർശകരാണ്. ഇന്ത്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിൽ 155 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഹോങ്കോങ് ടൂറിസം ബോർഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലത്തെയും അതിജീവിച്ച് സഞ്ചാരികൾ അവരുടെ യാത്ര തുടരുന്നു. ഈ വർഷത്തിന്റെ ആദ്യപകുതി പൂർത്തിയാകുമ്പോൾ ഇന്ത്യയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് എത്തിയത് 1,81,000 സന്ദർശകരാണ്. ഇന്ത്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിൽ 155 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഹോങ്കോങ് ടൂറിസം ബോർഡ് ഇന്ത്യയിലെ മൂന്ന് നഗരങ്ങളെ ഉൾപ്പെടുത്തി നടത്തിയ വാർഷിക ഹോങ്കോങ് ട്രാവൽ മിഷൻ വിജയകരമായി പര്യവസാനിച്ചു. ഇന്ത്യയിലെ മുംബൈ, ചെന്നൈ, ന്യൂഡൽഹി എന്നീ നഗരങ്ങളെ ഉൾപ്പെടുത്തി ഓഗസ്റ്റ് 20 – 23 വരെയാണ് യാത്ര നടന്നത്. വീസാരഹിതവും നേരിട്ട് വിമാനവുമുള്ള ഹോങ്കോങിലേക്ക് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയത് എന്നതായിരുന്നു മിഷനിലെ പ്രധാനപ്പെട്ട കാര്യം.

നിരവധി വ്യാപാര പങ്കാളികളും ഹോങ്കോങ് ടൂറിസം ബോർഡ് ദക്ഷിണേഷ്യ & മിഡിൽ ഈസ്റ്റ് ഡയറക്ടർ പുനീത് കുമാർ എന്നിവർ ആയിരുന്നു ഹോങ്കോങ് ട്രാവൽ ബോർഡിന്റെ ഇന്ത്യയിലേക്ക് നടത്തിയ ട്രാവൽ മിഷനിലെ പ്രധാന ആകർഷണങ്ങൾ. ഇന്ത്യയിൽ നിന്ന് ഹോങ്കോങിലേക്കുള്ള വിനോദസഞ്ചാരത്തിന്റെ കൃത്യമായ വളർച്ച ട്രാവൽ മിഷൻ എടുത്തു കാട്ടുന്നു.

ADVERTISEMENT

ഈ വർഷം ജനുവരി മുതൽ ജൂൺ വരെ ഹോങ്കോങ് സ്വാഗതം ചെയ്തത് 21 മില്യൺ സന്ദർശകരെയാണ്. ഇതിൽ ഇന്ത്യയിൽ നിന്ന് മാത്രം എത്തിയ സഞ്ചാരികൾ 1,81,000 ആണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 155 ശതമാനം വർദ്ധനവാണ് ഈ രംഗത്ത് ഉണ്ടായത്. ഇന്ത്യൻ വിനോദസഞ്ചാരികളിൽ 29 ശതമാനം 36 - 45 പ്രായത്തിലുള്ളവരും 24 ശതമാനം 26 - 35 പ്രായത്തിലുള്ളവരുമാണ്. 31 ശതമാനം ഇന്ത്യൻ സഞ്ചാരികളും അവധിക്കാല യാത്രകളുടെ ഭാഗമായാണ് ഹോങ്കോങ്ങിൽ എത്തിയത്.

ഹോങ്കോങ് ഡിസ്നി ലാൻഡ്, ടെമ്പിൾ സ്ട്രീറ്റ്, ലേഡീസ് മാർക്കറ്റ്, ഓഷ്യൻ പാർക്, ദ പീക്, സിം ഷാ സുയി എന്നിവിടങ്ങളാണ് ഹോങ്കോങ്ങിൽ എത്തുന്ന ഇന്ത്യക്കാരുടെ പ്രധാനപ്പെട്ട അഞ്ച് ഇടങ്ങൾ. 2018 ൽ ഇന്ത്യയിൽ നിന്ന് 3,86,681 സഞ്ചാരികളായിരുന്നു ഹോങ്കോങിൽ എത്തിയത്. അതേവർഷം, ഏകദേശം 65.1 മില്യൺ രാജ്യാന്തകര സഞ്ചാരികളാണ് ഹോങ്കോങിലേക്ക് എത്തിയത്.

English Summary:

Hong Kong saw a 155% year-on-year increase in Indian tourists in the first half of 2024, reaching 181,000.