പ്രീമിയം ഷോപ്പിങ് അനുഭവം ആഗ്രഹിക്കുന്നവർക്ക് മനോഹരമായ ഒരു ഇടമാണ് ഔട്ട്ലെറ്റ് സിറ്റ് മെറ്റ്സിങ്ങൻ. എന്നാൽ ഇനി ഇവിടേക്ക് എത്തുന്നവർക്കു ഷോപ്പിങ് അനുഭവം മാത്രമല്ല മനോഹരമായ രുചിവൈവിധ്യങ്ങൾ കൂടി ആസ്വദിക്കാം. ഹലാൽ ഭക്ഷണം ഉൾപ്പെടെ വൈവിധ്യമാർന്ന 12 റസ്റ്ററന്റുകളും കഫേകളുമാണ് ഇവിടെ എത്തുന്നവരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രീമിയം ഷോപ്പിങ് അനുഭവം ആഗ്രഹിക്കുന്നവർക്ക് മനോഹരമായ ഒരു ഇടമാണ് ഔട്ട്ലെറ്റ് സിറ്റ് മെറ്റ്സിങ്ങൻ. എന്നാൽ ഇനി ഇവിടേക്ക് എത്തുന്നവർക്കു ഷോപ്പിങ് അനുഭവം മാത്രമല്ല മനോഹരമായ രുചിവൈവിധ്യങ്ങൾ കൂടി ആസ്വദിക്കാം. ഹലാൽ ഭക്ഷണം ഉൾപ്പെടെ വൈവിധ്യമാർന്ന 12 റസ്റ്ററന്റുകളും കഫേകളുമാണ് ഇവിടെ എത്തുന്നവരെ കാത്തിരിക്കുന്നത്. അത്യാധുനിക ഷാംപെയ്ൻ ബാറുകൾ മുതൽ ചമ്പയിലെ ഏഷ്യൻ ഫ്യൂഷൻ, ആംറെസിയിലെ ആൽപൈൻ സ്പെഷാലിറ്റികൾ, നമസ്തേയിലെ ഇന്ത്യൻ രുചികൾ തുടങ്ങി വ്യത്യസ്തമായ ഒരു രുചി വൈവിധ്യം തന്നെയാണ് ഷോപ്പിങ്ങിന് എത്തുന്നവരെ കാത്ത് ഇവിടെയുള്ളത്.

ബൊളിസിൻ ആൻഡ് കോ ഷാംപെയ്ൻ ബാറിൽ ലഭ്യമാകുന്ന ആഡംബര രുചി ഏതൊരാളെയും ഇവിടേക്ക് ആകർഷിക്കും. മനോഹരമായ അലങ്കാരങ്ങളും ഇരിപ്പിടങ്ങളും ഇവിടെ എത്തുന്ന അതിഥികൾക്കു സുന്ദരമായ ഒരു അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ബോസ് കഫേ, ടോമീസ് കോഫീ എന്നിവ ഇവിടുത്തെ സ്റ്റൈലിഷ് കോഫി റിട്രീറ്റുകളാണ്. ചരിത്രപ്രാധാന്യമുള്ള മെറ്റ്സിങ്ങിനിലെ ഒരു ഇന്ത്യൻ രുചിയിടമാണ് നമസ്തേ.

ADVERTISEMENT

പരമ്പരാഗതമായ ആൽപൈൻ സുഗന്ധങ്ങളുടെയും സമകാലിക പാചകരീതികളുടെയും സമന്വമായ ഒരു രുചിക്കൂട്ടാണ് ആംറെസി വാഗ്ദാനം ചെയ്യുന്നത്. പ്രാദേശിക ചേരുവകൾ രുചിക്കണമെങ്കിൽ മാർച്ചേ മോവൻപിക്കിലേക്ക് പോകാം. ഏഷ്യൻ രുചികൾ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി തിരഞ്ഞെടുക്കാവുന്ന ഇടമാണ് ചമ്പ. പിത്​സയും പാസ്തയും ഇഷ്ടമുള്ളവർക്ക് എൽ ഓസ്റ്റീരിയയിലേക്കു പോകാം. ക്ലാസിക് മാർഗരിറ്റ പിത്​സകളും ക്രീം പാസ്തയുമെല്ലാം ഇവിടെ ലഭ്യമാണ്. കപ്പുച്ചിനോ മുതൽ കോക്ടെയിലുകൾ വരെ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കു മോക്സി ബാറിലേക്കു പോകാം. 

യൂറോപ്പിലെ തന്നെ ഏറ്റവും പേരുകേട്ട പ്രീമിയം ഔട്ട് ലൈറ്റുകളിൽ ഒന്നാണ് ഔട്ട്‌ലെറ്റ്സിറ്റി മെറ്റ്സിംഗൻ. 170ലധികം രാജ്യാന്തര ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ അസാധാരണമായ വിലയിൽ ഇവിടെ ലഭ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ബോസ്സ് ഔട്ട്​ലെറ്റും ഹ്യുഗോ ബോസ്സിന്റെ ജന്മസ്ഥലവുമാണ് ഇവിടം.

English Summary:

Outletcity Metzingen Elevates the Shopping Experience with a Diverse Culinary Landscape.