ഒരിക്കൽ വെടിയൊച്ചകൾ മുഴങ്ങിയിരുന്ന കോട്ടയിന്നു ഫൊട്ടോഗ്രാഫർമാരുടെ പറുദീസ
പഴയ കോട്ടകളും കൊട്ടാരങ്ങളും ഇന്നു മിക്കവാറും ഹോട്ടലുകളോ മ്യൂസിയങ്ങളോ ഒക്കെ ആയി തീർന്നിട്ടുണ്ട്. ചിലത് അന്നത്തെ പ്രതാപമെല്ലാം അസ്തമിച്ച് ആരാലും തിരിഞ്ഞുനോക്കാതെ വിസ്മൃതിയിലേക്കു പോയിട്ടുണ്ടാകും. അതുപോലെ ഉപേക്ഷിക്കപ്പെട്ട ഒരു കോട്ടയായിരുന്നു വെയിൽസിലെ സ്റ്റാക്ക് റോക്ക് ഫോർട്ട് ഈ അടുത്തകാലം വരെ.

പഴയ കോട്ടകളും കൊട്ടാരങ്ങളും ഇന്നു മിക്കവാറും ഹോട്ടലുകളോ മ്യൂസിയങ്ങളോ ഒക്കെ ആയി തീർന്നിട്ടുണ്ട്. ചിലത് അന്നത്തെ പ്രതാപമെല്ലാം അസ്തമിച്ച് ആരാലും തിരിഞ്ഞുനോക്കാതെ വിസ്മൃതിയിലേക്കു പോയിട്ടുണ്ടാകും. അതുപോലെ ഉപേക്ഷിക്കപ്പെട്ട ഒരു കോട്ടയായിരുന്നു വെയിൽസിലെ സ്റ്റാക്ക് റോക്ക് ഫോർട്ട് ഈ അടുത്തകാലം വരെ. എന്നാൽ ഫൊട്ടോഗ്രാഫർമാർ വഴി വിനോദസഞ്ചാരികളുടെ ഇഷ്ട ലൊക്കേഷനായി മാറിയിരിക്കുകയാണീ പുരാതന പ്രതിരോധകോട്ട.
ക്യാപ്സൂൾ കോട്ട
പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വെസ്റ്റ് വെയിൽസ് തീരത്ത് ഉപേക്ഷിക്കപ്പെട്ട വിചിത്രമായ ദ്വീപ് കോട്ടയാണിത്. നെപ്പോളിയൻ അധിനിവേശത്തിനെതിരെ പെംബ്രോക്ക് ഡോക്കിലെ റോയൽ നേവൽ ഡോക്ക്‌യാർഡിനെ പ്രതിരോധിക്കാൻ 1850 നും 1852 നും ഇടയിൽ നിർമിച്ച, സ്റ്റാക്ക് റോക്ക് ഫോർട്ടിന്റെ നീണ്ട, വളഞ്ഞുപുളഞ്ഞ, ലാബിരിന്തൈൻ ഇടനാഴികൾ ഒരിക്കൽ ഷെൽ ഫയർ ശബ്ദത്തിലും അവിടെ നിലയുറപ്പിച്ച 150 സൈനികരുടേയും ഒരിക്കലും മരിക്കാത്ത ഓർമകൾ വിളിച്ചോതുന്നു. കൂറ്റൻ പീരങ്കികളുള്ള കോട്ട, ചുറ്റും പച്ചപ്പ്.
പതിറ്റാണ്ടുകളായി, സ്‌റ്റാക്ക് റോക്ക് ഫോർട്ട് സന്ദർശിക്കുന്നതു കാക്കകളും കുറച്ച് ഇഴജന്തുക്കളും മാത്രമായിരുന്നു. രാൻസിന്റെയും നെപ്പോളിയൻ മൂന്നാമന്റെയും കടൽ അധിനിവേശത്തിൽ നിന്നു സംരക്ഷിക്കുന്നതിനായിട്ടാണ് വെയിൽസ് തീരത്തു കോട്ട നിർമിച്ചത്.1929-ൽ പൂർണ്ണമായും നിരായുധീകരിക്കപ്പെട്ട കോട്ട ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്താണ് സ്റ്റാക്ക് റോക്ക് ഫോർട്ട് അവസാനമായി ഉപയോഗിച്ചത്. പിന്നീട് ഇവിടെ നിന്നും വെടിയൊച്ചകൾ കേൾക്കാതെയായി. തുടർന്ന് 1932 ൽ വിൽപനക്കു വച്ച കോട്ട അന്നു തുച്ഛമായ വിലക്കാണ് വിറ്റുപോയത്. പിന്നീട് 3 പ്രാവശ്യം കോട്ട വിൽപനക്കെത്തി. ഇപ്പോൾ ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലാണ് കോട്ട.
കമ്പനി ഒരിക്കൽ കോട്ടയിലേക്കു കുറച്ചു ഫൊട്ടോഗ്രാഫർമാരെ ക്ഷണിച്ചുവരുത്തുകയും കോട്ടയുടെ ചിത്രങ്ങൾ എടുക്കാൻ അനുവദിക്കുകയും ചെയ്തു. ചരിത്ര പ്രാധാന്യമുള്ള കോട്ടയെക്കുറിച്ചു കൂടുതൽ ആളുകൾ അറിയാൻ തുടങ്ങിയത് അതോടെയാണ്. കോട്ടയുടെ വിവിധ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ സഞ്ചാരികൾ തേടിപ്പിടിച്ച് എത്താൻ തുടങ്ങി. അങ്ങനെ ഒരിക്കൽ ആരാലും തിരിഞ്ഞു നോക്കാനില്ലാതെ അനാഥമായി കിടന്ന കോട്ട തിരക്കുള്ളൊരു വിനോദ സഞ്ചാര കേന്ദ്രമായി മാറാൻ തുടങ്ങി. ഇപ്പോൾ ഇവിടേക്കു ഫെറി സർവീസ് അടക്കമുള്ള കാര്യങ്ങൾ സർക്കാരും ചെയ്തുകൊടുക്കുന്നുണ്ട്. കോട്ട ചുറ്റിക്കാണാനും രാത്രിയിലും സന്ദർശനം നടത്താനും ഗൈഡഡ് ടൂറുകളടക്കം ലഭ്യമാണ്.