നവരാത്രി ആഘോഷങ്ങളിൽ രാജ്യം, ദസറ നാളിൽ യാത്ര പോകാൻ 5 സ്ഥലങ്ങൾ
മതപരമായ ആചാരങ്ങൾക്ക് അപ്പുറത്തേക്ക് രാജ്യത്തിന്റെ സംസ്കാരത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ് ഓരോ നവരാത്രി കാലവും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ വിധത്തിലാണ് നവരാത്രി ആഘോഷിക്കപ്പെടുന്നത്. ദസറ അല്ലെങ്കിൽ വിജയദശമി എന്നറിയപ്പെടുന്ന ഈ നാളുകൾ തിന്മയുടെ മേൽ നന്മ കൈവരിച്ച വിജയത്തിന്റെ ആഘോഷം
മതപരമായ ആചാരങ്ങൾക്ക് അപ്പുറത്തേക്ക് രാജ്യത്തിന്റെ സംസ്കാരത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ് ഓരോ നവരാത്രി കാലവും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ വിധത്തിലാണ് നവരാത്രി ആഘോഷിക്കപ്പെടുന്നത്. ദസറ അല്ലെങ്കിൽ വിജയദശമി എന്നറിയപ്പെടുന്ന ഈ നാളുകൾ തിന്മയുടെ മേൽ നന്മ കൈവരിച്ച വിജയത്തിന്റെ ആഘോഷം
മതപരമായ ആചാരങ്ങൾക്ക് അപ്പുറത്തേക്ക് രാജ്യത്തിന്റെ സംസ്കാരത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ് ഓരോ നവരാത്രി കാലവും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ വിധത്തിലാണ് നവരാത്രി ആഘോഷിക്കപ്പെടുന്നത്. ദസറ അല്ലെങ്കിൽ വിജയദശമി എന്നറിയപ്പെടുന്ന ഈ നാളുകൾ തിന്മയുടെ മേൽ നന്മ കൈവരിച്ച വിജയത്തിന്റെ ആഘോഷം
മതപരമായ ആചാരങ്ങൾക്ക് അപ്പുറത്തേക്ക് രാജ്യത്തിന്റെ സംസ്കാരത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ് ഓരോ നവരാത്രി കാലവും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ വിധത്തിലാണ് നവരാത്രി ആഘോഷിക്കപ്പെടുന്നത്. ദസറ അല്ലെങ്കിൽ വിജയദശമി എന്നറിയപ്പെടുന്ന ഈ നാളുകൾ തിന്മയുടെ മേൽ നന്മ കൈവരിച്ച വിജയത്തിന്റെ ആഘോഷം കൂടിയാണ്. അസുരരാജാവായ രാവണന് എതിരെ ശ്രീരാമന്റെ വിജയത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്. അന്ധകാരത്തിനും തിന്മയ്ക്കും മേൽ നീതിയും ധർമവും എപ്പോഴും ജയിക്കുമെന്ന കാലാതീതമായ സന്ദേശം കൂടിയാണ് ഓരോ നവരാത്രി കാലവും നമുക്കു നൽകുന്നത്.
വിവിധ സമുദായങ്ങൾ ഒരുമയുടെയും ഐക്യത്തിന്റെയും ശക്തി ആഘോഷിക്കാൻ ഒരുമിച്ചു കൂടുന്ന സമയമാണ് ഓരോ ദസറക്കാലവും. അതുകൊണ്ടു തന്നെ വ്യത്യസ്തമായ വിധത്തിലാണ് ആഘോഷങ്ങളും. രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ദസറ ആഘോഷങ്ങൾ അതിവിപുലമായാണ് ആഘോഷിക്കാറുള്ളത്. തെരുവുകൾ സംഗീതവും നൃത്തവും കൊണ്ടു സജീവമാകുന്നു. ഐക്യത്തിന്റെയും ശാശ്വതമായ നന്മയുടെയും ആഘോഷം കൂടിയാണ് ഓരോ നവരാത്രി നാളുകൾ. നവരാത്രി സമയത്ത് യാത്ര പോകാൻ കഴിയുന്ന കുറച്ചു സ്ഥലങ്ങൾ പരിശോധിക്കാം.
∙ കർണാടകയിലെ മൈസൂർ
മൈസൂരിലെ ദസറ ആഘോഷങ്ങൾ വളരെ പ്രസിദ്ധമാണ്. നിരവധി ആളുകളാണ് മൈസൂരിലെ ദസറ ആഘോഷങ്ങളിൽ പങ്കെടുക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുന്നത്. അതിമനോഹരമായി അലങ്കരിച്ച ആനപ്പുറത്ത് ചാമുണ്ഡേശ്വരി ദേവിയുടെ സങ്കീർണമായ അലങ്കരിച്ച വിഗ്രഹം വച്ചു കൊണ്ടുള്ള ഘോഷയാത്ര പ്രസിദ്ധമാണ്. ഒപ്പം മനോഹരമായി അലങ്കരിച്ച കൊട്ടാരവും ആഘോഷങ്ങളുടെ ഗാംഭീര്യം കൂട്ടുന്നു. മൈസൂരിലെ ദസറ ആഘോഷിക്കാൻ പോകുന്നവർ കൊട്ടാരത്തിലെ മഹത്തായ ദസറ ഘോഷയാത്രയ്ക്ക് സാക്ഷ്യം വഹിക്കേണ്ടതു നിർബന്ധമാണ്. ഓർമയിൽ സൂക്ഷിക്കാൻ മനോഹരമായ ഒരു അനുഭവം ആയിരിക്കും അത്. കൂടാതെ മനോഹരമായ വൃന്ദാവൻ ഗാർഡൻ കാണാം. ഒപ്പം രുചിവൈവിധ്യങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് മൈസൂർ പാക്ക് ആസ്വദിക്കാം. ഗംഭീരമായ അലങ്കാരങ്ങളും ഘോഷയാത്രകളും എലിഫന്റ് പരേഡും മനോഹരമായ അനുഭവമായിരിക്കും. വൈദ്യുതി ദീപാലങ്കാരത്താൽ മനോഹരമായ മൈസൂർ കൊട്ടാരത്തിന്റെ കാഴ്ച പ്രൗഡമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ദസറ ആഘോഷങ്ങളിൽ ഒന്നാണ് മൈസൂരിലേത്.
∙ പശ്ചിമ ബംഗാളിലെ കൊൽക്കത്ത
ദുർഗ പൂജയാണ് ദസറയുമായി ബന്ധപ്പെട്ട കൊൽക്കത്തയെ വ്യത്യസ്തമാക്കുന്നത്. കൊൽക്കത്തയിലെ ദുർഗ പൂജ ദസറയോടെ അവസാനിക്കുന്നു. ദുർഗദേവിയുടെ സങ്കീർണമായ രൂപകല്പന വിഗ്രഹങ്ങൾ തീക്ഷ്ണതയോടെ ആരാധിക്കുന്ന സാംസ്കാരിക ആഘോഷം കൂടിയാണ് ദസറ. നഗരത്തിലുടനീളം വ്യത്യസ്തമായ ആശയത്തോട് കൂടിയ പന്തലുകൾ അലങ്കരിക്കുന്നത് ഈ ആഘോഷത്തിന്റെ ഭാഗമാണ്. കൊൽക്കത്തയിലെ ദസറ ആഘോഷം അതിമനോഹരമാക്കാൻ കുമാർതുലിയിലെയും ഉത്തര കൊൽക്കത്തയിലെയും ദുർഗ പൂജ പന്തലുകൾ സന്ദർശിക്കാവുന്നതാണ്. കൂടാതെ, രുചികരമായ പാനിപൂരി പോലുള്ള സ്ട്രീറ്റ് ഫുഡുകളും ദസറ കാലത്തിന്റെ പ്രത്യേകതയാണ്. കൊൽക്കത്തയുടെ സാംസ്കാരിക വൈവിധ്യം കലയിലൂടെയും സംഗീതത്തിലൂടെയും ആസ്വദിക്കുക. ദുർഗദേവിയുടെ വിഗ്രഹങ്ങൾ ഹൂഗ്ലി നദിയിൽ നിമജ്ജനം ചെയ്യുന്നതിന് സാക്ഷ്യം വഹിക്കുക എന്നതും അവിസ്മരണീയമായ അനുഭവമാണ്.
∙ രാജ്യതലസ്ഥനമായ ഡൽഹി
ഡൽഹിയിലെ ദസറ ആഘോഷങ്ങൾക്ക് അതിന്റേതായ ഭംഗിയും പാരമ്പര്യവും ഉണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രാവണൻ, മേഘ്നാഥ്, കുംഭകർണ എന്നിവരുടെ കോലം കത്തിക്കുന്നതാണ് ഇതിൽ പ്രധാനം. ഏറ്റവും പ്രസിദ്ധമായത് രാംലീല മൈതാനത്താണ്. രാമായണം വിവരിക്കുന്ന ഒരു വലിയ നാടകപ്രകടനം മൈതാനത്തു നടക്കാറുണ്ട്. രാംലീല മൈതാനത്തിൽ നടക്കുന്ന രാമായണ നാടക അവതരണത്തിന് ഒരിക്കലെങ്കിലും സാക്ഷിയാകേണ്ടതാണ്. കൂടാതെ ഡൽഹിയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുകയും പരമ്പരാഗത വസ്ത്രങ്ങൾ വാങ്ങുന്നതിനായി ദില്ലി ഹാട്ട് സന്ദർശിക്കുകയും ചെയ്യാവുന്നതാണ്.
∙ ഉത്തർപ്രദേശിലെ വാരണാസി
വാരണാസിയിലെ ദസറ ആഘോഷങ്ങൾ അൽപം വ്യത്യസ്തമാണ്. 'രാവൺ വധ്' അഥവാ 'രാവൺ പൊടി' എന്നാണ് വാരണാസിയിലെ ആഘോഷങ്ങൾ അറിയപ്പെടുന്നത്. ഗംഗയുടെ തീരത്ത് രാവണൻ, മേഘ്നാഥ്, കുംഭകർണ എന്നിവരുടെ പ്രതിമകൾ കത്തിക്കുന്നു. ദസറ ആഘോഷവേളയിൽ ഗംഗാ നദിയുടെ തീരം മതപരമായ ചടങ്ങുകളാൽ സജീവമാകുന്നു. പ്രദേശവാസികളും തീർഥാടകരും ഗംഗാ ആരതിക്കായി ഒത്തുകൂടുന്നു. ഘാട്ടുകൾ വിളക്കുകൾ കൊണ്ട് പ്രകാശമയമാകുന്നത് ഒരു മനോഹരമായ കാഴ്ചയാണ്. ഇന്ത്യൻ സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയ ഒരു അനുഭവമാണ് വാരണാസിയിലെ ദസറ നൽകുന്നത്. വാരണാസിയിലെ ദസറ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർ ഗംഗാ ആരതിക്ക് സാക്ഷ്യം വഹിക്കണം. കൂടാതെ നഗരത്തിലെ പുരാതന ക്ഷേത്രങ്ങൾ സന്ദർശിക്കുകയും സ്വാദിഷ്ടമായ സ്ട്രീറ്റ് ഫുഡുകൾ ആസ്വദിക്കാനും സമയം കണ്ടെത്തണം.
∙ ഹിമാചൽ പ്രദേശിലെ കുളു
വർണാഭമായ ഘോഷയാത്രകളും സാംസ്കാരിക പ്രകടനങ്ങളും പരമ്പരാഗതമായ ആചാരങ്ങളുമാണ് ഇവിടുത്തെ ദസറ ആഘോഷത്തിന്റെ പ്രത്യേകത. ഏകദേശം ഒരാഴ്ചയോളം ഇവിടുത്തെ ദസറ ആഘോഷങ്ങൾ നീണ്ടു നിൽക്കും. രഘുനാഥ് ദേവന്റെ വിഗ്രഹം ഒരു രഥത്തിൽ, സംഗീതത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടു കൂടി കൊണ്ടു പോകുന്നതാണ് ദസറ ആഘോഷങ്ങളിലെ പ്രധാനപ്പെട്ട ഒരു ആചാരം. ഇക്കാരണത്താൽ കൊണ്ടു തന്നെ ഇന്ത്യയുടെ ദസറ അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്നവർ ദസറക്കാലത്ത് ഒരിക്കലെങ്കിലും കുളു സന്ദർശിക്കണം. രഥയാത്രയിൽ പങ്കെടുക്കുക എന്നത് തന്നെയാണ് ഇവിടുത്തെ ദസറ ആഘോഷങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. ഇത് പ്രാദേശിക സംസ്കാരത്തെ അടുത്തറിയാൻ വിനോദസഞ്ചാരികളെ സഹായിക്കും. കൂടാതെ കുളു താഴ്വരയുടെ ഭംഗി ആസ്വദിക്കുകയും പരമ്പരാഗത കരകൗശല വസ്തുക്കൾ വാങ്ങുകയും ചെയ്യാം.