ഭാരതീയരുടെ ട്രെയിൻ യാത്രക്ക് പുത്തൻ മേൽവിലാസമാണ് വന്ദേഭാരത് നൽകിയത്. ടിക്കറ്റ് നിരക്ക് അൽപം കൂടിയാലും നിലവാരമുള്ള യാത്രയാണ് വന്ദേഭാരതിനെ സഞ്ചാരികൾക്കിടയിൽ ഇത്രയധികം പ്രിയങ്കരമാക്കിയത്. ഏതായാലും ഇത്തവണത്തെ ദീപാവലിക്ക് വന്ദേഭാരത് ആരാധകർക്ക് ഒരു ഉഗ്രൻ സമ്മാനമാണ് ഇന്ത്യൻ റെയിൽവേ ഒരുക്കിയിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാരതീയരുടെ ട്രെയിൻ യാത്രക്ക് പുത്തൻ മേൽവിലാസമാണ് വന്ദേഭാരത് നൽകിയത്. ടിക്കറ്റ് നിരക്ക് അൽപം കൂടിയാലും നിലവാരമുള്ള യാത്രയാണ് വന്ദേഭാരതിനെ സഞ്ചാരികൾക്കിടയിൽ ഇത്രയധികം പ്രിയങ്കരമാക്കിയത്. ഏതായാലും ഇത്തവണത്തെ ദീപാവലിക്ക് വന്ദേഭാരത് ആരാധകർക്ക് ഒരു ഉഗ്രൻ സമ്മാനമാണ് ഇന്ത്യൻ റെയിൽവേ ഒരുക്കിയിരിക്കുന്നത്. ഏറ്റവും ദൈർഘ്യമുള്ള വന്ദേഭാരത് എക്സ്പ്രസ് എത്തുന്നു. 994 കിലോമീറ്റർ ദൂരമാണ് ഈ വന്ദേഭാരത് സഞ്ചരിക്കുന്ന ദൂരം. ഡൽഹിയിൽ നിന്ന് പാട്ന വരെയുള്ള ഈ ട്രെയിൻ 11.5 മണിക്കൂർ കൊണ്ട് 994 ദൂരം പിന്നിട്ട് ലക്ഷ്യസ്ഥാനത്ത് എത്തും.

ഉത്സവകാലത്തേക്കുള്ള ഒരു സ്പെഷൽ ട്രെയിൻ ആയാണ് ഇത് എത്തുന്നത്. സ്ലീപ്പർ സൗകര്യത്തിനു പകരം ചെയർ കാർ സീറ്റിങ് ക്രമീകരണമായിരിക്കും ഈ ട്രെയിനിൽ ഉണ്ടായിരിക്കുക. സ്ലീപ്പർ സൗകര്യമുള്ള വന്ദേഭാരത് കോച്ചുകൾ വൈകാതെ എത്തുമെന്നാണ് റിപ്പോർട്ട്. ഈ ഉത്സവ സീസണിൽ ഏകദേശം എട്ട് ട്രിപ്പുകൾ ആയിരിക്കും ഉണ്ടായിരിക്കുക. ഒക്ടോബർ 30 ന് ഡൽഹിയിൽ നിന്ന് ഈ പാതയിലെ ആദ്യയാത്ര ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ADVERTISEMENT

ഈ റൂട്ടിൽ എസി ചെയർകാറിന് 2575 രൂപയും എക്സിക്യുട്ടീവിന് 4655 രൂപയുമാണ് യാത്രാനിരക്ക്. ടിക്കറ്റ് നിരക്കിനുള്ളിൽ ഭക്ഷണം, ചായ എന്നിവയും ഉൾപ്പെടുന്നു.  ഇതുവരെയുള്ളതിൽ ഏറ്റവും ദൈർഘ്യമേറിയ വന്ദേഭാരത് ന്യൂഡൽഹി - വാരണാസി പാതയിൽ ഓടിയിരുന്ന വന്ദേഭാരത് ആയിരുന്നു. 771 കിലോമീറ്റർ ദൂരമുള്ള ഈ പാതയിലെ യാത്ര എട്ടു മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയിരുന്നു. 

ഡൽഹി - പാട്ന വന്ദേഭാരത്

ADVERTISEMENT

ഈ ഉത്സവകാലത്ത് ഡൽഹിയിൽ നിന്ന് പാട്നയിലേക്ക് നവംബർ 1, 3, 6 തീയതികളിലും പാട്നയിൽ നിന്ന് ഡൽഹിയിലേക്ക് ഒക്ടോബർ 31, നവംബർ 2,4,7 തീയതികളിലും ആയിരിക്കും സർവീസ് ഉണ്ടായിരിക്കുക. ഡൽഹിയിൽ നിന്ന് രാവിലെ 8.25ന് പുറപ്പെട്ട് രാത്രി 8 മണിക്ക് പാട്നയിൽ എത്തും. പാട്നയിൽ നിന്ന് രാവിലെ 07.30ന് പുറപ്പെട്ട് ഡൽഹിയിൽ വൈകുന്നേരം 7 മണിക്ക് എത്തും. കാൺപുർ സെൻട്രൽ, പ്രയാഗ് രാജ്, ബക്സർ, അറാഹ് എന്നിവയാണ് പ്രധാന സ്റ്റേഷനുകൾ.

English Summary:

India's longest Vande Bharat route to be introduced for Diwali: Ticket prices, stations, route and other facilities.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT