ഈ നാട്ടിലെ ജനങ്ങൾ പുറത്ത് ഇറങ്ങാത്ത അപൂർവ ദിവസങ്ങളിൽ ഒന്ന്
അയർലൻഡ്, അതിമനോഹരവും വൈവിധ്യ പൂർണവുമായ പ്രകൃതിദൃശ്യങ്ങൾക്കു പേരുകേട്ടതാണ്. ഗിന്നസ് ബിയറിന്റെ ജന്മസ്ഥലം കൂടിയാണ് അയർലണ്ട്. അയർലൻഡ് മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, സമ്പന്നമായ ചരിത്രം, ഊർജസ്വലമായ സംസ്കാരം, ഊഷ്മളമായ ആതിഥ്യം എന്നിവയ്ക്ക് പ്രശസ്തമാണ്.

അയർലൻഡ്, അതിമനോഹരവും വൈവിധ്യ പൂർണവുമായ പ്രകൃതിദൃശ്യങ്ങൾക്കു പേരുകേട്ടതാണ്. ഗിന്നസ് ബിയറിന്റെ ജന്മസ്ഥലം കൂടിയാണ് അയർലണ്ട്. അയർലൻഡ് മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, സമ്പന്നമായ ചരിത്രം, ഊർജസ്വലമായ സംസ്കാരം, ഊഷ്മളമായ ആതിഥ്യം എന്നിവയ്ക്ക് പ്രശസ്തമാണ്. ക്രിസ്മസ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ടതും, ഐറിഷ് ജനതയ്ക്ക് ഒഴിച്ചുകൂടാൻ കഴിയാത്തതുമായ ആഘോഷമാണ്.
അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനിൽ ക്രിസ്മസ് ആഘോഷം തുടങ്ങുന്നത് ഡിസംബറിലെ രണ്ടാം ആഴ്ച മുതലാണ്. ഡബ്ലിൻ സിറ്റിയിലെ ഹെൻട്രി സ്ട്രീറ്റിൽ വിവിധ ക്രിസ്മസ് മാർക്കറ്റുകൾ ആരംഭിക്കുകയും ക്രിസ്മസിന്റെ ഭാഗമായി നഗരം മുഴുവനും വിവിധ വർണങ്ങളിലെ ലൈറ്റുകൾകൊണ്ടും അലങ്കരിക്കുകയും ചെയ്തു തുടങ്ങും. ഡബ്ലിനിൽ ഏറ്റവും പ്രത്യകതയുള്ള ഒന്നാണ് "സ്പയർ", ഡബ്ലിൻ നഗരത്തിന്റെ മുഖമുദ്രയെന്നുവേണമെങ്കിൽ പറയാം. വിദേശ സഞ്ചാരികൾ അടക്കം ഡബ്ലിൻ സിറ്റിയിൽ വരുന്നത് പ്രധാനമായും ഈ സ്പയർ കാണാൻ കൂടിയാണ്. 120 മീറ്റർ (390 അടി) ഉയരമുള്ള ഒരു വലിയ, സ്റ്റെയിൻലെസ് സ്റ്റീലുകൊണ്ടു നിർമിച്ച ഒരു പിന്നിന്റെ രൂപത്തിൽ നിർമിച്ച സ്മാരകം. ക്രിസ്മസ് ദിവസം അടുക്കുമ്പോഴേക്കും സ്പയറിന്റെ ചുറ്റും ക്രിസ്മസ് ട്രീയും പുൽക്കൂടുകളും വിവിധ വർണങ്ങളിലെ ലൈറ്റുകൾ ഉപയോഗിച്ച് അലങ്കരിക്കുകയും ചെയ്യും.
ക്രിസ്മസ് ദിവസം അയർലൻഡിൽ പൊതു അവധിയായിരിക്കും എന്നാൽ അയർലണ്ടിലെ ജനങ്ങൾ പുറത്ത് ഇറങ്ങാത്ത അപൂർവം ദിവസങ്ങളിൽ ഒന്നാണ് ക്രിസ്മസ്. ക്രിസ്മസ് ഇവിടുത്തെ ജനത അവരുടെ കുടുംബങ്ങളുമായിട്ടാരിക്കും ആഘോഷിക്കുക. പൊതുവെ ഐറിഷ് ജനത ഡിന്നറിനാണ് പ്രാധാന്യം നൽകുന്നത്. എന്നാൽ ക്രിസ്മസ് ഡിന്നർ വളരെ പ്രധാനപ്പെട്ട ഒന്നാണ്. അന്ന് പ്രധാനമായും ടർക്കി കോഴിയുടെ മാംസം ഉപയോഗിച്ചുള്ള രുചികരമായ വിഭവമായിരിക്കും. ഒപ്പം ബീഫ്, സ്മാഷ്ട് പൊട്ടറ്റോ... അങ്ങനെ നീളും ക്രിസ്മസ് ഡിന്നർ വിഭവങ്ങൾ. ഡിസംബർ മാസം വിന്റർ സീസൺ മൈനസ് ഡിഗ്രിയിലേക്കു പോകുമെങ്കിലും വൈറ്റ് ക്രിസ്മസ് അഥവാ മഞ്ഞുപെയ്യുന്ന ക്രിസ്മസ് വളരെ യാദൃശ്ചികമായി മാത്രമേ സംഭവിക്കാറുള്ളു.