Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊടരുത് അടി ഉറപ്പ്

women

തൊട്ടുകളിക്കുന്ന പൂവാലനെ ഓടിച്ചിട്ടു പിടിച്ച് അടിപൊട്ടി ക്കുന്ന പുലിക്കുട്ടികളാണ് ഇപ്പോൾ നമ്മുടെ പെൺകുട്ടികൾ. മിണ്ടാതിരുന്നാൽ മിടുക്കിയാവുന്നത് പണ്ട്. പക്ഷേ, അതിക്രമം കാട്ടുന്നവരോട് നാല് വര്‍ത്തമാനം പറയുക മാത്രമല്ല, രണ്ടെണ്ണം ചെകിട്ടത്ത് പൊട്ടിക്കാനും കരുത്തുളള പെണ്ണിനെ നോക്കി ഇന്ന് സമൂഹം പറയും മിടുക്കി. എന്തു സംഭവിച്ചാലും ആരോടും ഒന്നും പറയേണ്ട എന്ന് ഉപദേശിക്കുന്ന അമ്മമാരും മാറി. സ്വന്തം കാര്യം തലയുയർത്തി നിന്നു പറഞ്ഞാൽ ‘അധികപ്രസംഗി’ എന്ന് ആക്ഷേപിച്ച് ഒതുങ്ങുന്ന കാലവും കഴിഞ്ഞു.

ഇനി നമുക്ക് തൃശൂർ പുന്നയൂർക്കുളത്തേക്ക് പോകാം. അവിടെ ഒരു പൂവാലന്റെ വാല് മുറിച്ച മൂന്നു കൂട്ടുകാരികൾ ഉണ്ട്. തൃശൂർ ഐസിഎ കോളജില്‍ ബി എ ഇംഗ്ലീഷ് ഫൈനൽ ഇയർ വിദ്യാർഥികളാണ് മൂവരും. എടപ്പാൾ തവനൂര്‍ കാലടി സ്വദേശി കാടുവെട്ടിയിൽ മുഹമ്മദ് ആണ് ഇവരുടെ പരാതിയിൽ പോലീസ് പിടിയിലായത്.

‘ബസ്സിൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. സീറ്റ് കിട്ടിയില്ല. അതുകൊണ്ട് അടുത്തുളള സീറ്റുകളിൽ ചാരി നിന്നു. മുഹമ്മ ദിന്റെ സീറ്റിനരുകിലാണ് അവൾ നിന്നത്. കുറച്ചു നേരം കഴിഞ്ഞപ്പോൾ അയാൾ തോണ്ടൽ തുടങ്ങി. അൽപം മാറി നിന്നും. അടുത്ത സ്റ്റോപ്പെത്തുമ്പോൾ ഉച്ചത്തിൽ വിരട്ടാം. ഞങ്ങൾ മൂന്നുപേരും ചേർന്നു തീരുമാനിച്ചു. കുറച്ചു കൂടി മാറി നിന്നു. പക്ഷേ, അയാളുടെ വൈകൃതം വഷളാകുമ‌‌െന്ന് തോന്നിയപ്പോള്‍ അവ‌ൾ ഉറക്കെ ഞങ്ങളോടു പറഞ്ഞു. പക്ഷേ, ചുറ്റും നിന്ന ആരും കേട്ട ഭാവം നടിച്ചില്ല. പൊന്നാനിയില്‍ നിന്ന് ഗുരുവായൂർക്ക് വരുന്ന ബസായിരുന്നു. വടക്കേകാട് സ്റ്റോപ്പിൽ ബസ് നിർത്തിയതും അയാൾ ചാടിയിറങ്ങി. ഞങ്ങൾക്ക് ഇറങ്ങാനായില്ല. ഞങ്ങൾ കൂട്ടുകാരിയോടു ചോദിച്ചു കാര്യങ്ങൾ മനസ്സിലാക്കി. ഇതിനിടെ രണ്ടു സ്റ്റോപ്പ് കഴിഞ്ഞു. മണികണ്ഠേശ്വരത്ത് ഇറങ്ങി. ഓട്ടോ പിടിച്ച് ആശുപ‌ത്രി സ്റ്റോപ്പിലെത്തി. അയാൾ അപ്പോൾ അവിടെ ചുറ്റിക്കറങ്ങി നിൽപ്പുണ്ടായിരുന്നു. നേരെ ചെന്ന് കാര്യം ചോദിച്ചു. ഞങ്ങൾ മൂന്നു പേരുണ്ട് വട്ടത്തിൽ നിന്ന് കയർത്തപ്പോൾ ആളുകൾ ശ്രദ്ധിച്ചു തുടങ്ങി.

ചെയ്ത തെറ്റിനു മാപ്പു പറയിക്കുക എന്ന ലക്ഷ്യമേ ഞങ്ങൾക്കു ണ്ടായിരുന്നുളളു. പക്ഷേ, അതിനു അയാൾ തയാറായിരുന്നില്ല. ആളു കൂടിയപ്പോൾ‌ മാപ്പു പറയാം എന്ന ലൈനിലേക്കു മാറി. അപ്പോൾ പോലീസിനെ വിളിച്ചു. പോലീസെത്തി മുഹമ്മദിനെ അറസ്റ്റ് ചെയ്തു. പ്രതികരിക്കാന്‍ ‌വിമുഖത കാട്ടുന്ന‌താണ് പല പ്പോഴും ശല്യക്കാർക്ക് പ്രോത്സാഹനമാകുന്നത്. അതുകൊണ്ട് പ്രതികരിക്കുക.’ ഇതാണ് ഈ കൂട്ടുകാരികൾ കേരളത്തിലെ സ്ത്രീകൾക്കു നല്കുന്ന സന്ദേശം.

പെൺപുലികളുടെ ധൈര്യത്തിന്റെ കഥ കേട്ടുകഴിഞ്ഞപ്പോൾ ശല്യത്തിന്റെ കണക്കുകളിലേക്ക് നോക്കി. ഒന്നാം സ്ഥാനത്ത നില്‍ക്കുന്നത് നമ്മുടെ ‘മെട്രോനഗര’മായ കൊച്ചി തന്നെ. ഒടുവിലത്തെ കണക്കുകൾ അനുസരിച്ച് കേരളത്തിൽ ഏറ്റവു മധികം പൂവാലശല്യ കേസുകൾ ഉളളത് എറണാകുളം റൂറലിൽ ആണ്. 38 കേസുകളാണ് പൂവാല ശല്യമെന്ന പേരിൽ മാത്രം കഴിഞ്ഞ വര്‍ഷം ഉണ്ടായത്. സംസ്ഥാനത്താകെ ഈ ഗണത്തിൽ മാത്രം രജിസ്റ്റർ ചെയ്ത കേസുകൾ 257. എറണാകുളം സിറ്റി യിലും റൂറലിലും കൂടി ചേർന്നാൽ സ്ത്രീകൾക്കെതിരെയുളള അതിക്രമ കേസുകളുടെ എണ്ണം 1248. പക്ഷേ, ഈ പട്ടികയിൽ അക്കങ്ങൾ വർധിക്കാതിരിക്കാൻ മാർഗം ഒന്നേയുളളൂ, പുന്നയൂർ ക്കുളത്തെ പെൺകുട്ടികളെ പോലെ നിർഭയമായി പ്രതികരിക്കു ക.

എറണാകുളം കലൂർ ബസ് സ്റ്റാൻഡിൽ വച്ച് കയ്യേറ്റം ചെയ്യാന്‍ വന്ന അക്രമിയെ ഒറ്റയ്ക്കു കൈകാര്യം ചെയ്ത പത്രപ്രവർത്ത കയുടെ ധീരത ആർക്കും പ്രചോദനം പകരുന്നതാണ്. ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കു ബസ് സ്റ്റാൻഡിൽ നിന്നു ഓഫീസിലേക്ക് നടക്കുകയായിരുന്നു അവർ. കാണാൻ കൊളളാത്ത വിക്രയകൾ കാണിച്ചു നിൽക്കുന്നു കടക്കാവൂർകാരൻ വാവച്ചൻ എന്നറിയപ്പെടുന്ന റോയി. ഇതു ചോദ്യം ചെയ്ത ഉടനേ വന്നു പത്രപ്ര വർത്തകയുടെ മുഖമടച്ചൊരു അടി. മുഖത്തിരുന്ന കണ്ണട രണ്ടു കഷണമായി. സ്റ്റാൻഡിൽ നോക്കി നിന്നിരുന്ന അത്രയും പേരും അങ്ങനെ തന്നെ നിന്നതേയുളളൂ. ഒടുവിൽ അവർ തന്നെ പ്രതിയെ പിടിച്ചു വലിച്ചു ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസിനടുത്തു എത്തിച്ചു.

വീട്ടിലെ പെൺകുട്ടികളെ ശല്യം ചെയ്തവനെ കൈകാര്യം ചെയ്യാൻ ആങ്ങളമാരും അച്ഛനും അമ്മാവന്‍മാരുമൊക്കെ പട കൂട്ടി പുറപ്പെടുന്ന സീനുകൾ ഇപ്പോൾ പഴയ സിനിമകളില്‍ മാത്രം. ഇപ്പോൾ സ്ത്രീ അവൾക്കു വേണ്ടി സംസാരിച്ചു തുടങ്ങിയിരിക്കുന്നു, ശബ്ദം മാത്രമല്ല, വേണമെങ്കിൽ കൈ ഉയർത്താനും അവൾ റെഡി. പൊതു സ്ഥലത്തെ ശല്യങ്ങൾക്കെതിരേ പ്രതിക രിക്കുന്ന സംഭവങ്ങൾ ദിനം പ്രതി വർധിക്കുന്നു. ഡൽഹിയിലെ നിർഭയ ദുരന്തത്തിനുശേഷം ഇന്ത്യയിൽ പെൺകുട്ടികളുടെ മനോഭാവത്തിൽ വന്ന ശുഭകരമായ മാറ്റമാണിത് എല്ലാവരും നിശബ്ദരായിരിക്കുമ്പോൾ സ്വയം ശബ്ദമാവേണ്ടതിന്റെ ആവശ്യം പെൺബോധത്തിൽ പ്രകാശിച്ചു തുടങ്ങിയിരിക്കുന്നു.

നടപടി, ഉടനടി

ഉത്തര്‍പ്രദേശിലെ പിലിബത്ത് സ്റ്റേഷനിൽ അരങ്ങേറിയ സംഭവം വിഡിയോ ക്ലിപ്പ് ആയി യൂട്യൂബിലും ഫെയ്സ്ബുക്കിലും പ്രചരിച്ചപ്പോഴാണ് ലോകം അത് അറിയുന്നത്. പിലിബിത്ത് പൂർണാപൂര്‍ സരസ്വതി വിദ്യാമന്ദിർ കോളജിനു പരിസരത്തെ സ്ഥിരംശല്യക്കാരനാണു പ്രതി. പകൽ സൈക്കിളിൽ പോവുക യായിരുന്ന പെൺകുട്ടിയെ ബൈക്കിൽ പിന്നാലെ ചെന്ന് കക്ഷി ശല്യപ്പെടുത്തി. അശ്ലീല കമന്റുകളുമായി പിന്നാലെ ‌കൂടിയപ്പോൾ പെൺകുട്ടി മറ്റൊന്ന് മനസ്സിൽ കണ്ടു.

സമീപത്തുളള പോലീസ് സ്റ്റേഷനടുത്തെത്തിയപ്പോൾ അവൾ സൈക്കിൾ ചവിട്ടുന്നതിന്റെ വേഗം കൂട്ടി. ബൈക്കിനു കുറുകെ സൈക്കിൾ നിർത്തി. പ്രതിക്കു കാര്യം മനസ്സിലാക്കുന്നതിനു മുമ്പേ അയാളെ കോളറിൽ പിടിച്ച് സ്റ്റേഷൻ വളപ്പിലേക്ക് വലിച്ചു കയറ്റി. സ്റ്റേഷനിലുളളിലേക്കു കയറിയപ്പോൾ തന്നെ അവള്‍ ചെരുപ്പൂരി കൈയിലെടുത്തു. അയാളുടെ ചെകിട്ടത്ത് തന്നെ ചെരുപ്പ് കൊണ്ട് പൊതിരെ തല്ലി. ഈ ദൃശ്യങ്ങൾ ആരോ ക്യാമറയില്‍ പകർത്തി. കണ്ട് നിന്ന പോലീസുകാരൻ പറയുന്നത് വിഡിയോയിൽ കേൾക്കാം. ‘ചൽ ബേട്ടി, മാർ.....മാർ ബേട്ടി മാർ

‘അടിക്ക് മോളെ അടിക്ക് ’ എന്ന് പറഞ്ഞ പോലീസുകാരൻ അപ്പോൾ ഓർത്തത് നിയമം ആയിരിക്കില്ല, ഒരു പക്ഷേ, അതേ പ്രായത്തിലുളള അയാളുടെ മകളുടെ മുഖമായിരിക്കാം. അതു കൊണ്ടാണ് അയാൾ അതിനു ശേഷം അക്രമിയെക്കൊണ്ട് പെൺകുട്ടിയുടെ കാലിൽ തൊട്ട് മാപ്പ് പറയിച്ചത്. ഇനി ഒരിക്കലും ഒരു പെൺകുട്ടിയോടും ഇങ്ങനെ പെരുമാറരുതെന്ന താക്കീതോടെ.

‘ഫെയ്സ്ബുക്കിൽ ചില മനുഷ്യാവകാശ പ്രഭുക്കന്മാർ എഴുതി. പൊലീസ് സ്റ്റേഷനുളളിൽ വച്ച് പെൺകുട്ടി അങ്ങനെ ചെയ്തത് ശരിയായില്ല. അതിനുളള മറുപടി മറ്റൊരാളുടെ കമന്റിൽ ഉണ്ടായിരുന്നു, സർ, ഇത് സംഭവിച്ചത് നിങ്ങളുടെ സഹോദരി ക്കോ, മകൾക്കോ ആയിരുന്നുവെങ്കിലും നിങ്ങൾ ഇത് തന്നെ പറയുമായിരുന്നോ ?

ഈ വിഡിയോ പുറത്തുവന്നില്ലായിരുന്നെങ്കിൽ ഒരു പക്ഷേ, പ്രതി രക്ഷപ്പെടുമായിരുന്നു, ദേശീയ തലത്തിൽ പ്രശ്നം ശ്രദ്ധയിൽ വന്നതോടെ പിലിബത്ത് ജില്ലാ പോലീസ് മേധാവി ജെ.കെ. ഷാഹി പ്രത്യേക അന്വേഷണത്തിനു ഉത്തരവിട്ടു.

ആഗ്രയിലെ സാധ്വി പാണ്ഡെ എന്ന ഇരുപത്തി മൂന്നുകാരൻ നേരിട്ടതും സമാനമായ അനുഭവം. സമാജ് വാദി പാർട്ടി നേതാ വും മുൻ എം എൽ എയുമായ അഭിനവ് ശർമയുടെ വാഹന വ്യൂഹം കടന്നു പോകുന്നു. സഹോദരിയുമായി ഡോക്ടറെ കാണാൻ പോവുകയായിരുന്നു സാധ്വി. കാറിലിരുന്ന് അശ്ലീല കമന്റുകൾ വർഷിക്കുകയാണ് ശർമയുടെ അംഗരക്ഷകർ. പരാതി നൽകാനായി അവരുടെ ചിത്രമെടുക്കാൻ നോക്കിയപ്പോൾ സാധ്വിയുടെ മൊബൈൽ ഫോൺ അവരിലൊരാൾ പിടിച്ചെടു ത്ത് നിലത്തുടച്ചു. അതോടെ സാധ്വിയുടെ ക്ഷമയുടെ അതിർവര മുറിഞ്ഞു. സ്കൂട്ടർ ശർമയുടെ കാറിനു കുറുകെ വച്ച് വഴി തട ഞ്ഞു. നേരെ മെഴ്സീഡസ് കാറിന്റെ ബോണറ്റിലേക്കു ചാടിക്ക യറി. കൊടി ഊരിയെടുത്തു. കാറിന്റെ വിൻഡ് ഷീൽഡ് അടിച്ചു ടച്ചു. ജനക്കൂട്ടം കൈയടികളോടെ ചുറ്റും കൂടി. സാധ്വി കാറിനു മുകളിൽ തന്നെ നിന്നു. ആളുകൾ കൂടി. ഗതാഗതം സ്തംഭിച്ചു. സംഗതി വഷളാകുമെന്നു കണ്ടപ്പോൾ നേതാവ് തന്നെ മുൻകൈ യെടുത്തു. സാധ്വിയെ കാറിന്റെ മുകളിൽ നിന്നിറക്കാൻ ശ്രമിച്ച നേതാവും പരാജയപ്പെട്ടു. പോലീസെത്തി. അംഗരക്ഷകൻ മാപ്പ് പറഞ്ഞു. യുവതിക്ക് പൊട്ടിയ ഫോണിന്റെ വില ആയി 6500 രൂപയും നൽകി. ’ കേസെടുക്കാതിരിക്കുന്നതിനു പോലീസ് പറഞ്ഞ ന്യായം അവരുടെ ധർമബോധം വെളിപ്പെടുത്തുന്നതാ ണ്.

പരാതി ഇല്ലായിരുന്നു‌. പിന്നെ, നിങ്ങൾ പറയുന്നതു പോലെ ഒന്നും അല്ല സംഭവം. സൈഡ് കൊടുക്കുന്നത് സംബന്ധിച്ചുളള തർക്കമായിരുന്നു അവർ തമ്മിൽ’ ഇത് കേള്‍ക്കുമ്പോൾ ആരാണെം‌ങ്കിലും ചോദിച്ചു പോകും, ഇതാണല്ലേ സർ ഈ ‘പൊലീസ് ഭാഷ്യം’ എന്ന് പറയുന്നത്.‍

സംഭവം വഴിയാത്രക്കാരിൽ ആരോ ക്യാമറയിൽ പകർത്തിയി രുന്നു. യൂട്യൂബിൽ വൈറലായ ആ വിഡിയോയിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണ്. സ്ത്രീക്കു നേരെയുളള അതിക്രമം എന്ന വകുപ്പിൽ നിന്ന് പോലീസ് നൈസായി വര്‍മയെ രക്ഷിച്ചു. വിളവു തിന്നുന്ന വേലികള്‍ ഒരു കാര്യം ഓർക്കുന്നത് നന്നായിരി ക്കും, നാളെ ഇത് നിങ്ങളുടെ വളപ്പിലും സംഭവിക്കാം.

മൂവാറ്റുപുഴ-വൈറ്റില റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസിൽ നടന്ന സംഭവം രാത്രി യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകളെ ഞെട്ടിക്കുന്നതാണ്. സിനിമ സ്റ്റണ്ട് ആർട്ടിസ്റ്റായി ‍ജോലി ചെയ്യുന്ന യുവതി കുട്ടിക്കാനത്ത് നിന്ന് എറണാകുളം വൈറ്റി ലക്കുളള ബസിൽ കയറി. തൃപ്പൂണിത്തുറ വടക്കേക്കോട്ടയിൽ എത്തുമ്പോൾ സമയം രാത്രി ഏഴര. ബസിൽ തിരക്ക് കുറവ്. യാത്രയ്ക്കിടെ ചെറുതായി ഒന്നുറങ്ങിപ്പോയ യുവതി ഞെട്ടിയു ണര്‍ന്നു. പക്ഷേ, അവർക്കു നേരെ അതിക്രമം കാട്ടിയ കണ്ടക്ട ർക്കു കൂസലൊന്നുമില്ല. യുവതി പതറിയില്ല, ശബ്ദമുണ്ടാക്കി ആളെക്കൂട്ടി പോലീസിനെ വിളിച്ചു വരുത്തി. കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയില്‍.

അടി പോലീസ് പഠിപ്പിക്കും

പെൺകുട്ടികൾക്കും വീട്ടമ്മമാർക്കും അക്രമം കാട്ടുന്നവരെ നേരിടാൻ പരിശീലനം കൊടുത്തു കൊണ്ട് പുതിയ മാതൃക യ്ക്കു തുടക്കമിട്ടിരിക്കുകയാണ് കേരളം. പൊലീസ് വരുന്നതു വരെ കാത്തിരിക്കാൻ ചില സന്ദർഭങ്ങളില്‍ സമയം ഉണ്ടാവില്ല. അതുകൊണ്ട് എളുപ്പം പഠിക്കാവുന്ന കായികാഭ്യാസവും പ്രതി രോധ തന്ത്രങ്ങളും പെൺപ്രജകളെ പൊലീസ് പഠിപ്പിക്കും. ലൈംഗിക പീഠനശ്രമങ്ങൾ ചെറുക്കാനുളള അടവുകളും ഇതിന്റെ ഭാഗമാണ്.

ജനമൈത്രി സുരക്ഷയുടെ ഭാഗമായുളള സ്ത്രീ സുരക്ഷാ പദ്ധതി ക്ക് ഓരോ പൊലീസ് ജില്ലയിലും ആറു മുതൽ പത്ത് വരെ വനിത പൊലീസ് അംഗങ്ങൾ അടങ്ങുന്ന റിസോഴ്സ് ടീം ഉണ്ട്. കുടുംബശ്രീ, റസിഡന്റ് അസോസിയേഷനുകൾ, കലാലയങ്ങള്‍, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അതുകൊണ്ട്, കൈ ഉയർത്തേണ്ട സാഹ ചര്യം വന്നാൽ ഇനി ഭയപ്പെടേണ്ടതില്ല. കാരണം നിങ്ങൾ പ്രതിക രിക്കുന്നതു നിങ്ങൾക്കു വേണ്ടി മാത്രമല്ല. നാട്ടിലെ പെൺമക്ക ളുടെ മാനത്തിനു കൂടി വേണ്ടിയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.