Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവർക്കും പറയാനുണ്ട് കുറേയേറെ അമ്മക്കഥകൾ

mothers-day-special

അമ്മയ്ക്ക് എന്തൊക്കെ മുഖങ്ങളാണ് അല്ലേ? ഇത്രമാത്രം അനുപമമായ പരിവര്‍ത്തനങ്ങളുള്ള മറ്റൊരു ജീവബിന്ദുവും ഭൂമുഖത്തിന്നേവരെ പിറവി കൊണ്ടിട്ടില്ല. അതുകൊണ്ടാണ് അമ്മയെക്കുറിച്ചുള്ള എഴുത്തുകള്‍, പാട്ടുകള്‍, ചലച്ചിത്രങ്ങള്‍ എല്ലാം ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്നത്. പ്രസവിച്ച് ഒരു ജീവനെ നല്‍കി ഭൂമിയില്‍ നാളേയ്ക്കു വഴി തുറക്കുന്നുവെന്നു മാത്രമല്ല, സ്‌നേഹം കൊണ്ടു പൊത്തിപ്പിടിച്ച്, കൂട്ടുകാരിയായും ചേച്ചിയായും നിലകൊണ്ട് നന്മകളിലേക്കു മാത്രമാണ് ഓരോ അമ്മയും തന്റെ കുഞ്ഞിനെ കൈപിടിക്കുന്നത്.

മരണത്തിലേക്കു ആ അമ്മ പോയാല്‍ പോലും അവര്‍ പകര്‍ന്നു തന്നതാണ് ജീവിതത്തിനു വെളിച്ചമാകുന്നത്.  അതുകൊണ്ടു തന്നെ കളങ്കമില്ലാതെ സഞ്ചരിച്ച് ഈ ലോകത്തിന്റെ  ഉന്നതികളിലെത്തിയവര്‍, വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് ചുറ്റുമുള്ളവരിലേക്കു പ്രകാശം പരത്തിയവര്‍, ദുംഖങ്ങളെ അതിജീവിച്ചവര്‍, പുനര്‍ചിന്തനത്തിനു നമ്മെ പ്രേരിപ്പിച്ചവര്‍..അവര്‍ക്കൊക്കെ പറായാനുണ്ടാകും ഒരു അമ്മ കഥ..അനേകം അമ്മ കഥകള്‍. അതില്‍ ചിലതു കേട്ടു വരാം ഈ അമ്മ ദിനത്തില്‍. 

അമ്മുവിന്റെ അമ്മ (അഹാന-നടി)

എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി. എന്നും അങ്ങനെ തന്നെ ആയിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. അമ്മയില്‍ നിന്ന് കിട്ടുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും അന്നും ഇന്നും ഒരേ തീവ്രതയാണ്. അതിന് ഏറ്റക്കുറച്ചിലുകളില്ല. നമുക്കൊരു സന്തോഷം വന്നാലും സങ്കടം വന്നാലും അതിനൊപ്പം നില്‍ക്കാന്‍ ചുറ്റും ഒരുപാട് പേരുണ്ടാകും. നമുക്കെന്താണോ ഫീല്‍ ചെയ്യുന്നത് അത് അതേപടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വളരെ ചുരുക്കം ആളുകളേ കാണൂ. ചിലപ്പോള്‍ അങ്ങനെയുള്ളവര്‍ ഉണ്ടാകണമെന്നില്ല. ഞാന്‍ എന്താണ് ചിന്തിക്കുന്നത്, എനിക്കെത്രമാത്രം വിഷമം കാണും എന്നതൊക്കെ അമ്മയ്ക്കും അനുഭവപ്പെടും. ഞാന്‍ ആഗ്രഹിച്ചൊരു കാര്യം കിട്ടിയില്ലെങ്കില്‍, ഒരുപക്ഷേ എന്നേക്കാളേറെ സങ്കടം അമ്മയ്ക്കായിരിക്കും. അതുപോലെ എന്തെങ്കിലും നേട്ടങ്ങള്‍ ഉണ്ടായാലും അതില്‍ എന്നേക്കാള്‍ കൂടുതല്‍ സന്തോഷവും അമ്മയ്ക്കായിരിക്കും. 

ahana-with-mother അഹാന അമ്മയ്ക്കാപ്പം.

അതിനേക്കാളെല്ലാമുപരിയായി അമ്മ വളരെ മോഡേണ്‍ ആയ ഒരു അമ്മയാണ് എന്നതും കൂടിയാണ്. ഞങ്ങളുടെ ഇഷ്ടങ്ങള്‍ തന്നെയാണ് മിക്കപ്പോഴും അമ്മയ്ക്കും. അതുകൊണ്ട് അമ്മ ഒരു ചങ്ങാതിയെ പോലെയാണ് മിക്കപ്പോഴും. അമ്മ ചിന്തിക്കുന്നതും ഏകദേശം നമ്മളെ പോലെ തന്നൊണ്. അതുകൊണ്ടു തന്നെ എന്തും തുറന്നു പറയാനാകും. വിഷമവും സന്തോഷവും രഹസ്യങ്ങളും കുരുത്തക്കേടുമൊക്കെ. 

പിന്നെ എന്താണെന്നറിയില്ല...എന്നോട് അ്മ്മയ്ക്ക് അല്‍പം അടുപ്പം കൂടുതലാണ്...എന്നാണ് അനുജത്തിമാര്‍ പറയുന്നത്. എനിക്ക് മൂന്ന് അനുജത്തിമാരാണ്. അവരത് ഇടയ്ക്കിടെ പറയും. ഏറ്റവും ഇളയ അനുജത്തി പറയും...ഞാനല്ലേ ചെറുത് ഇളയ ആള്‍ എന്നൊക്കെ. അന്നേരം അമ്മ പറയും നിങ്ങളേക്കാള്‍ മുന്‍പേ എനിക്കു കിട്ടിയ കുഞ്ഞല്ലേ അവള്‍ എന്ന്...അമ്മുവിനെ അല്ലേ ഞാനാദ്യം കണ്ടതെന്നൊക്കെ. എന്തെങ്കിലും എടുത്താല്‍ അത് അമ്മയ്ക്ക് ആദ്യം എനിക്ക് തരാന്‍ തോന്നും...അങ്ങനെ ചെറിയ ചെറിയ കാര്യങ്ങളേയുള്ളൂ. ആരെങ്കിലും എന്തെങ്കിലും എന്നെ കുറ്റം പറഞ്ഞാലൊക്കെ ഏറ്റവും പ്രതിരോധിക്കുന്നത് അമ്മയാണ്...അങ്ങനെ...

അമ്മയുടെ സ്വാധീനം...എങ്ങനെയാണെന്നൊന്നും പറയാനറിയില്ല. പക്ഷേ അമ്മയില്‍ നിന്നു മാറിയൊരു ഞാന്‍ ഇല്ല. അതുപോലെ മദേഴ്‌സ് ഡേ ..അതിലൊന്നും വിശ്വാസമില്ല. അമ്മ എന്നും നമുക്കൊപ്പമില്ല. അമ്മയില്ലാതൊരു ദിനവുമില്ലല്ലോ...

കണ്ണീരുപ്പുള്ള അമ്മയോര്‍മ്മകള്‍ (സേതുലക്ഷ്മി നടി)

അമ്മ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ എന്ന് ഓര്‍ക്കാതെ ഒരു ദിനം പോലും കടന്നുപോകുന്നില്ല. ഞാന്‍ ജീവിതത്തില്‍ ഏറ്റവും കഷ്ടതകള്‍ അനുഭവിച്ച സമം അമ്മ കണ്ടിരുന്നു.പിന്നെ അതില്‍ നിന്നൊക്കെ കരകയറുന്നതും കണ്ടിരുന്നു. എന്നിട്ടാണ് അമ്മ പോയത്. പക്ഷേ അന്നത്തേക്കാള്‍ മികച്ച രീതിയിലാണ് സന്തോഷത്തിലാണ് ഞാന്‍ ഇന്ന് കഴിയുന്നത്. കഷ്ടപ്പെട്ടു വളര്‍ത്തിയ മക്കളില്‍ നിന്നും കലയിലൂടെ കണ്ട സമൂഹത്തില്‍ നിന്നും സ്‌നേഹവും സന്തോവും മാത്രമേ അനുഭവിക്കുന്നുള്ളൂ. അത് കാണാന്‍ അമ്മയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടം മാത്രം. പുരസ്‌കാരങ്ങളൊക്കെ കിട്ടുമ്പോള്‍.ചേച്ചി ആ സിനിമയിലെ അഭിനയം നല്ലതായിരുന്നൊക്കെ പറഞ്ഞ് ആളുകള്‍ അടുത്തു വരുമ്പോഴൊക്കെ അമ്മാ എന്ന് അറിയാതെ ഞാന്‍ വിളിച്ചു പോകാറുണ്ട്. എന്റെ മൂത്ത മകള്‍ മരിച്ചപ്പോള്‍ അമ്മ അരികിലുണ്ടായിരുന്നെങ്കിലെന്നു മാത്രമാണ് ഞാന്‍ ആശിച്ചത്.  

sethulekshmi സേതുലക്ഷ്മി.

അച്ഛനും അച്ഛന്റെ ബന്ധുക്കളും അടങ്ങുന്ന വലിയൊരു വൃന്ദത്തിനുള്ളിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. വളരെ കുറച്ച് വീടുകളും വലിയ പറമ്പുകളുമുള്ള നാട്ടില്‍. സ്വന്തം കുഞ്ഞുങ്ങളുടെ കാര്യം മാത്രം നോക്കുന്ന അമ്മമാരായിരുന്നില്ല അന്നത്തേത്. അത് സാധിക്കുകയുമില്ലായിരുന്നു. എല്ലാ കുഞ്ഞുങ്ങളും എല്ലാവരുടേതുമായിരുന്ന കാലം. അമ്മ ഒത്തിരി പാവമായിരുന്നു. സ്വന്തമായൊരു തീരുമാനമൊന്നും എടുക്കാന്‍ കെൽപ്പില്ലാത്തയാള്‍. പക്ഷേ ഞങ്ങള്‍ മക്കള്‍ക്കെല്ലാ സ്വാതന്ത്ര്യവും തന്നിരുന്നു. അധികമാര്‍ക്കും ഇഷ്ടമില്ലാതിരുന്നിട്ടും എന്നെ നൃത്തം പഠിക്കാന്‍ വിട്ടതൊക്കെ അങ്ങനെയാണ്. പിന്നീട് ഞാന്‍ നാടകത്തിലേക്കു വന്നു. അത് അമ്മയ്ക്കുള്‍പ്പെടെ ആര്‍ക്കും ഇഷ്ടമില്ലായിരുന്നു. നൃത്തവും നാടകവും അഭിനയവുമൊക്കെ തലയ്ക്കു പിടിച്ചു പോയതു കൊണ്ട് എനിക്കതില്‍ നിന്ന് പിന്‍മാറാനുമായില്ല. പിന്നെ എന്റെ ഇഷ്ടത്തിന് ഞാനൊരു വിവാഹം കൂടി കഴിച്ചതോടെ അമ്മയും അച്ഛനും മറ്റെല്ലാവരും എന്നന്നേക്കുമായി അകന്നു പോയി.

ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു പിന്നീടുള്ള ജീവിതം. നാലു മക്കളും ഞാനും ഒറ്റയ്ക്കായി പോയി. നാടകത്തില്‍ നിന്ന് കിട്ടുന്നത് മാത്രമായിരുന്നു വരുമാനം. പക്ഷേ ആരൊക്കെ വെറുത്താലും അകന്നാലും ഉള്ളിന്റെയുള്ളില്‍ അമ്മയോടു ചേര്‍ന്നു തന്നെയായിരിക്കുമല്ലോ മക്കള്‍. അത് അമ്മയ്ക്ക് മാത്രമേ സാധിക്കൂ...അമ്മയ്ക്കു മാത്രമേ അനുഭവിക്കാനുമാകൂ. എന്റെ ജീവിതത്തിലെ ദുരിതങ്ങളെ കുറിച്ച് കൂട്ടുകാരി വഴി പറഞ്ഞറിഞ്ഞ അമ്മ, തന്റേടത്തോടെ നില്‍ക്കാന്‍ അത്രമാത്രം പേടിയായിരുന്ന അമ്മ, എനിക്കു വേണ്ടി അമ്പലത്തിലൊക്കെ പോകുകയാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി പലപ്പോഴും എന്നെ കണ്ടിട്ടുണ്ട്.

പട്ടാളത്തിലായിരുന്ന അച്ഛന്റെ പെന്‍ഷനില്‍ നിന്ന് എനിക്കു വേണ്ടി എന്തെങ്കിലുമൊക്ക വാങ്ങിത്തരുമായിരുന്നു. എന്റെ ഏറ്റവും ഇളയമകന് എട്ട് വയസായപ്പോഴായിരുന്നു ആദ്യ കൂടിക്കാഴ്ച. എത്ര വര്‍ഷം ഞങ്ങള്‍ കാണാതിരുന്നുവെന്ന് ഊഹിക്കാമല്ലോ. അത്രയും നാള്‍ കാണാത്തതിന്റ സ്‌നേഹവും അടുപ്പവും അമ്മ ആരും അറിയാതെ എനിക്ക് തന്നു. പിന്നീട് അതേ അമ്മ മറ്റെല്ലാവരുടേയും എതിര്‍പ്പിനെ അവഗണിച്ച് എന്നെ വീട്ടിലേക്കു കൊണ്ടുവന്നു. സ്വന്തം മകന്‍ പോലും എതിര്‍ത്തിട്ടും അതില്‍ നിന്നു പിന്‍മാറിയില്ല. ആ തന്റേടം എങ്ങനെ അമ്മയ്ക്ക് വന്നുവെന്ന് എനിക്കിപ്പോഴും അത്ഭുതമാണ്. അത് അമ്മയുടെ സ്‌നേഹം അത്രമാത്രം തീവ്രമായതു കൊണ്ടാണ്.

സ്വന്തം ഇഷ്ടത്തിനു നടന്നപ്പോള്‍ അമ്മയെ വിഷമമിപ്പിച്ചുവെന്ന് സങ്കടം മാത്രമേ ബാക്കിയുള്ളൂ. അമ്മയും ദൈവം അതിനെനിക്കു മാപ്പു തന്നെന്നു കരുതുന്നു, അങ്ങനെ ചെയ്യാതിരിക്കാന്‍ അവര്‍ക്കാകില്ലല്ലോ. 

എല്ലാവരും ഒന്നാണ്! (സാലി വര്‍മ-സാമൂഹിക പ്രവര്‍ത്തക) 

നിങ്ങള്‍ വിളിക്കുമ്പോള്‍, ഒരു അപകടത്തില്‍ പെട്ട നായയെ രക്ഷപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ സംസാരിച്ച് നില്‍ക്കുകയായിരുന്നു ഞാന്‍. എന്തിനാണ് ഈ മൃഗങ്ങള്‍ക്കു വേണ്ടി ഇങ്ങനെ രാപ്പകലില്ലാതെ നടക്കുന്നത് എന്ന ചോദ്യം ഒരുപാടു കേട്ടു കഴിഞ്ഞാണ് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത്. പക്ഷേ അതെന്നെ ഒരിക്കലും ബാധിക്കുകയോ പിന്നോട്ടു വലിക്കുകയോ ചെയ്തിട്ടില്ല. കാരണം, അമ്മ അങ്ങനെയാണ് എന്നെയും അനുജത്തിയെയും വളര്‍ത്തിയത്. എന്റെ ഹൃദയം പറയും പോലെ സഞ്ചരിക്കുവാന്‍ പ്രാപ്തയാക്കിയത് അമ്മയാണ്. ശോഭ എന്നാണ് അമ്മയുടെ പേര്. 

sally-varma സാലി വർമ.

അച്ഛനും അമ്മയും പിന്നെ അനുജത്തിയുമടങ്ങുന്നതാണ് എന്റെ ലോകം. അധികം ബന്ധുക്കളുമായൊന്നും അടുപ്പമില്ലാത്തതു കൊണ്ട് കുഞ്ഞിലേ മുതല്‍ക്കേ അത് അങ്ങനെ മാത്രമാണ്. പെണ്‍കുട്ടികള്‍ ആയതു കൊണ്ട് നേര്‍രേഖ വരച്ച് വളര്‍ത്തുന്ന രീതിയൊന്നും അച്ഛനും അമ്മയും പിന്തുടര്‍ന്നിരുന്നില്ല, ആളുകളെന്തു വിചാരിക്കും എന്നു പറഞ്ഞ് നന്മയുള്ള ഒരു കാര്യം ചെയ്യാതിരിക്കരുതെന്ന് എപ്പോഴും അച്ഛന്‍ ഞങ്ങളോടു പറയുമായിരുന്നു. പക്ഷേ അമ്മ കൂടി പറയുമ്പോഴാണല്ലോ അക്കാര്യം കൂടുതല്‍ മനസ്സില്‍ തറയ്ക്കുക,ധൈര്യമേറുക. മനുഷ്യരെയും മൃഗങ്ങളെയും വേര്‍തിരിച്ചു കാണരുതെന്ന് പഠിപ്പിച്ചാണ് അമ്മ വളര്‍ത്തിയത്. ഇരുവരും ഒരേ സ്‌നേഹവും കരുണയും ബഹുമാനവും അര്‍ഹിക്കുന്നുണ്ടെന്ന് പഠിപ്പിച്ചത്. വളര്‍ന്നു വന്നപ്പോള്‍ ജീവിതം മൃഗസംരക്ഷണത്തിനായി മാറ്റിവയ്ക്കാനൊരു കരുത്ത് കിട്ടിയത്, വിശ്വാസം കിട്ടിയത് അവിടെ നിന്നാണ്.

കഴിഞ്ഞ ദിവസം ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പോയത് അമ്മയ്‌ക്കൊപ്പമാണ്. ഞാന്‍ ഇടയ്ക്ക് അമ്മയിലേക്കു നോക്കുമ്പോള്‍ സന്തോഷവും സങ്കടവും കൊണ്ട് ആ കണ്ണു നിറഞ്ഞിട്ടുണ്ടായിരുന്നു. 

എനിക്കപ്പോഴാണ് അമ്മയെ മനസ്സിലായത് (അപര്‍ണ രാജീവ്-ഗായിക)

ഞാന്‍ ഒറ്റ മകളാണ് അച്ഛനും അമ്മയ്ക്കും. അച്ഛന്‍ രാജീവ് ഇന്ത്യന്‍ റെയില്‍വേ സര്‍വീസിലും അമ്മ ദേവിക ബാങ്ക് ഉദ്യോഗസ്ഥയുമായിരുന്നു. ഇപ്പോള്‍ അമ്മ ഒരു സ്വകാര്യ ബാങ്ക് ശൃഖംലയുടെ വൈസ് പ്രസിഡന്റ് ആണ്. ഞാന്‍ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയം സംഗീതത്തിലും. ഒരിക്കല്‍ പോലും അമ്മ നീ ഇതു തന്നെ പഠിക്കണം. എന്നെ പോലെ സ്ഥിര വരുമാനമുള്ള ജോലി നേടണം ഉന്നതങ്ങളിലെത്തണം എന്നൊന്നും പറഞ്ഞിട്ടേയില്ല. അതൊക്കെ നീ തീരുമാനിച്ചാല്‍ മതി എന്ന നിലപാടിലാണ് അമ്മ.

aparna-002 അപർണ രാജീവ്.

പാട്ട് എനിക്ക് അത്രമാത്രം ഇഷ്ടമായിരുന്നു. കുഞ്ഞിലേ ആ കഴിവ് തിരിച്ചറിഞ്ഞ് സംഗീത പഠനത്തിനൊപ്പം നില്‍ക്കുമ്പോഴോ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ ആദ്യ സിനിമ ഗാനം പാടിയപ്പോഴോ അമ്മയ്ക്ക് എന്തൊക്കെ മുഖങ്ങളാണ് അല്ലേ. ഇത്രമാത്രം അനുപമമായ പരിവര്‍ത്തനങ്ങളുള്ള മറ്റൊരു ജീവബിന്ദുവും ഭൂമുഖത്തിന്നേവരെ പിറവി കൊണ്ടിട്ടില്ല.

അതുകൊണ്ടാണ് അമ്മയെ കുറിച്ചുള്ള എഴുത്തുകള്‍, പാട്ടുകള്‍, ചലച്ചിത്രങ്ങള്‍ എല്ലാം ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്നത്. പ്രസവിച്ച് ഒരു ജീവനെ നല്‍കി ഭൂമിയില്‍ നാളെയ്ക്കു വഴി തുറക്കുന്നുവെന്നു മാത്രമല്ല, സ്‌നേഹം കൊണ്ടു പൊത്തിപ്പിടിച്ച്, കൂട്ടുകാരിയായും ചേച്ചിയായും നിലകൊണ്ട് നന്മകളിലേക്കു മാത്രമാണ് ഓരോ അമ്മയും തന്റെ കുഞ്ഞിനെ കൈപിടിക്കുന്നത്. മരണത്തിലേക്കു ആ അമ്മ പോയാല്‍ പോലും അവര്‍ പകര്‍ന്നു തന്നതാണ് ജീവിതത്തിനു വെളിച്ചമാകുന്നത്. 

അതുകൊണ്ടു തന്നെ കളങ്കമില്ലാതെ സഞ്ചരിച്ച് ഈ ലോകത്തിന്റെ  ഉന്നതികളിലെത്തിയവര്‍, വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് ചുറ്റുമുള്ളവരിലേക്കു പ്രകാശം പരത്തിയവര്‍, ദുംഖങ്ങളെ അതിജീവിച്ചവര്‍, പുനര്‍ചിന്തനത്തിനു നമ്മെ പ്രേരിപ്പിച്ചവര്‍..അവര്‍ക്കൊക്കെ പറായാനുണ്ടാകും ഒരു അമ്മ കഥ..അനേകം അമ്മ കഥകള്‍. അതില്‍ ചിലതു കേട്ടു വരാം ഈ അമ്മ ദിനത്തില്‍. 

എനിക്ക് അമ്മയുടെ അത്രയും നിസ്വാര്‍ഥയാകാന്‍ കഴിയുന്നില്ലല്ലോ (ദലീമ,ഗായിക, രാഷ്ട്രീയ പ്രവര്‍ത്തക)

അമ്മയാണ് എല്ലാം. ഞാന്‍ ജീവിതത്തില്‍ എന്തൊക്കെയായിട്ടുണ്ടോ എന്തൊക്കെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടോ അതിനൊക്കെ കാരണം അമ്മയാണ്. ഇന്ന് അമ്മ ഇല്ല. പക്ഷേ അമ്മ പകര്‍ന്ന പാഠങ്ങളാണ്, അനുഭവങ്ങളാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. അമ്മ നല്ലൊരു പാട്ട് ആസ്വദികയായിരുന്നു. പാട്ട് പാടും കവിത എഴുതും. എങ്കിലും അച്ഛനായിരുന്നു കൂടുതല്‍ നന്നായി പാടിയിരുന്നത്. സ്‌നേഹവും കരുതലും നന്മയും സൗഹൃദവും സ്വാതന്ത്ര്യത്തിന്റെ മൂല്യവുമൊക്കെ പറയുന്നതായിരുന്നു അമ്മയുടെ കവിതകള്‍. അത് ഞങ്ങള്‍ മക്കളെ കൊണ്ട് ചൊല്ലിക്കുമായിരുന്നു. അതിന്റെ അര്‍ഥം എന്താണെന്നു പറഞ്ഞു തരുമായിരുന്നു. 

deleema ദലീമ.

അതിനേക്കാളുപരി കൃഷിയെ കുറിച്ച് എല്ലാം അറിയാവുന്നൊരാളുമായിരുന്നു. പ്രകൃതിയെ അത്രയും സ്‌നേഹിക്കുന്നയാള്‍. മണ്ണിനേയും മനുഷ്യനേയും സ്‌നേഹിച്ചിരുന്ന ആള്‍. എന്റെ വീട് എന്റെ കുട്ടികള്‍...അങ്ങനെ മാത്രം ചിന്തിക്കുന്നൊരാള്‍ ആയിരുന്നില്ല. അമ്മ അത്രമാത്രം നിസ്വാര്‍ഥയായിരുന്നു. എനിക്കൊന്നും അതിനു സാധിക്കുന്നേയില്ല. അതായിരുന്നു അമ്മയുടെ ഏറ്റവും വലിയ ക്വാളിറ്റി. സംഗീതത്തില്‍ നിന്നു രാഷ്ട്രീയത്തിലേക്കു വന്നത് മറ്റുള്ളവരെ കുറിച്ചു കൂടി ചിന്തിക്കാന്‍ അമ്മ പ്രാപ്തയാക്കിയതു കൊണ്ടാണ്. മറ്റുള്ളവരെ കൂടി ചേര്‍ത്തു പിടിക്കുന്നതു കൊണ്ടോ അവര്‍ക്കു വേണ്ടി കാര്യങ്ങള്‍ ചെയ്യുന്നതു കൊണ്ടോ നമുക്കൊരു നഷ്ടവും വരില്ലെന്നു പഠിപ്പിച്ചത് അമ്മയാണ്. ജീവിതത്തിലേക്കു പകര്‍ന്നു കിട്ടിയ മൂല്യങ്ങള്‍ അവിടെ നിന്നുള്ളതാണ്. 

ഈ അഞ്ചു പെണ്‍ ജീവിതങ്ങളും, അവരുടെ ഹൃദയം പറയും പോലെ സഞ്ചരിച്ചവരാണ്. അതിനു നല്ല ധൈര്യം വേണം. വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള ആര്‍ജ്ജവമുണ്ടാകണം. അങ്ങനെ യാത്ര ചെയ്യാന്‍ ആര് പ്രാപ്തയാക്കിയെന്ന ചോദ്യം ചെന്നെത്തി നില്‍ക്കുന്നത് അമ്മയിലേക്കു തന്നെ. അച്ഛന്‍ നല്‍കുന്ന കരുതലിനേക്കാള്‍ കൂടുതല്‍ പെണ്‍മക്കള്‍ക്ക് കരുത്തേകുന്നത് അമ്മയുടെ സമ്മതം തന്നെയാണ്. അത് പറയാതെ പറഞ്ഞുകൊണ്ടാമനെങ്കില്‍ പോലും....