Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവളാണ് ചുണക്കുട്ടി; അശ്ലീലം കാണിച്ചയാളെ തല്ലിയ മിടുക്കി

kavitha-001

സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും സ്ത്രീകൾക്കെതിരായുള്ള ആക്രമണങ്ങൾക്കെതിരെ സംസാരിക്കുന്നവർ ഈ പെണ്‍കുട്ടിയെ ഒന്നു പരിചയപ്പെടണം. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി കവിത. ഫെയ്സ്ബുക്കിൽ ഒരു കുറിപ്പിട്ടതു കൊണ്ടു മാത്രം അവസാനിക്കുന്നതല്ല സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ. സ്വന്തം അനുഭവത്തിൽ ഇങ്ങനെ ഒരു അവസ്ഥയുണ്ടായപ്പോള്‍ ധൈര്യത്തോടെ നേരിട്ട ചുണക്കുട്ടിയായാണ് കേരളം ഇന്ന് കവിതയെ കാണുന്നത്.

എല്ലാവരെയും പോലെ തനിക്കു നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് കവിതയും ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റിട്ടു. പക്ഷേ, അക്രമിക്കെതിരെ കൃത്യമായി പ്രതികരിച്ചതിനു ശേഷം മാത്രമായിരുന്നു ആ പോസ്റ്റ്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് ഈ പെണ്‍കുട്ടി കടുത്ത അപമാനം നേരിടേണ്ടി വന്നത്. തനിക്കുണ്ടായ ദുരനുഭവത്തെ നേരിട്ടതിനെ കുറിച്ച്  മനസ്സു തുറക്കുകയാണ് നിയമ വിദ്യാര്‍ത്ഥി കൂടിയായ കവിത ജെ കല്ലൂർ.

എന്തായിരുന്നു സംഭവം?

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. വീട്ടിൽ നിന്നും മംഗലാപുരത്തേക്ക് വരാനായി കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ ഏറനാട് എക്സ്പ്രസും കാത്തിരിക്കുകയായിരുന്നു ഞാൻ. അപ്പോൾ തൊട്ടടുത്തുകൂടെ ഒരാൾ നടന്നു പോയി. അൽപം കഴിഞ്ഞ് തിരിച്ചു വന്ന് ഞാൻ കാണുന്ന വിധം സ്വയംഭോഗം നടത്തി. ഫോട്ടോ എടുക്കാമെന്നാണ് ഞാൻ ആദ്യം വിചാരിച്ചത്. പെട്ടന്ന് എനിക്ക് തോന്നി, ഞാൻ അങ്ങനെ ചെയ്യുന്നതിൽ അർഥമില്ല. കാരണം എല്ലാവരും അങ്ങനെയാണ് ചെയ്യുന്നത്. എന്നിട്ടും ഇത്തരത്തിലുള്ള അതിക്രമങ്ങളെല്ലാം വർധിക്കുകമാത്രമാണ് ചെയ്യുന്നത്. 

ഞാൻ ഒരു വിഡിയോ എടുത്ത് ഫെയ്സ്ബുക്കിലിട്ടാൽ പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല. മുൻപും പലരും ഇത്തരം അനുഭവങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചെങ്കിലും പിന്നീട് ഇത്തരം സംഭവങ്ങളിലെ അക്രമികള്‍ക്ക് എന്തു സംഭവിച്ചെന്നും അറിയില്ല. അങ്ങനെ എന്തുകൊണ്ട് പ്രതികരിച്ചു കൂടാ എന്ന് ഞാൻ ചിന്തിച്ചു. അപ്പോൾ ഞാൻ ഫോട്ടോ എടുക്കാൻ നിൽക്കാതെ അയാളുടെ ഷർട്ടിപിടിച്ച് അയാളുടെ മുഖത്ത് അടിച്ചു. നന്നായി ചീത്ത വിളിക്കുകയും ചെയ്തു. അടിച്ചപ്പോൾ അയാൾ പറ്റിപ്പോയി.. പറ്റിപ്പോയി എന്നു പറഞ്ഞു. ഇനി മേലാൽ ഇങ്ങനെ നീ ചെയ്യുമോ എന്നു ചോദിച്ചു. അപ്പോൾ അയാൾ പറഞ്ഞു ഇനി ഞാൻ ഒരിക്കലും ഇങ്ങനെ ഒരു പെൺകുട്ടിയോടും ചെയ്യില്ലെന്ന് അയാള്‍ ആണയിട്ട് പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണ്ണരൂപം വായിക്കാം