Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുഴയിൽ നിന്ന് ജീവിതത്തിലേക്ക്; മാളുഷെയ്ഖ പറയുന്നു

malu-01 ഫൊട്ടോ: ശ്യാം ബാബു.

മൂന്നാം ക്ലാസ് വരെ ഞാനൊരു രാജകുമാരി ആയാണ് വളർന്നത് എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛനും അമ്മയും വേർപിരിയുന്നത്. അവർ രണ്ടുപേരും വേറെ കല്യാണം കഴിച്ചു. അച്ഛൻ എന്നെ വിളിച്ച പേര് ‘ഷെയ്ഖ’ എന്നായിരുന്നു. അറബിയിൽ ഷെയ്ഖ എന്ന വാക്കിന് രാജകുമാരി എന്നാണ് അർഥം. അച്ഛൻ വിളിച്ചത് ഷെയ്ഖ എന്നാണെങ്കിലും അമ്മയോടൊപ്പമായിരുന്നു പ്ലസ് വൺ വരെ ഞാൻ നിന്നത്. അമ്മ എന്നെ മാളു എന്നാണു വിളിച്ചിരുന്നത്. പിന്നീട് എനിക്കു രണ്ടുപേരെയും നഷ്ടപ്പെട്ടെങ്കിലും അവരെന്നെ വിളിച്ച പേരുകൾ ഞാൻ നിലനിർത്തി. അങ്ങനെ ഞാൻ മാളു ഷെയ്ഖയായി.

അച്ഛനും അമ്മയും മക്കളെ തെരുവിൽ തള്ളിയാലും  എളുപ്പം മറക്കാനാകില്ലല്ലോ. ഞാൻ എന്നൊരാളെ ഭൂമിയിലേക്കു കൊണ്ടുവന്നവർ അവരാണ്. പലപ്പോഴും കഷ്ടപ്പെടാൻ വേണ്ടി മാത്രമായിരുന്നെങ്കിൽപ്പോലും. ബെംഗളൂരുവിൽ പ്ലസ് വണ്ണിനു പഠിക്കുമ്പോൾ എന്റെ  പഠനം മുടങ്ങി. ഞങ്ങൾ ആലുവയിലേക്കു തിരിച്ചു പോന്നു. പതിനാറാം വയസ്സിൽ എനിക്കു കല്യാണാലോചനകൾ വന്നു. അതു നേരായ വഴിയാണെന്ന് എനിക്കു തോന്നിയില്ല. ബാധ്യത ഒഴിച്ചുവിടാനുള്ള വീട്ടുകാരുടെ ഉപായമായി തോന്നി.

പഠിക്കണം എന്നതിനെക്കാൾ നന്നായി ജീവിക്കണം എ ന്ന ആഗ്രഹമായിരുന്നു എനിക്ക്. വീട്ടിലാണെങ്കിൽ ഇഷ്ടമില്ലാത്ത വിവാഹത്തിനുവേണ്ടിയുള്ള നിർബന്ധം. എനിക്കു മുന്നിൽ രണ്ടു വഴികളേയുണ്ടായിരുന്നുള്ളൂ. ഒന്നുകിൽ വീട്ടുകാരുടെ ഇഷ്ടത്തിനു വഴങ്ങി ആ വിവാഹത്തിനു സമ്മതിച്ച് ഒരു അടിമയെപ്പോലെ ജീവിക്കുക. അല്ലെങ്കിൽ മരിക്കുക.

എന്തായാലും രണ്ടാമത്തെ വഴിയാണു ഞാൻ തിരഞ്ഞെടുത്തത്. ഇങ്ങനെ ജീവിക്കുന്നതിലും േഭദം മരണമാണ്. ആത്മഹത്യ ചെയ്യാൻ ഒരുപാടു വഴികളുണ്ട്. പുഴയുണ്ട്, തീവണ്ടിയുണ്ട്. ഞാെനന്തായാലും പുഴയാണു തിരഞ്ഞെടുത്തത്. മരിക്കുമ്പോൾ വെള്ളം കുടിച്ചു മരിക്കാം. പിന്നെ, പുഴമരണത്തി         ൽ മുറിവുകളില്ല. ചോര പൊടിയില്ല. അതുകൊണ്ടൊക്കെയാണു  പുഴയാണു മരണവഴി എന്നു തീരുമാനിച്ചത്.

അങ്ങനെ ഒരു െെവകുന്നേരം ഞാൻ പുഴക്കടവിലെത്തി. സന്ധ്യ മയങ്ങിയ സമയം. പുഴക്കരയിൽ ആരെയും കണ്ടില്ല.  പുഴയുടെ ആഴം കൂടിയ സ്ഥലം നോക്കി ഞാൻ നടന്നു. ആ രും പെട്ടെന്നു വന്നെത്താത്ത ഒരിടം. അങ്ങനെ ചാടാനുറച്ച് ഞാൻ മുന്നോട്ടു നടന്നപ്പോൾ പിറകിൽ നിന്ന് ഒരു വിളി. പേടിച്ചു ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ, ഒരാൾ തൊട്ടു പിറകിലുണ്ട്. ‘നീയെന്താ കുട്ടീ ഈ കാണിക്കുന്നത്’ എന്ന സ്നേഹം നിറഞ്ഞ ശകാരം. കുട്ടിക്കാലം മുതൽക്കേ െെബബിൾ വായിക്കാറുണ്ട് ഞാൻ. െെദവം ഏതു രൂപത്തിലും പ്രത്യക്ഷപ്പെടാം എന്നു ഞാൻ വിശ്വസിച്ചിരുന്നു. എന്റെ മുന്നിൽ മനുഷ്യനല്ല െെദവമാണ് എന്നു ഞാനങ്ങു കരുതി. അദ്ദേഹമെന്നെ ഉപദേശിച്ചു. ‘മരിച്ചല്ല ജയിക്കേണ്ടത്, ജീവിച്ചാണു ജയിക്കേണ്ടത്. െെദവം ഒാേരാ മനുഷ്യനും ഒാേരാ കഴിവ് കൊടുത്തിട്ടു                ണ്ട്. ആ കഴിവ് അവനവൻ തന്നെ കണ്ടെത്തിയാൽ ജീവിക്കാനുള്ള മാർഗമാകും’ അദ്ദേഹം പറഞ്ഞു.

പുഴയിൽ നിന്ന് ജീവിതത്തിലേക്ക്

ജീവിക്കാൻ പ്രേരിപ്പിച്ച വാക്കുകളായിരുന്നു അദ്ദേഹത്തിന്റേത്. െെദവം തന്ന കഴിവുകൾ ഞാനായിട്ട് നശിപ്പിക്കാൻ പാടില്ല. ജീവിക്കണം, അതൊരു ഉറച്ച തീരുമാനമായിരുന്നു. അങ്ങനെയാണ് ഞാൻ ആലുവ ക്യൂൻ മദേഴ്സ് കോളജിൽ എത്തിയത്. അവിടുത്തെ അധ്യാപകരായ പ്രസാദ് കുമാർ സാറിനെയും വർഗീസ് മൂത്തേടൻ സാറിനെയും കണ്ടു. എന്റെ ജീവിതാവസ്ഥകൾ പറഞ്ഞു. അവരാണ് സത്യത്തിൽ എന്റെ ജീവിതത്തിന് ഒരു അർഥം തന്നത് എന്നു പറയാം. അഞ്ചു വർഷം അവിടെ പഠിച്ചു. ബികോം പാസായി. ആലുവാപ്പുഴയിൽ ജീവിതം തീരേണ്ട ഞാൻ ഡിഗ്രിയുള്ള ഒരാളായി. 

ഒരാൾ ജനിക്കുമ്പോൾ തന്നെ അയാളെക്കുറിച്ചുള്ള പദ്ധതികൾ െെദവം എഴുതിവയ്ക്കുന്നു. അല്ലെങ്കിൽപ്പിന്നെ അച്ഛനും അമ്മയുമുള്ള എനിക്ക് അനാഥയായി വളരേണ്ടിവരില്ലായിരുന്നു. പുഴയിൽ ചാടി ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കില്ലായിരുന്നു. അതേ പുഴ നീന്തിക്കടന്നു മറ്റൊരു ജീവിതത്തിനു തുടക്കമിടില്ലായിരുന്നു. 

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എന്റെ മാതാപിതാക്കൾ വേർപിരിഞ്ഞതെന്നു പറഞ്ഞല്ലോ? അതിനിടയിൽ ഞങ്ങൾ കുടുംബസമേതം ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ച ഒരോർമ എനിക്കില്ല. ഒരു യാത്ര പോയ ഒാർമയില്ല. വയറു നിറയെ ആഹാരം കഴിച്ച ഒാർമയില്ല. അച്ഛൻ എന്നെ രാജകുമാരിയെന്നു വിളിച്ചിരുന്നെങ്കിൽപ്പോലും.

ക്യൂൻ മദേഴ്സിൽ പഠിക്കുമ്പോഴേ ഞാൻ ജോലിക്കു പോകുമായിരുന്നു. െെഡ്രവിങ് എനിക്കു വളരെ ചെറുപ്പത്തിലേ  ഇഷ്ടമായിരുന്നു. അങ്ങനെ െെഡ്രവിങ് പഠിച്ചു. പിന്നെ, അതൊരു ഉപജീവനമാർഗമാക്കി. രാവിലെ െെഡ്രവിങ് പഠിപ്പിക്കാൻ പോകുക. പിന്നെ, കോളജിൽ പഠിക്കാൻ പോകുക. വൈകുന്നേരം വീണ്ടും പഠിപ്പിക്കുക. അങ്ങനെ മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാനുള്ള വക ഞാൻ കണ്ടെത്തിയിരുന്നു.അമ്മവീട്ടിൽ നിന്നു ഞാൻ വനിതാ ഹോസ്റ്റലിലേക്ക് മാറി.

അഭിമുഖത്തിന്റെ പൂർണ്ണരൂപം വായിക്കാം