Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''പുതിയ ഷൂ ധരിക്കാതെ എയർപോർട്ടിൽ കയറ്റില്ല''; യാത്രക്കാരിക്ക് ബിസിനസ്സ് ക്ലാസ് ലോഞ്ചിൽ‍ പ്രവേശനം നിഷേധിച്ചു

boots

പുതിയ ഷൂസ് ധരിച്ചാലേ എയർപോർട്ടിൽ കയറാൻ അനുവാദം തരൂവെന്ന് അധികൃതർ പറഞ്ഞൂവെന്ന് യാത്രക്കാരിയുടെ ആരോപണം. ആസ്‌ട്രേലിയയിലെ ഏറ്റവും വലിയ എയര്‍ലൈന്‍സ് കമ്പനിയായ ക്വാന്റസ് ആണ് യാത്രക്കാരിയുടെ പരാതിയെത്തുടർന്ന് വാർത്തകളിൽ നിറഞ്ഞത്. 55 വയസ്സുകാരിയായ വോക്കലിസ്റ്റ് ജൊവാന്‍ കാതറല്‍ ആണ് പരാതിയുമായി രംഗത്തു വന്നത്.

മെല്‍ബണ്‍ വിമാനത്താവളത്തിലെ ക്വാന്റസ് ക്ലബ് ബിസിനസ്സ് ക്ലാസ് ലോഞ്ചിലാണ് തനിക്കു പ്രവേശനം നിഷേധിച്ചതെന്നും അഗ് ബൂട്ട് ധരിച്ചെത്തിയതുകൊണ്ടു മാത്രമാണ് ഇങ്ങനെയുള്ള ദുരനുഭവമുണ്ടായതെന്നുമാണ് ജൊവാന്റെ വിശദീകരണം. അഗ്ബൂട്ട് കണ്ട് എയർപോർട്ട് അധികൃതർ തെറ്റിദ്ധരിച്ചുവെന്നും അതുറങ്ങുമ്പോൾ ധരിക്കുന്ന ഷൂവാണെന്ന് അവർ കരുതിയെന്നും അതുകൊണ്ട് ബിസിനസ്സ്ക്ലാസ് ലോഞ്ചിൽ പ്രവേശിക്കണമെങ്കിൽ പുതിയ ഷൂസ് ധരിക്കണമെന്ന് അവർ നിർദേശിച്ചതായും ജൊവാൻ പറയുന്നു.

എന്നാൽ യാത്രക്കാരുടെ വസ്ത്രധാരണ രീതി സംബന്ധിച്ച് തങ്ങൾക്കു ലഭിച്ച ഗൈഡ്‌ലൈൻസ് പാലിക്കുക മാത്രമാണ് ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം. ചെമ്മരിയാടിന്റെ തൊലികൊണ്ടു നിർമ്മിക്കുന്ന അഗ് ബൂട്ട് ആസ്ട്രേലിയയിൽ വളരെ പ്രശസ്ത‌മാണ്.അഗ്ബൂട്ട്.  എന്നിട്ടു പോലും ആസ്‌ട്രേലിയന്‍ എയര്‍ലൈന്‍സ് ആയ ക്വാന്റസ് അഗ് ഷൂവിനെ വിലകുറച്ചു കണ്ടതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വിവാദങ്ങൾ കത്തിപ്പടരുകയാണ്.