തിരക്കിട്ടു യാത്ര ചെയ്യുന്നതിനിടയില്‍ ഓവര്‍ സ്പീഡിന്റെ പേരിലോ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനോ പൊലീസ് വാഹനം കൈകാണിച്ചു നിര്‍ത്തുക. പിന്നെയുള്ള നടപടിക്രമങ്ങള്‍ ഓരോന്നും എത്ര അരോചകവും അസ്വസ്ഥജനകവുമായിരിക്കും അല്ലേ?. എങ്ങനെയെങ്കിലും ഒന്നു രക്ഷപ്പെട്ടാല്‍ മതിയെന്ന ചിന്ത.
പൊലീസുകാരുടെ ചോദ്യം ചെയ്യല്‍. എല്ലാം കൂടി ഒരു ദുസ്വപ്നം പോലെയായിരിക്കും അനുഭവം. പക്ഷേ, യാത്രയ്ക്കിടെ തടഞ്ഞുനിര്‍ത്തുന്നതും ചോദ്യം ചെയ്യുന്നതും അതിസുന്ദരിയും ചെറുപ്പക്കാരിയുമായ ഒരു പൊലീസ് ഉദ്യോഗസ്ഥയാണെങ്കിലോ. എന്തായിരിക്കും പുരുഷന്മാരുടെ പ്രതികരണം. ഒരുപക്ഷേ തടഞ്ഞുനിര്‍ത്തപ്പെട്ടത് നന്നായി എന്നുപോലും ചിന്തിക്കുന്നവരുണ്ടാകില്ലേ?.
പൊലീസ് എന്നു കേള്‍ക്കുമ്പോള്‍ ക്രൂരമുഖമുള്ള പൊലീസുകാരുടെ രൂപമാണ് ഓര്മ വരുന്നതെങ്കിലും മിടുക്കികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്. സ്മാര്‍ട്ട് എന്നതിനുപുറമെ ധൈര്യവുമുള്ളവര്‍. കുറ്റവാളികളെ ഒന്നു കൈകാര്യം ചെയ്യാനും പിന്തുടരാനും ഒക്കെ മടികാണിക്കാത്തവര്‍. അവരില്‍ ഒരാളാണ് ഫിലിപ്പീന്‍സിലെ ഡാവോ നഗരത്തിലെ പൊലീസ് ഉദ്യോഗസ്ഥയായ മെല്‍ റോസ് ഡുമ. ഡാവോ നഗരത്തിലെ സാന്‍ ഫെര്‍നാന്‍ഡോ പൊലീസ് സ്റ്റഷനിലാണ് ഡുമ എന്ന സുന്ദരി ജോലി ചെയ്യുന്നത്.
കുറ്റം ചെയ്യുന്നവരുടെ ശരീരഭാഗങ്ങളില്‍ പ്രഹരിക്കുന്നതിനൊപ്പം അവരുടെ ഹൃദയം തകര്‍ക്കുകയും ചെയ്യുമത്രേ ഡൂമ. ഫെയ്സ്ബുക്കില്‍ ഡൂമയുടെ ചിത്രങ്ങള്‍ എത്തിയ ഉടന്‍ തന്നെ തരംഗമായി. ഡുമയുടെ സൗന്ദര്യത്തെ പുകഴ്ത്തിയും ധൈര്യത്തെ വാഴ്ത്തിയും അനേകം പുരുഷന്മാര് കമന്റുകള്‍ രേഖപ്പെടുത്തി. ഇത്ര സുന്ദരിയായ ഡുമ തീര്‍ച്ചയായും മുന്‍ സൗന്ദര്യറാണിയായിരിക്കും എന്നാണു പലരും അനുമാനിക്കുന്നത്.
ഫിലിപ്പീന്‍സില്‍ ആരാധകരുള്ള ആദ്യത്തെ വനിതാ പൊലീസുകാരിയല്ല ഡുമ. മുമ്പും ചെറുപ്പക്കാരികളായ പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റവാളികള്‍ക്കൊപ്പം പൊതുജനത്തിന്റെയും മനം കവര്‍ന്നിരുന്നു. ജീന്‍ ടബോറ കയബാബ്, റോജര്‍ ഒറോ, മരിന ബെര്‍നാഡ് എന്നീ വനിതാ പൊലീസുദ്യോഗസ്ഥര്‍ അനകം അരാധകരെ നേടിയിരുന്നു.