Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓരോ പെൺകുഞ്ഞു പിറക്കുമ്പോഴും ഈ ഗ്രാമീണർ 111 തൈകൾ നടും

baby-girl

പെൺകുഞ്ഞുങ്ങളെ ഭാരമായും ശാപമായും കാണുന്നവർ തീർച്ചയായും ഈ ഗ്രാമം ഒരിക്കലെങ്കിലും സന്ദർശിക്കണം. പെൺകുഞ്ഞുങ്ങൾക്കും വൃക്ഷങ്ങൾക്കും ഒരേ പ്രാധാന്യം കൽപ്പിച്ചുകൊടുത്തുകൊണ്ടാണ് രാജസ്ഥാനിലെ പിപ്ലാന്ത്രി ഗ്രാമം വാർത്തകളിൽ നിറയുന്നത്.

ഈ ഗ്രാമത്തിൽ ഓരോ പെൺകുഞ്ഞു പിറക്കുമ്പോഴും അവർ 111 വാഴവിത്തുകളോ വൃക്ഷത്തൈകളോ നടും. വനനശീകരണം പ്രതിരോധിക്കാൻ മാത്രമല്ല പെൺകുഞ്ഞുങ്ങളുടെ ജനനം ആഘോഷമാക്കുവാൻ വേണ്ടിക്കൂടിയാണ് അവർ ഇത് ചെയ്യുന്നത്.

11വർഷമായി ഗ്രാമീണർ ഈ പതിവ് തുടരുന്നുണ്ട്. പെൺകുഞ്ഞു ജനിക്കുമ്പോൾ വെറുതെ മരങ്ങൾ നടുക മാത്രമല്ല. പെൺകുഞ്ഞു വളരുന്നതിനൊപ്പം നട്ട തൈകളെ പരിപാലിക്കാനുള്ള ഉത്തരവാദിത്തം കൂടി അവരുടെ കുടുംബങ്ങളെ ഏൽപ്പിക്കും.