പാക് വാർത്താചാനലിൽ ആദ്യമായി ഒരു ട്രാൻസ്ജെൻഡർ വാർത്ത അവതരിപ്പിച്ചതിനെ അഭിനന്ദിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെടുന്നത്.
പാക്കിസ്ഥാനിലെ കൊഹിനൂർ ന്യൂസ് ചാനലാണ് ട്രാൻസ്ജെൻഡറിന് വാർത്ത അവതരിപ്പിക്കാനുള്ള അവസരം കൊടുത്തുകൊണ്ട് ചരിത്രം രചിച്ചത്. മാവിയ മാലിക് എന്ന ട്രാൻസ്‌യുവതി വാർത്ത അവതരിപ്പിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചത്. മറ്റു രാജ്യങ്ങളിലും ട്രാൻസ്ജെൻഡർ വിഭാഗത്തിനിപ്പോൾ അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന ചില വാർത്തകൾ കൂടി ഇതിനോടനുബന്ധിച്ച് പുറത്തുവരുന്നുണ്ട്.
ലോട്ടസ് ടിവിയിലെ ന്യൂസ്ഷോ നയിച്ച ആദ്യ ഇന്ത്യൻഹോസ്റ്റായ പദ്മിനി പ്രകാശ്, ബിബിസിയിൽ ജോലിചെയ്ത അപ്സര റെഡ്ഢി, ബ്രിട്ടനിലെ ചാനൽ ഫോർ ന്യൂസിൽ ജോലിചെയ്ത പാരിസ് ലീ എന്നിവരൊക്കെ ഈ മേഖലയിലെ ആദ്യട്രാൻസ്ജെൻഡേഴ്സ് ആയി ചരിത്രം രചിച്ചവരാണ്.