മാനഭംഗത്തിനു കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണെന്നു വാദിക്കുന്നത് പരിഹാസ്യമാണെന്ന് പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ. സ്ത്രീകൾ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോൾപോലും ആളുകൾ കുറ്റം പറയുന്നത് അവരുടെ വസ്ത്രധാരണത്തെയാണെന്നും അതു ശരിയല്ലെന്നും അവർ പറയുന്നു.
വസ്ത്രധാരണം മോശമായതിന്റെ പേരിലാണ് പീഡിപ്പിക്കപ്പെടുന്നതെങ്കിൽ എന്തുകൊണ്ട് പ്രായമായവരും കുഞ്ഞുങ്ങളും പീഡനത്തിനിരകളാകുന്നുവെന്നും മന്ത്രി ചോദിക്കുന്നു.
10 ലൈംഗിക പീഡനക്കേസുകൾ രജിസറ്റർ ചെയ്യപ്പെടുമ്പോൾ അതിൽ ഏഴിലും പ്രതികളുടെ സ്ഥാനത്ത് ഇരകളെ നന്നായറിയുവരാണ് നിൽക്കുന്നത്. അതു ചിലപ്പോൾ അയൽക്കാരാകാം, അടുത്ത ബന്ധുക്കളാകാം അല്ലെങ്കിൽ സുഹൃത്തുക്കളാകാം. അതുകൊണ്ടു തന്നെ നിയമനിർവഹണ സംവിധാനം കുറച്ചുകൂടി ജാഗ്രത പുലർത്തണമെന്നും അവർ പറഞ്ഞു. എഫ് ഐ സി സി ഐയുടെ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ