Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൺകുഞ്ഞ് പിറന്നു; സന്തോഷം പങ്കുവെച്ച് ന്യൂസിലന്റ് പ്രധാനമന്ത്രി

jacindaardern

പദവിയിലിരിക്കെ കുഞ്ഞിനു ജന്മം നൽകിയ രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി എന്ന ഖ്യാതി ഇനി ജസീന്തയ്ക്കു സ്വന്തം. ന്യൂസിലന്റിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് തനിക്കൊരു പെൺകുഞ്ഞു പിറന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ആരോഗ്യമുള്ള കുഞ്ഞ് പിറന്നത് ഭാഗ്യമായി കാണുന്നുവെന്നു പറഞ്ഞുകൊണ്ടാണ് പങ്കാളിക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങൾ ജസീന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

രാജ്യത്തെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായ ജസീന്ത ഗർഭകാലത്തും ഔദ്യോഗിക കൃത്യനിർവഹണത്തിൽ നിന്ന് ഒഴിഞ്ഞു മാറിയില്ല.

ഓഗസ്റ്റ് ആദ്യവാരത്തിൽ  ജസീന്ത ജോലിയിലേക്ക് തിരിച്ചെത്തുന്നതുവരെ ഉപപ്രധാനമന്ത്രി വിൻസ്റ്റൺ പീറ്റേഴ്സ് താൽക്കാലിക പ്രധാനമന്ത്രിയാകും. ടെലിവിഷൻ അവതാരകനായ ക്ലാര്‍ക് ഗേഫോര്‍ഡ് ആണ് ജസീന്തയുടെ ജീവിത പങ്കാളി.