Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നുപേർ ചേർന്ന് മാനഭംഗപ്പെടുത്തി; നാലാമൻ ദൃശ്യങ്ങൾ പകർത്തി

rape

വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് ഉത്തർപ്രദേശിലെ ഉന്നാവ് കുറച്ചുമാസങ്ങളായി; നാടിനെയും നാട്ടുകാരെയും ലജ്ജിപ്പിക്കുന്ന വാർത്തകളാലാണെന്നു മാത്രം. ഒൻപതു വയസ്സുള്ള ബാലിക പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പരാതിപ്പെടാൻ ചെന്ന മാതാപിതാക്കളെ കേസ് എടുക്കാതെ കാത്തുനിർത്തിയ അധികാരികളുടെ നിസ്സംഗത കൂടിയാകുമ്പോൾ സ്ത്രീകളുടെയും പെൺകുട്ടികളുടെയും നിലവിളി വീണ്ടും ഉയരുന്നു. കർശന നടപടി എടുക്കുമെന്ന അധികൃതരുടെ പ്രഖ്യാപനങ്ങളും ആവർത്തിക്കുന്നു. 

നിസ്സഹായയായ ഒരു യുവതിയെ മൂന്നു പുരുഷൻമാർ പേർന്നു പീഡിപ്പിക്കുകയും നാലാമൻ പീഡനരംഗം മൊബൈൽഫോണിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തതാണ് ഉന്നാവിൽ നിന്നു വന്ന ഏറ്റവും പുതിയ വാർത്ത. ഉന്നാവിൽ ഗംഗാഘട്ടിലാണു യുവതി താമസിക്കുന്നത്. പുരുഷൻമാർ യുവതിയെ വീട്ടിൽനിന്നു പിടിച്ചിറക്കുകയായിരുന്നു. ദയവു ചെയ്ത് എന്നെ വിടൂ, സഹോദരാ എന്ന് കരഞ്ഞുവിളിക്കുന്നുണ്ട് യുവതി. കരച്ചിലിനു ചെവി കൊടുക്കാതെ യുവാക്കൾ അവരെ വീട്ടിൽ നിന്നു വലിച്ചിഴച്ച് ആടുത്തുള്ള കാട്ടിലേക്കു കൊണ്ടുപോയി. കുതറിമാറാൻ ശ്രമിക്കുന്ന യുവതിയെ മർദിച്ചവശയാക്കിയ ശേഷമായിരുന്നു പീഡനം. കരച്ചിൽ തുടർന്നപ്പോൾ ചെരിപ്പൂരി അടിക്കുമെന്നു ഭീഷണിപ്പെടുത്തുന്നുണ്ട് പുരുഷൻമാർ. മൂന്നുപേരാണു പീഡിപ്പിച്ചത്. ഒരാൾ ക്യാമറയിൽ രംഗങ്ങൾ പകർത്തി. ഈ വീഡിയോ ഞങ്ങൾ വൈറലാക്കും എന്നവർ അട്ടഹസിക്കുന്നുണ്ടായിരുന്നു. ഒരിക്കൽപ്പോലും മുഖം മറയ്ക്കാൻ അവർ ശ്രമിക്കുന്നുമില്ല. 

വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനെത്തുടർന്ന് പൊലീസ് നടപടി ആരംഭിച്ചു. രണ്ടു പേരെ അറസ്റ്റ് ചെയ്തു. രാഹുൽ, ആകാശ് എന്നിവരാണ് അറസ്റ്റിലായത്.ഉന്നാവിൽ ഒരു യുവതിയെ മൂന്നു പുരുഷൻമാർ ചേർന്നു പീഡിപ്പിക്കുന്ന വിഡിയോ പൊലീസിന്റെ ശ്രദ്ധയിൽപെട്ടു. വിഡിയോയുടെ ഉറവിടം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതികളെ തിരിച്ചറിഞ്ഞാലുടൻ കർശന നടപടിയുണ്ടാകും– ഉന്നാവിലെ പൊലീസ് ഓഫിസർ അനൂപ് സിംങ് പറയുന്നു. 

കഴിഞ്ഞ മാസമാണ് ഒമ്പതു വയസ്സുമാത്രം പ്രായമുള്ള ഒരു ബാലികയെ ഇരുപത്തഞ്ചുകാരൻ മാനഭംഗപ്പെടുത്തി ഉപേക്ഷിച്ചത്. ചോരയൊലിക്കുന്ന ശരീരരവുമായി കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഏപ്രിലിൽ ബിജെപി നേതാവ് മാനഭംഗപ്പെടുത്തി എന്നാരോപിച്ച് പതിനാറുകാരിയായ പെൺകുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നിൽ ആത്മഹത്യാ ശ്രമവും നടത്തിയിരുന്നു. ഒമ്പതു മാസമായി നേതാവിനെതിരെ കേസ് കൊടുക്കാൻ ശ്രമിച്ചിട്ടും നടക്കാതെവന്നതിനെത്തുടർന്നായിരുന്നു ആത്മഹത്യാഭീഷണി. പെൺകുട്ടിയുടെ അച്ഛനെ പൊലീസ് മർദിക്കുകയും ദിവസങ്ങൾക്കുശേഷം അദ്ദേഹം മരിക്കുകയും ചെയ്തു. ഇതേത്തുടർന്നു ബിജെപി നേതാവ് അറസ്റ്റിലായി.