ഭർത്താവിന്റെ കള്ളത്തരം കൈയോടെ പിടികൂടുക മാത്രമല്ല മറിച്ച് ഒരു പെൺകുട്ടിയുടെ മാനം സംരക്ഷിക്കുകകൂടിച്ചെയ്താണ് ആ യുവതി വാർത്തകളിൽ നിറഞ്ഞത്. മധ്യപ്രദേശിലാണ് സംഭവം. സംഭവത്തെക്കുറിച്ച് ബിർസാ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ർ നിലേഷ് പട്ടേരി പറയുന്നതിങ്ങനെ ; 25വയസ്സുകാരനായ സാക്കു നേറ്റം എന്നയാളാണ് അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ മാനഭംഗപ്പെടുത്തുവാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലായത്. അയാളെ കുടുക്കിയതോ സ്വന്തം ഭാര്യയുടെ ബുദ്ധിപരമായ നീക്കവും.
ബന്ധുകൂടിയായ 10 വയസ്സുകാരിയുടെ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയാണ് സാക്കുവെത്തിയത്. സാക്കുവറിയാതെ അയാളുടെ ഭാര്യയും അയാളെ പിന്തുടർന്നെത്തി. പിഞ്ചുബാലികയെ മാനഭംഗപ്പെടുത്തുകയാണ് ഭർത്താവിന്റെ ഉദ്ദേശ്യമെന്നു മനസ്സിലായപ്പോൾ അവൾ അലാം മുഴക്കി. ഇതുകേട്ട് സംഭവസ്ഥലത്തു നിന്നും സാക്കു മുങ്ങി.
പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വീട്ടിൽ ആതിക്രമിച്ചു കയറിയതിനും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിനുമാണ് സാക്കുവിനെതിരെ കേസെടുത്തത്. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും ഉടൻ തന്നെ അയാൾ പിടിയിലാകുമെന്നുമാണ് പൊലീസ് പറയുന്നത്.