അച്ചടിയന്ത്രം പോലും നാണിച്ചു പോകും അവളുടെ കൈയ്യക്ഷരം കണ്ടാൽ. അത്രയ്ക്ക് ഭംഗിയാണ് ഓരോ വാക്കുകൾക്കും. പുസ്തകത്തിൽ അച്ചടിച്ചിരിക്കുന്ന അക്ഷരങ്ങളുടെ കൃത്യതയോടെ ഒരു പെൺകുട്ടി തൻെറ നോട്ടുബുക്കിൽ എഴുതിയിരിക്കുന്നതിൻെറ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
Handwriting of grade 8 Nepali student.
ഇന്ത്യയിലെ ഏറ്റവും മികച്ച കൈയ്യക്ഷരം എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിൽ ഇതിനെക്കുറിച്ചുള്ള വാർത്തകൾ പരന്നതെങ്കിലും ഇത് ഇന്ത്യൻ വിദ്യാർഥിയുടേതല്ലെന്ന് പിന്നീട് വാർത്തകർ സ്ഥിരീകരിച്ചിരുന്നു.
നേപ്പാളിലെ ബീരേന്ദ്ര സൈനിക് ആവാസിയ മഹാവിദ്യാലയയിലെ എട്ടാംക്ലാസ് വിദ്യാർഥിനിയായ പ്രകൃതി മല്ല എന്ന പെൺകുട്ടിയുടേതാണ് ഈ കൈയ്യക്ഷരം എന്നാണ് ഇതു സംബന്ധിച്ച് ഏറ്റവും ഒടുവിൽ പുറത്തു വന്ന വിവരം.