Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശമായി വനിതാ ദിന ക്വിസ് മത്സരം ; അസംപ്ഷൻ കോളേജ് വിജയികൾ

ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ്  ടീം ഒന്നാം സ്ഥാനം നേടിയ അസംപ്ഷൻ കോളേജ് ടീം

കോട്ടയം ജില്ലാ ഭരണകൂടവും മലയാള മനോരമയും ക്വിസ് കേരളയും ചേർന്ന് വനിതാ ദിനത്തിൽ നടത്തിയ മൽസരത്തിൽ ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് ടീം ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഗവൺമെൻറ് നഴ്സിങ് കോളേജ് കോട്ടയം രണ്ടാം സ്ഥാനവും ബസേലിയസ് കോളേജ് കോട്ടയം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഗവൺമെൻറ് നഴ്സിങ് കോളേജ് കോട്ടയം ടീം രണ്ടാം സ്ഥാനം നേടിയ ഗവൺമെൻറ് നഴ്സിങ് കോളേജ് കോട്ടയം ടീം
ബസേലിയസ് കോളേജ് കോട്ടയം ടീം മൂന്നാം സ്ഥാനം നേടിയ ബസേലിയസ് കോളേജ് കോട്ടയം

അസി. കലക്ടർ ഡോ. ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ കോട്ടയത്തെ കോളജുകളിൽനിന്ന് 40 ടീമുകളാണ് മാറ്റുരച്ചത്.മാമ്മൻ മാപ്പിള ഹാളിൽ നടന്ന ആവേശകരമായ മൽസരം കാണാനെത്തുന്നവർക്കും സമ്മാനം കിട്ടുമെന്നതായിരുന്നു മത്സരത്തിൻെറ മറ്റൊരു പ്രത്യേകത.

കോട്ടയം ജില്ലയിലെ കോളജ് വിദ്യാർഥിനികൾക്കായി സംഘടിപ്പിച്ച മൽസരത്തിലേക്ക് ആവേശകരമായ പങ്കാളിത്തമാണ് ഉണ്ടായത്. എൻജിനീയറിങ്, ആർട്സ് കോളജ് വ്യത്യാസമില്ലാതെ കോളജുകൾ മത്സരത്തിനായി റജിസ്റ്റർ ചെയ്തു. കോട്ടയം മെഡിക്കൽ കോളജിൽ നിന്നും മത്സരാർഥികൾ എത്തിയിരുന്നു. ആദ്യ സ്ക്രീനിങ് ടെസ്റ്റിനുശേഷം തിര‍ഞ്ഞെടുക്കപ്പെട്ട ആറു ടീമുകളാണ് ഫൈനൽ റൗണ്ടിലെത്തിയത്. ഒന്നാം സമ്മാനം 25000 രൂപ, രണ്ടാം സമ്മാനം 15000 രൂപ മൂന്നാം സമ്മാനം 10000 രൂപ എന്നിങ്ങനെയായിരുന്നു സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നത്.

ക്വിസിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥിനികൾ മത്സരത്തിനെത്തിയ വിദ്യാർഥിനികൾ ദിവ്യ എസ് അയ്യരോടൊപ്പം

കോട്ടയം കളക്ടർ യു വി ജോസ് സമ്മാനദാനം നിർവഹിച്ചു . മലയാള മനോരമ ചീഫ് ജനറൽ മാനേജർ ( പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ ) ലാൽ ജോൺ കൃതജ്ഞത പറഞ്ഞു.

Your Rating: