Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

102 വയസ്സുള്ള അമ്മായി അമ്മയ്ക്ക് ശുചിമുറി പണിയാൻ ഈ 80 വയസ്സുകാരി ചെയ്തത്

 ചന്ദന അമ്മായി അമ്മയോടൊപ്പം. ചിത്രത്തിന് കടപ്പാട് : എ എൻ ഐ ട്വിറ്റർ

മാതൃദിനത്തിലെടുക്കുന്ന സെൽഫികളും കുറിപ്പുകളും ഓര്‍മകളിലേക്ക് ഉപേക്ഷിച്ച് തിരക്കിന്റെ ലോകത്ത് ചേക്കേറിയ ഓരോ മക്കളും ഈ 80 വയസ്സുകാരിയുടെ കഥയറിയണം. അമ്മയ്ക്കുവേണ്ടി ചെയ്ത നന്മയുടെ പേരിലല്ല ഈ സ്ത്രീ കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞത്. അമ്മായിഅമ്മയ്ക്കുവേണ്ടി ഒരുക്കിയ ശുചിമുറിയുടെ പേരിലാണ് ചന്ദന എന്ന 80 വയസ്സുകാരിയായ യുപിയിലെ കാൻപൂർ സ്വദേശിനിയെ നാടറിഞ്ഞത്.

വയസ്സായവർ പുരയുടെ മൂലയ്ക്കു കിടന്നു കാലം കഴിക്കട്ടെ എന്നു ചിന്തിക്കുന്ന മക്കളിൽ നിന്നു വ്യത്യസ്തയാണ് ചന്ദന. 102 വയസ്സുള്ള അമ്മായി അമ്മ  പ്രാഥമീക കൃത്യം നിർവഹിക്കാൻ പുറത്തു പോകുമ്പോൾ വീണു. വീഴ്ചയിൽ അവരുടെ കാൽ ഒടിയുകയും ചെയ്തു. ഇതുകണ്ടു മനസ്സുവിഷമിച്ച ചന്ദന വീട്ടിൽ ഒരു ശുചിമുറി പണിയാനുള്ള ശ്രമങ്ങളാരംഭിച്ചു. സാമ്പത്തീക സഹായത്തിനായി വിവിധ സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങിയെങ്കിലും ഒന്നും ഫലിച്ചില്ല. തുടർന്നാണ് താൻ വളർത്തുന്ന ആടുകളിൽ നിന്ന് അഞ്ച് ആടുകളെ വിറ്റ് ശുചിമുറി പണിയുന്നതിനുള്ള തുക ചന്ദന കണ്ടെത്തിയത്.

ചന്ദനയുടെ നല്ല മനസ്സറിഞ്ഞ അധികൃതർ അവരുടെ പ്രവൃത്തിയെ അഭിനന്ദിച്ചു. ഗ്രാമപ്രദേശങ്ങളിൽ ശുചിത്വത്തിന്റെ സന്ദേശം പകരാനും അമ്മായി അമ്മയോടുള്ള സ്നേഹവും കടമയും നിർവഹിക്കാനുമായി വരുമാനമാർഗമായ ആടുകളെപ്പോലും വിൽക്കാൻ തയാറായ ചന്ദന എല്ലാവർക്കുമൊരു മാതൃകയാണെന്നും ചന്ദനയുടെ ചുറ്റുപാടുകളെപ്പറ്റി കൂടുതൽ അന്വേഷണം നടത്തി. അർഹതയുണ്ടെങ്കിൽ സാമ്പത്തീകസഹായം ചെയ്യുമെന്നുമാണ് അധികൃതർ ഇപ്പോൾ പറയുന്നത്.