Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് ആകാശദൂതിലൂടെ ആ നടി പ്രേക്ഷകരെ കരയിച്ചു; ഇന്ന് സ്വന്തം വിമാനം പറത്തി ആളുകളെ ഞെട്ടിക്കുന്നു

madhavi-001 മാധവി.

സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്താൽ ചിലരെയൊക്കെ പ്രേക്ഷകർ മറക്കും. എന്നാൽ മാധവി എന്ന നായികയെ മലയാളി ഒരിക്കലും മറക്കില്ല. കാരണം ആകാശദൂത് എന്ന ചിത്രത്തിൽ മാധവി അഭിനയിച്ച അമ്മക്കഥാപാത്രം അത്രത്തോളം പ്രേക്ഷകരെ കരയിച്ചിട്ടുണ്ട്. ഒരു വടക്കൻ വീരഗാഥ, നവംബറിന്റെ നഷ്ടം എന്നിങ്ങനെ നിരവധി മലയാളച്ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ വേഷമവതരിപ്പിച്ചുണ്ടെങ്കിലും പ്രേഷകരുടെ മനസ്സിൽ ഇന്നും മായാതെ തുടിക്കുന്നത് ആകാശദൂത് എന്ന ചിത്രത്തിലെ കഥാപാത്രമാണ്.

തിരക്കിനിടയിൽ എല്ലാവരും മറന്നു പോയ ആ മാധവി വിമാനത്തിലേറിയാണ് ഇപ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ലാൻഡ് ചെയ്തത്. വിമാനം പറത്താനുള്ള ലൈസൻസും സ്വന്തമായി വിമാനവുമുള്ള സ്ത്രീ എന്ന തലക്കെട്ടോടെയാണ് ഇപ്പോൾ മാധവി  മാധ്യമങ്ങളിൽ നിറയുന്നത്. ഗോവിന്ദസ്വാമിയുടെയും ശശിരേഖയുടെയും മൂന്നു മക്കളിലൊരാളായ ഹൈദരാബാദിലാണ് മാധവി ജനിച്ചത് .സ്റ്റാൻലി ഗേൾസ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ഹൈദരാബാദ് ഡാൻസ് കോളേജിൽ നിന്ന് ഭരതനാട്യവും നാടോടിനൃത്തവും അഭ്യസിച്ചു. 1976-ൽ പുറത്തിറങ്ങിയ തൂർപു പഡമര എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് മാധവി ചലച്ചിത്ര മേഖലയിലേക്ക് വന്നത്. 17 വർഷം ചലച്ചിത്രമേഖലയിലുണ്ടായിരുന്ന മാധവി തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി, ഒറിയ എന്നീ ഭാഷകളിലെ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ നായികയായും മാധവി അഭിനയിച്ചിട്ടുണ്ട്. ആകാശദൂതിലെ അഭിനയത്തിന്  മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.

with-husband മാധവി ഭർത്താവിനൊപ്പം.

1996 ൽ റാൽഫ്ശർമ്മ എന്ന ബിസിനസ്സുകാരനെ വിവാഹം ചെയ്തതോടെ അഭിനയം നിർത്തിയ മാധവി ഭർത്താവിനോടൊപ്പം ന്യൂജഴ്സിയിൽ താമസിക്കുകയായിരുന്നു. മാധവിയുടെ ആത്മീയ ഗുരുവായ സ്വാമി രാമയുടെ നിർദേശപ്രകാരമാണ് അദ്ദേഹത്തിന്റെ ശിഷ്യൻകൂടിയായ റാൽഫ് ശർമ്മയെ മാധവി വിവാഹം കഴിച്ചത്. പാതി ഇന്ത്യനും പാതി ജർമ്മനുമായ ബിസിനസ്സുകാരനായിരുന്നു റാൽഫ്. ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ സയൻസ് ആൻഡ് ഫിലോസഫിയിൽവെച്ചാണ് തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ റാൽഫ്ശർമ്മ സ്വാമിയെ ഗുരുവായി സ്വീകരിക്കുന്നത്. 1995 ലാണ് മാധവി ഗുരുവിന്റെ ശിഷ്യയായത്. ഗുരുവാണ് ഇരുവരെയും പരസ്പരം പരിചയെപ്പെടുത്തിയത്. അധികം വൈകാതെ ഗുരുവിന്റെ നിർദേശപ്രകാരം അവർ വിവാഹിതരാവുകയും ചെയ്തു. ഇപ്പോൾ ഭർത്താവിനും പെൺമക്കൾക്കുമൊപ്പം ന്യൂജഴ്സിയിലാണ് താമസം.

family മാധവിയുടെ ഭർത്താവും കുട്ടികളും.

ഇപ്പോൾ അതിശയിപ്പിക്കുന്ന വാർത്തകളാണ് മാധവിയെക്കുറിച്ച് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സിനിമയുടെ ഗ്ലാമർലോകം വിട്ട് വീട്ടമ്മയായി ജീവിക്കുന്ന മാധവിയുടെ പുതിയ രൂപംകണ്ട് കണ്ണുതള്ളുകയാണ് ആരാധകർ. 44 ഏക്കറോളം വരുന്ന ഭൂമിയിൽ പണിതിരിക്കുന്ന ബംഗ്ലാവിൽ ഭർത്താവിനും മൂന്നുപെൺമക്കൾക്കുമൊപ്പം കഴിയുന്ന മാധവിയുടെ പ്രധാനയിഷ്ടം വിമാനം പറത്തലാണത്രെ. ഭർത്താവിന്റെ വിമാനം പറത്തുന്ന മാധവി, വിമാനം പറത്താനുള്ള ലൈസൻസും സ്വന്തമാക്കിയിട്ടുണ്ട്. മൂന്നുപെൺമക്കളുടെ അമ്മയാണെങ്കിലും വീട്ടമ്മ എന്ന റോളിനപ്പുറം ഭർത്താവിനെ ബിസിനസ്സ് കാര്യങ്ങളിൽ സഹായിക്കുന്ന മിടുക്കിയായ ഭാര്യയുമാണ്.

madhavi-with-husband മാധവി ഭർത്താവിനൊപ്പം.

ആകാശദൂതിലെ കണ്ണീർകഥാപാത്രത്തെപ്പോലെ ദുർബലയല്ലെന്നും വടക്കൻ വീരഗാഥയിലെ ഉണ്ണിയാർച്ചയെപ്പോലെ വീര്യവും വീറുമുള്ള സ്ത്രീയാണെന്ന് ജീവിതംകൊണ്ടു തെളിയിച്ച മാധവിയെ പുകഴ്്ത്തുകയാണ് ആരാധകർ. ഒരുകാലത്ത് തെന്നിന്ത്യയിലെ താരസുന്ദരിയായിരുന്ന മാധവിയെ സിനിമയിലൂടെയല്ലെങ്കിലും വീണ്ടും കാണാൻ സാധിച്ചതിലുള്ള സന്തോഷം പങ്കുവെയ്ക്കുകയാണ് ആരാധകരിപ്പോൾ.