Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''എല്ലാവരും അവഗണിച്ചപ്പോൾ അന്ന് ആ ഒരാൾ മാത്രമാണ് എന്നോടൊപ്പം വേദി പങ്കിടാൻ മനസ്സുകാണിച്ചത്'' ; സണ്ണിലിയോൺ

sunny-leone-responding സണ്ണി ലിയോൺ.

ഒറ്റപ്പെടലും അവഗണനയും ജീവിതത്തിൽ ഒരിക്കൽപ്പോലും അനുഭവിക്കാത്തവരുണ്ടാവില്ല. തന്റെ ജീവിതത്തിലുണ്ടായ അത്തരമൊരു അനുഭവത്തെപ്പറ്റി തുറന്നു പറയുകയാണ് സണ്ണിലിയോൺ. ''ബോളിവുഡിൽ കരിയർ തുടങ്ങുന്ന ഘട്ടത്തിലായിരുന്നു അത്. ആദ്യമായി ഒരു അവാർഡ് ഷോയിൽ പങ്കെടുക്കുകയായിരുന്നു ഞാൻ. പ്രമുഖരായ നടീനടന്മാരെല്ലാം അവിടെയുണ്ട്. സംഘടകർ എന്റെയൊപ്പം വേദി പങ്കിടാൻ പലരെയും ക്ഷണിച്ചു. പക്ഷേ ആരും അതിനു തയാറായില്ല.

അതുകൊണ്ടു തന്നെ ഏറെനേരം സദസ്സിൽ ചിലവഴിക്കേണ്ടി വന്നു. ഒടുവിൽ എന്റെകൂടെ വേദിപങ്കിടാൻ ചങ്കി പാണ്ഡേ തയാറായതോടെയാണ് ദീർഘനേരമായുള്ള എന്റെ കാത്തിരിപ്പവസാനിച്ചത്''. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് തന്റെ കരിയറിന്റെ തുടക്കത്തിൽ അനുഭവിക്കേണ്ടി വന്ന ഒറ്റപ്പെടലിനെക്കുറിച്ചും അവഗണനയെക്കുറിച്ചും താരം തുറന്നു പറഞ്ഞത്.

''പുതിയ ഒരാൾ സിനിമാമേഖലയിലേക്കു കടന്നു വരുമ്പോൾ അവർ ആരാണ് എവിടെ നിന്നാണ് എന്നൊക്കെയറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ടാവും. തുടക്കകാലത്ത് നടികളുൾപ്പെടെയുള്ള സ്ത്രീകൾക്കൊക്കെ എന്നോടു ദേഷ്യമായിരുന്നു. അതുൾക്കൊള്ളാൻ എനിക്കായിട്ടുണ്ട്. ആളുകളുടെ വെറുപ്പിനെയും ദേഷ്യത്തെയും ഒന്നും ഞാൻ ശ്രദ്ധിക്കാറുമില്ലായിരുന്നു. പക്ഷേ വേദിപങ്കിടാൻ ആരും തയാറാവാത്തതിനെത്തുടർന്നാണ് ദീർഘനേരം സദസ്സിലിരിക്കേണ്ടി വന്നതെന്ന് ഞാൻ അറിഞ്ഞത് പിന്നീടാണ്. ഇക്കാര്യത്തെക്കുറിച്ച് ആരോ എന്റെ ഭർത്താവ് ഡാനിയേൽ വെബറിനോട് പറഞ്ഞു. അദ്ദേഹമാണ് പിന്നീടെന്നോട് ഇക്കാര്യം പറഞ്ഞത്''. - സണ്ണി ലിയോൺ പറയുന്നു.