Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനന്ദ് അംബാനിയും സാറതെൽഡുൽക്കറും തമ്മിൽ?; ഇനി ആനന്ദ് തടികുറച്ചത് സാറയ്ക്കുവേണ്ടിയോ?

sara-anant സാറ തെൽഡുൽക്കർ, ആനന്ദ് അംബാനി.

ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിൽ കുറച്ചു കൂടുതൽ സമയം സംസാരിച്ചാൽ അപ്പോൾ തുടങ്ങും ചില പിറുപിറുപ്പുകൾ. ഇനി അവർതമ്മിൽ പ്രണയത്തിലോ മറ്റോ ആണോ? അവർ സെലിബ്രിറ്റികളാണെങ്കിൽ പറയുകയും വേണ്ട. വാർത്ത സത്യമായാലും കള്ളമായാലും കാട്ടുതീപോലെ പടരുകയും ചെയ്യും. മുകേഷ് അംബാനിയും സച്ചിൻ തെൻഡുൽക്കറും അടുത്ത സുഹൃത്തുക്കളാണെന്ന് അറിയാത്തവർ വിരളമായിരിക്കും. ഈ അടുത്ത് ഗണേശ ചതുർഥി ദിനത്തിൽ മുകേഷും കുടുംബവും സംഘടിപ്പിച്ച പാർട്ടിയിൽ സച്ചിനും കുടുംബവും പങ്കെടുത്തിരുന്നു.

anant-ambani-4col ആനന്ദ് മുൻപ്. ആനന്ദ് ഇപ്പോൾ.

കുടുംബാംഗങ്ങൾ തമ്മിലുള്ള സൗഹൃദം ഇരുകുടുംബങ്ങളിലെയും കുട്ടികളും കാത്തു സൂക്ഷിക്കുന്നുണ്ട്. എന്നാൽ ചില പാപ്പരാസികൾക്കൊരു സംശയം. മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയും സച്ചിൻ ടെൻഡുൽക്കറുടെ മകൾ സാറ ടെൻഡുൽക്കറും തമ്മിൽ പ്രണയത്തിലാണോയെന്ന്. വാർത്തകളും സംശയങ്ങളും കാട്ടുതീപോലെ പടർന്നിട്ടും ഇരുകുടുംബങ്ങളും ഇതൊന്നും കേട്ടതായിപ്പോലും ഭാവിക്കുന്നില്ല.

sara-family സച്ചിൻ കുടുംബത്തോടൊപ്പം.

എന്നാൽ ഇരുകുടുംബങ്ങളോടും അടുപ്പമുള്ളവരിൽച്ചിലർ പറയുന്നത് അവർ ഈ വാർത്ത ഒരിക്കലും വിശ്വസിക്കുന്നില്ലയെന്നും ഈ വാർത്ത സത്യമല്ലയെന്നുമാണ്. കുട്ടിക്കാലം മുതൽ ഒരുമിച്ചു കളിച്ചുവളർന്ന അവർ ആ സ്വതന്ത്ര്യത്തോടുകൂടി മുതിർന്നപ്പോഴും പെരുമാറുന്നു എന്നതിൽക്കവിഞ്ഞ് ഒരു അസ്വാഭാവികതയുമില്ല.

sara-anant-002 സാറ, ആനന്ദ്.

മാത്രവുമല്ല സാറയ്ക്ക് ഇപ്പോൾ 18 വയസ്സേയുള്ളൂ. ആ കുട്ടി ഇപ്പോൾ മുൻഗണന നൽകുന്നത് പഠനത്തിനാണ്. പിന്നെ ആനന്ദ് തടി കുറച്ചത് സ്വന്തം തീരുമാനപ്രകാരമാണ്. യുഎസിൽ വെച്ച് ആനന്ദ് ഒരു പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തിയെന്നും ആനന്ദിനു തടിയുള്ളതിനാൽ ആ പെൺകുട്ടി വിസമ്മതം അറിയിച്ചുവെന്നും ആ സംഭവത്തിനുശേഷം വളരെ കുറഞ്ഞ സമയംകൊണ്ട് ആനന്ദ് തടികുറച്ചുവെന്നും വാർത്തകളുണ്ടായിരുന്നു. എന്തായാലും ഇതുസംബന്ധിച്ച സത്യാവസ്ഥ ഉടൻ പുറത്തുവരുമെന്നും കുടുംബത്തിലെ മുതിർന്നവർ തന്നെ അതു വിശദീകരിക്കുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ.