Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഞ്ചലീന ജോളിയെപ്പോലെ ആവാൻ 50 ശസ്ത്രക്രിയ; ഒടുവിൽ

angelina-shar ചിത്രത്തിന് കടപ്പാട്; ഇൻസ്റ്റഗ്രാം.

സ്വന്തം കഴിവുകൾ തിരിച്ചറിയാതെ മറ്റുള്ളവരെപ്പോലെയാവാൻ വൃഥാ ശ്രമിച്ചുകൊണ്ടിരിക്കുന്നവർക്കുള്ള പാഠമാണ് ഈ 19 വയസ്സുകാരി. ഇറാൻ സ്വദേശിനിയായ സഹർ തബർ എന്ന പെൺകുട്ടിയാണ് ഹോളിവുഡ് താരം ആഞ്ചലീന ജോളിയെപ്പോലെയാവാൻ സൗന്ദര്യശസ്ത്രക്രിയ നടത്തിയത്. 50 പ്രാവശ്യത്തെ ശസ്ത്രക്രിയ കഴിഞ്ഞപ്പോഴേക്കും ഇവൾക്ക് സ്വന്തം രൂപം നഷ്ടമായെന്നു മാത്രമല്ല ആഞ്ചലീന ജോളിയുടേതിനു സമാനമായ രൂപം സ്വന്തമാക്കാനുമായില്ല.

സൗന്ദര്യ ശസ്ത്രക്രിയയും അശാസ്ത്രീയമായ ഡയറ്റിങ്ങും മൂലം പെൺകുട്ടി അസ്ഥികൂടത്തിനു സമാനമായി.എന്നാലും പെൺകുട്ടിക്ക് നിരാശയില്ല. ആഞ്ചലീന ജോവിയെപ്പോലെ ആകാൻ കഴിഞ്ഞില്ലെങ്കിലും നാലാളറിയുന്ന കാർട്ടൂൺ കഥാപാത്രത്തെപ്പോലെയെങ്കിലും ആവാൻ കഴിഞ്ഞല്ലോ എന്ന സന്തോഷത്തിലാണവൾ. 

2005 ൽ പുറത്തിറങ്ങിയ ബ്രട്ടീഷ്–അമേരിക്കൻ സ്റ്റോപ്മോഷൻ ആനിമേറ്റഡ് മ്യൂസിക്കൽ ഫാന്റസി ഫിലിം കോർപ്സ് ബ്രൈഡിലെ കാർട്ടൂൺ കഥാപാത്രത്തെപ്പോലെയിരിക്കുന്ന പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുണ്ട്. മാസങ്ങൾ നീണ്ട ഡയറ്റിലൂടെ പെൺകുട്ടിയുടെ ഭാരം 40കിലോയായി കുറഞ്ഞിരുന്നു.

ആഞ്ചലീനയെപ്പോലെയാവാൻ ഇനിയും എത്ര ശസ്ത്രക്രിയവേണമെങ്കിലും നടത്തുമെന്നാണ് പെൺകുട്ടിയുടെ വാദം. എന്നാൽ പെൺകുട്ടിയെ ശസ്ത്രക്രിയ ചെയ്തത് വിദഗ്ധരാണോ എന്നതിനെക്കുറിച്ചൊന്നും വ്യക്തമായ വിവരം ലഭ്യമല്ല. പെൺകുട്ടി പങ്കുവെച്ച ചില ദൃശ്യങ്ങളും ചിത്രങ്ങളും കാണുമ്പോൾ മേക്കപ്പ് ആർട്ടിസ്റ്റുകളുടെ കരവിരുതാണോ എന്നുള്ള സംശയവും ചിലരെങ്കിലും പങ്കുവെച്ചു. എന്തായാലും ഇൻസ്റ്റഗ്രാമിൽ നിറയെ ആരാധകരാണ് കക്ഷിക്ക്.