Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാറിലേക്കു തുറിച്ചു നോക്കിയവനോട് വിദ്യ ചോദിച്ചത്?

vidya-balan വിദ്യ ബാലൻ.

തടിച്ചി എന്നുള്ള വിളി ഇപ്പോൾ യാതൊരു തരത്തിലുള്ള വിഷമവും തന്റെ മനസ്സിലുണ്ടാക്കുന്നില്ല എന്നു പറഞ്ഞുകൊണ്ടാണ് വിദ്യ പറഞ്ഞു തുടങ്ങിയത്. വിദ്യയുടെ പുതിയ ചിത്രം തുമാരിസുലു വിജയകരമായി പ്രദർശനം തുടരുന്നതിനിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബോഡിഷെയിമിങ്ങിനെക്കുറിച്ച് വിദ്യ മനസ്സു തുറന്നത്. ''മറ്റുള്ളവരുടെ ശരീരത്തെപ്പറ്റി അഭിപ്രായം പറയാൻ ആളുകൾക്ക് എന്തവകാശമാണുള്ളത്? എന്റെ ശരീരത്തെക്കുറിച്ച് മറ്റുള്ളവർ അഭിപ്രായം പറയുന്നതിനെ ഞാൻ ഒരിക്കലും പ്രോത്സാഹിപ്പിക്കാറില്ല''.

Vidya Balan വിദ്യ ബാലൻ.

''സ്ത്രീകൾ സന്തോഷത്തോടെയിരിക്കുന്നത് കാണാനിഷ്ടപ്പെടാത്തവർ അവരെ മാനസീകമായി തകർക്കാൻ വേണ്ടി അവരുടെ ശരീരത്തെപ്പറ്റി മോശം കമന്റുകൾ പറയാറുണ്ട്. അങ്ങനെ എന്നെക്കുറിച്ച് മോശമായി പറയാൻ തക്ക അധികാരം ഞാനാർക്കും നൽകിയിട്ടില്ല. സിനിമാ മേഖലയിൽ വെച്ചുണ്ടായ മോശം അനുഭവത്തെക്കുറിച്ച് സംസാരിക്കവേ വിദ്യ പറഞ്ഞു. അന്ന് എനിക്ക് 20 വയസ്സാണ് പ്രായം. അച്ഛനൊപ്പമാണ് ഒഡിഷനു പോയത്. ഞാൻ ചെന്നപ്പോൾ മുതൽ കാസ്റ്റിങ് ഡയറക്ടർ എന്റെ മാറിലേക്കു തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അസഹനീയതയോടെ ഞാൻ അയാളോടു ചോദിച്ചു?. എന്താണ് നോക്കുന്നതെന്ന്?. എന്റെ ചോദ്യം കേട്ട് അയാൾ ചൂളി. ആ സീരിയലിലേക്ക് അവസരം ലഭിച്ചെങ്കിലും ഞാൻ പോയില്ല''- വിദ്യ പറയുന്നു.

ആരുടെയും പിന്തുണയില്ലാതെ, ബോളിവുഡ് സുന്ദരിമാരുടെ സൈസ് സീറോ ഫിഗർ ഇല്ലാതെയാണ് വിദ്യാബാലൻ എന്ന മലയാളി ബിടൗണിൽ സ്ഥാനമുറപ്പിച്ചത്. സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ വിദ്യയെ ചൊടിപ്പിച്ച മറ്റൊരു ചോദ്യവും ഈഅടുത്തിടെ ഉണ്ടായി. തുമാരി സുലുവിന്റെ പ്രമോഷണൽ പ്രോഗ്രാമിന്റെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് വിദ്യയെ ഞെട്ടിപ്പിച്ചുകൊണ്ട് ഒരു റിപ്പോർട്ടർ ആ ചോദ്യം ഉന്നയിച്ചത്.

vidya-balan വിദ്യ ബാലൻ.

''സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളിലാണ് താങ്കൾ കൂടുതലായും അഭിനയിക്കുന്നത്. അങ്ങനെയുള്ള കഥാപാത്രങ്ങൾ തുടർന്നും ചെയ്യുമോ അതോ ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുമോ'' എന്നായിരുന്നു റിപ്പോർട്ടറുടെ ചോദ്യം. സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങളും ശരീരത്തിന്റെ വണ്ണവും തമ്മിൽ എന്തു ബന്ധമാണുള്ളതെന്ന മട്ടിൽ ആ ചോദ്യത്തിനു മുമ്പിൽ ഒന്നു പകച്ചെങ്കിലും കുറിക്കുകൊള്ളുന്ന മറുപടി തന്നെ വിദ്യ പിന്നീട് നൽകി. ''ചെയ്യുന്ന ജോലിയിൽ താൻ സന്തുഷ്ടയാണെന്നും മാറ്റേണ്ടത്. നിങ്ങളെപ്പോലെയുള്ളവരുടെ കാഴ്ചപ്പാടാണെന്നുമായിരുന്നു''- വിദ്യയുടെ മറുപടി. സ്ത്രീകളുടെ കഴിവുകളെ ബഹുമാനിക്കാതെ അവരുടെ ശരീരത്തെക്കുറിച്ചുമാത്രം ചിന്തിക്കുന്നവർക്കുള്ള മറുപടിയാണ് വിദ്യ നൽകിയതെന്നായിരുന്നു ആരാധകരുടെ പ്രതികരണം.