Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വർണ്ണ ഗൗണിൽ രാജകുമാരിയായി ഐശ്വര്യ

golden-gown ഐശ്വര്യ റായ് ബച്ചൻ.

മുൻലോകസുന്ദരിയ്ക്ക് ഏറ്റവും കൂടുതൽ പ്രശംസ കിട്ടുന്നത് അവർ ഗൗൺ ധരിക്കുമ്പോഴാണ്. റെഡ്കാർപ്പറ്റിലായാലും ബർത്ത്ഡേ പാർട്ടികളിലായാലും യുണീക് വസ്ത്രധാരണത്തിലൂടെയാണ് ഐശ്വര്യ ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റുന്നത്. അംബാനി പാർട്ടിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അലക്സീസ് മാബിൾസ് കലക്ഷനിലെ യെല്ലോ ഗോൾഡ് നിറമുള്ള സുന്ദരൻ ഗൗൺ ധരിച്ചുകൊണ്ടാണ് ഐശ്വര്യ ഇക്കുറി ശ്രദ്ധാകേന്ദ്രമായത്.

അഷ്ത ശർമ്മ ഡിസൈൻ ചെയ്ത ഓഫ്ഷോൾഡർ ഗൗണിന്റെ മാത്രം വില മൂന്നു ലക്ഷത്തിലധികമാണ്. മാച്ചിങ്ബെൽറ്റും സിംപിൾ ആക്സസറികളും അണിഞ്ഞാണ് ഐശ്വര്യ പാർട്ടിക്കെത്തിയത്. ഐശ്വര്യയുടെ ഹെയർമേക്കപ്പ് ചെയ്തത് ഫ്ലോറിയൻ ഹ്യുറെൽ ടീമും ഡാനിയേലും ചേർന്നാണ്. മിനിമൽ മേക്കപ്പിലാണ് ഐശ്വര്യ പാർട്ടിയിൽ തിളങ്ങിയത്.

ചിത്രം പുറത്തു വന്നതും പതിവുപോലെ വിമർശനവുമായി ചില ദോഷൈകദൃക്കുകൾ എത്തിയിട്ടുണ്ട്. കേവലം ഒരു പാർട്ടിയിൽ പങ്കെടുക്കാനെന്തിനാണ് ലക്ഷങ്ങൾ വിലയുള്ള ഗൗൺ വാങ്ങിയതെന്നും ഗൗണിനുമാത്രം ആ വിലയാണെങ്കിൽ മേക്കപ്പിന്റെയും ഹെയർസ്റ്റൈലിന്റെയും എല്ലാംകൂടി ചിലവുനോക്കുമ്പോൾ എത്ര ലക്ഷങ്ങളാവും പൊടിഞ്ഞിട്ടുണ്ടാവുക എന്നിങ്ങനെ നീളുന്നു അവരുടെ സംശയം.