Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യയുടെ ഈ ബുദ്ധി അഭിഷേകിനെ രക്ഷപെടുത്തുമോ?

aiswarya-223

അഭിഷേക് ബച്ചൻ ഭാഗ്യവാനാണ് ഐശ്വര്യയെപ്പോലെ സ്നേഹമുള്ള ഒരു ഭാര്യയെ കിട്ടിയതിൽ എന്നാണ് ആരാധകർ പറയുന്നത്. കുടുംബകാര്യങ്ങളിലായാലും കരിയറിലായാലും അഭിഷേകിന്റെ കാര്യത്തിൽ ഐശ്വര്യ കാണിക്കുന്ന ശ്രദ്ധയും കരുതലും പലരിലും അസൂയയുണ്ടാക്കുന്നുണ്ട്. പരദൂഷണപ്രിയർക്ക് രസിക്കുന്ന ഒരു വാർത്തയാണ് ബച്ചൻ കുടുംബത്തിൽ നിന്നും ഇപ്പോൾ പുറത്തു വരുന്നത്.

ബിടൗണിൽ നിറസാന്നിധ്യമാവാൻ അഭിഷേകിനു കഴിഞ്ഞിട്ടില്ല. അമിതാബ് ബച്ചന്റെ മകൻ എന്ന അമിത പ്രതീക്ഷയാണോ അഭിഷേകിന് തന്റെ കഴിവ് മികച്ച രീതിയിൽ ഉപയോഗിക്കാനുള്ള അവസരം കിട്ടാത്തതാണോ ഈ പ്രതിസന്ധിക്കു കാരണം എന്നു തീർച്ചയില്ല. ഈ സാഹചര്യത്തിലാണ് അഭിഷേകിന്റെ കരിയറിൽ പോസിറ്റീവ് ആയ ഒരു മാറ്റം വരുത്തണമെന്ന പ്രതീക്ഷയിൽ ഐശ്വര്യ ആ തീരുമാനമെടുത്തത്.

സൽമാൻഖാന്റെ മാനേജരായിരുന്ന രേഷ്മ ഷെട്ടി അഭിഷേകിന്റെ മാനേജരായാൽ നിലവിലുള്ള എല്ലാ പ്രതിസന്ധികളും മാറുമെന്നാണ് ഐശ്വര്യ വിശ്വസിക്കുന്നത്. തന്നെ അന്വേഷിച്ചെത്തുന്ന ഒട്ടുമിക്ക പ്രൊജക്റ്റുകളും ഏറ്റെടുക്കുന്ന രീതിയാണ് ഇതുവരെ അഭിഷേക് സ്വീകരിച്ചിരുന്നത്. എന്നാൽ ഇനിയും കരിയറിൽ കുറച്ചുകൂടി ഫോക്കസ് ചെയ്യാനാണ് അഭിഷേകിന്റെ തീരുമാനം. സഞ്ജയ് ലീലാ ബൻസാലിയുടെ ചിത്രമാണ് അഭിഷേകിന്റെ പുതിയ ചിത്രമെന്നും സൂചനകളുണ്ട്.

ഐശ്വര്യയുടെ പുതിയ തീരുമാനം ഭർത്താവിന്റെ കരിയറിൽ ഭാഗ്യം കൊണ്ടുവരുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.