വളരെ തിരക്കുള്ള വ്യക്തിയായതിനാല്‍ െഎശ്വര്യ റായ് ബച്ചന്റെ പൊതുപരിപാടികളെല്ലാം നേരത്തേതന്നെ പ്ലാൻ ചെയ്തു വയ്ക്കുകയാണു പതിവ്. യാത്ര, ടിക്കറ്റുകള്‍, ഹെയര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ അപ്പോയിന്റ്മെന്റ് എന്നിവയെല്ലാം.
കഴിഞ്ഞദിവസം ഒരു പൊതുപരിപാടിക്കു പുറപ്പെടുന്നതിനു തൊട്ടുമുമ്പ് മുന്‍കൂട്ടി ബുക് ചെയ്തിരുന്ന ഹെയ്ര്‍ -മേക്കപ്പ് ആർട്ടിസ്റ്റിനെ ലഭിക്കാതെ വന്നതിനെത്തുടര്‍ന്ന് ആശങ്കയിലായി താരവും കൂടെയുള്ളവരും. അവസാന നിമിഷം നടത്തിയ നീക്കം വിജയിച്ചതുകൊണ്ടുമാത്രം പരിപാടി മുടക്കമില്ലാതെ നടത്താന്‍ പറ്റിയ ആശ്വാസത്തിലാണ് താരമിപ്പോള്‍; സംഘാടകരും. ദുബായിലായിരുന്നു െഎശ്വര്യയ്ക്ക് പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങ്. യാത്രയ്ക്കു മുമ്പ് െഎശ്വര്യയെ അണിയിച്ചൊരുക്കാന്‍ ബുക് ചെയ്തിരുന്നത് ബോളിവുഡിലെ പ്രമുഖ താരങ്ങളുടെയെല്ലാം പ്രിയപ്പെട്ട ആര്‍ട്ടിസ്റ്റ് ആയ ഡാനിയര്‍ ബോവറിനെ.
ജനുവരി 11ന് ദുബായിക്ക് പോകാന്‍ കഴിഞ്ഞ ഡിസംബറില്‍തന്നെ ബുക് ചെയ്തിരുന്നത്രേ ബോവറിനെ. ടിക്കറ്റ്, വീസ ഉള്‍പ്പെടെയുള്ള രേഖകളെല്ലാം ബോവറിനെയും അസിസ്റ്റന്റിനെയും നേരത്തേതന്നെ കാണിച്ചു ബോധ്യപ്പെടുത്തിയിരുന്നു. ജനുവരി 11 പുലര്‍ച്ചെ 3.55 നായിരുന്നു ദുബായ് ഫ്ലൈറ്റ്. പുറപ്പെടുന്ന ദിവസം ഡാനിയലിനെ വിളിച്ചപ്പോഴാണ് ഡാനിയലിന് എത്തിച്ചേരാന്‍ കഴിയില്ലെന്ന വിവരം െഎശ്വര്യയുടെ ടീം അറിയുന്നത്. പകല്‍ ഡാനിയലിനു ഷൂട്ട് ഉണ്ടായിരുന്നു. രാത്രി 10 ന് ഡാനിയല്‍ ജോലി തീര്‍ത്തു മടങ്ങിയിട്ടുമുണ്ട്. പിറ്റേന്ന് രാവിലെ ഏഴു മുതല്‍ വീണ്ടും ഷൂട്ട് തുടങ്ങും. ഇതിനിടെ െഎശ്വര്യയെ അണിയിച്ചൊരുക്കുന്നതെങ്ങനെ?
ഡാനിയലിനെ ബുക് ചെയ്തപ്പോള്‍ ഉണ്ടായ കണ്‍ഫ്യൂഷനാണ് പ്രശ്നങ്ങള്‍ക്കു കാരണമായത്. എന്തായാലും യാത്രയ്ക്കു പുറപ്പെടാന്‍ മണിക്കൂറുകളേ ബാക്കിയുള്ളൂ. അഞ്ചു മണിക്കൂര്‍ മാത്രം. പെട്ടെന്നു തന്നെ മറ്റൊരാളെ തേടിപ്പിടിക്കേണ്ട ഗതികേടിലായി താരം. അവരുടെ വീസ, ടിക്കറ്റ് എന്നിവയും ശരിയാക്കേണ്ടിയിരുന്നു. ഒടുവില്‍ 11.30 ഓടെ മറ്റൊരു പ്രശസ്ത മേക് അപ് ടീമായ അഡ്രിയാന്‍-ആസിഫ് ടീമിനെ ബന്ധപ്പെട്ടു. അവര്‍ക്ക് അന്നു മറ്റു പരിപാടികള്‍ ഇല്ലായിരുന്നു. അനുമതി വാങ്ങി പെട്ടെന്നു തന്നെ ടിക്കറ്റുകള്‍ ബുക്ക് ചെയ്തു.
തിരക്കിട്ട ഷെഡ്യൂളുകള്‍ക്കിടെ ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. ബോധപൂര്‍വം ആരും തെറ്റുവരുത്തിയിട്ടുമില്ല. ഡാനിയലിനെ രണ്ടുതവണ ബുക് ചെയ്തപ്പോഴുണ്ടായ കണ്‍ഫ്യൂഷനാണ് പ്രശ്നങ്ങള്‍ക്കു കാരണമായത്. കുറച്ചുനേരം പരിഭ്രമിച്ചെങ്കിലും ഒടുവില്‍ നിശ്ചയിച്ചതുപോലെതന്നെ പരിപാടികള്‍ നടന്നതിലുള്ള ആശ്വാസത്തിലാണ് െഎശ്വര്യ.