Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്രൈവറുടെ മോശംപെരുമാറ്റത്തിൽ നിന്ന് സഹയാത്രികയെ രക്ഷിക്കാൻ യുവതി ചെയ്തത്?

women-help

ഒരു പെണ്ണിനെ ചതിക്കുഴിയിലേക്കു തള്ളിയിടാനും അപകടത്തിൽ നിന്നും ഒരു കൈകൊടുത്ത് ജീവിതത്തിലേക്കു കൊണ്ടുവരാനും എളുപ്പം കഴിയുന്നത് മറ്റൊരു പെണ്ണിനാണ്. സ്ത്രീകൾ ഒരുമിച്ചു നിന്നാൽ ഏതു പ്രതിസന്ധിയെയും അതിജീവിക്കാമെന്ന് കാണിച്ചുതരുകയാണ് ഒരു വിഡിയോ. ഓട്ടോറിക്ഷയിൽ തനിച്ചു യാത്രചെയ്യുന്ന യുവതിയെ റിയർവ്യൂ മിററിലൂടെ തുറിച്ചു നോക്കുകയാണ് ഡ്രൈവർ.

യുവതി മാറിയിരിക്കാൻ ശ്രമിക്കുമ്പോഴൊക്കെയും അയാൾ റിയർവ്യൂ മിററിൽ യുവതിയെ കാണാൻ പറ്റുന്നവിധത്തിൽ വയ്ക്കും. മൂളിപ്പാട്ടും പാടി യുവതിയെ തുറിച്ചു നോക്കുന്നത് അയാൾ തുടർന്നു. യാത്ര തുടരുന്നതിനിടെ ആ ഓട്ടോയിലേക്ക് യാത്രക്കാരായി മറ്റു രണ്ടുപേർകൂടിയെത്തുന്നു. ഒരു യുവതിയും യുവാവും കൂടി ഓട്ടോയിൽ കയറിയിട്ടും ഓട്ടോ ഡ്രൈവർ തുറിച്ചുനോട്ടം നിർത്തുന്നില്ല.

തന്റെ സഹയാത്രികയെ തുറിച്ചു നോക്കുന്ന ഓട്ടോഡ്രൈവറെ ഒരു പാഠം പഠിപ്പിക്കുവാൻ തന്നെ യുവതി തീരുമാനിച്ചു. ശരീരഭാഷയിലെ ഒരുമാറ്റംകൊണ്ടു തന്നെ ഡ്രൈവറെ നിലയ്ക്കു നിർത്താൻ അവൾക്കായി. പൊതുവിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതമായ ഒരു സ്ഥാനമൊരുക്കാൻ എന്തൊക്കെ ചെയ്യാം എന്ന സന്ദേശം നൽകുന്നതിനായി ഒരു എൻജിഒ സംഘടന തയാറാക്കിയ വിഡയോയാണിത്.