പുരുഷന്‍മാരുടെ കുത്തകയായിരുന്ന ഒരു മേഖലയില്‍ സ്ത്രീത്വത്തിന്റെ തനതുഭാവങ്ങള്‍ കൈവിടാതെ കടന്നുചെന്നു കീഴ്‍വഴക്കങ്ങള്‍ ലംഘിച്ച നടിയും അവതാരകയുമാണു മന്ദിരാ ബേദി. ക്രിക്കറ്റ് അവതാരകയായി കായിക പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ നടി ഇപ്പോഴിതാ ഒരു പൊതുധാരണയെക്കൂടി തകിടം മറിച്ചു മാതൃകയാകുന്നു.
പുഷ് അപ് നല്ലതുതന്നെ. പുരുഷന്‍മാര്‍ക്കായാലും സ്ത്രീകള്‍ക്കായാലും. പക്ഷേ, സാരിയുടുത്തു പുഷ് അപ് എടുക്കുന്ന എത്രപേരെ സങ്കൽപ്പിക്കാനാകും. മന്ദിരാ ബേദി പുഷ് അപ് എടുക്കുകയാണ്; സാരിയുടുത്തുതന്നെ. 45 വയസ്സുകാരി മന്ദിര മുമ്പും വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തന്നെ പിന്തുടരുന്നവര്‍ക്ക് ഒരു മാതൃകയായാണ് ജിമ്മിലെ പ്രകടനങ്ങള്‍ അവതാരക പരസ്യമാക്കിയിരുന്നത്. ഈയടുത്ത് ഒരു വേദിയില്‍ സാരിയില്‍ പുഷ് അപ് ചെയ്യാമോ എന്ന വെല്ലുവിളി അനായാസം ഏറ്റെടുത്തു മന്ദിര; സകലരെയും അദ്ഭുതപ്പെടുത്തി നന്നായി വ്യായാമം ചെയ്യുകയും ചെയ്തു. സാരി വേഷത്തിലുള്ള തന്റെ പുഷ് അപ് വ്യായാമം പോസ്റ്റ് ചെയ്തുകൊണ്ട് മന്ദിര എഴുതി: വേഷം ഒരു തടസ്സമല്ലാതാകുമ്പോള്‍. ജോലി അതെന്തായാലും ഏതു വേഷത്തിലും ചെയ്യാം.
സാരിയില്‍ മന്ദിരയുടെ അഭ്യാസങ്ങള്‍ക്ക് ഒരു മുന്‍ഗാമിയുണ്ട്. ഉഷ സോമന്‍. നടനും അവതാരകനും ഫിറ്റ്നസ് െഎക്കണുമായ മിലിന്ദ് സോമന്റെ മാതാവ്. വ്യായാമം സാരിയില്‍ ചെയ്യാമെന്നു കാണിച്ചുതന്നിട്ടുണ്ട് ഉഷ സോമനും. സാരിയുടുത്തുകൊണ്ട് റോഡിലൂടെ ആരോഗ്യത്തോടെ ഓടുന്ന ഉഷയുടെ വിഡിയോ ഒന്നു കാണേണ്ടതുതന്നെ.
രാവിലെ കിടക്കയില്‍നിന്ന് എഴുന്നല്‍ക്കുന്നതുതന്നെ ഒരു ജോലിയായി കരുതുന്നവരാണ് പലരും. അവര്‍ക്ക് അനുകരിക്കാവുന്ന ഒരു മാതൃകയാകുകയാണ് മന്ദിര. അവതാരകയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പിന്തുടരുന്നതുതന്നെ നവോന്‍മഷം നല്‍കുന്ന അനുഭവമാകുമെന്നാണ് ആരാധകരുടെ പക്ഷം