Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോക്കറ്റടിക്കാരനെ യുവതി ഓടിച്ചിട്ടു പിടിച്ചു; പിന്നെ ഒരുകപ്പ് കാപ്പി നൽകി പറഞ്ഞുവിട്ടു

x-default പ്രതീകാത്മക ചിത്രം.

കള്ളന് കഞ്ഞിവെച്ചവൻ എന്നു കേട്ടിട്ടുണ്ട്. വേന്ദ്രന്മാരായ കള്ളന്മാരെ വിശേഷിപ്പിക്കാനുള്ള ഒരു നാട്ടുപ്രയോഗമാണത്. എന്നാൽ യുവതിയുടെ പഴ്്സ് മോഷ്ടിച്ചു കൊണ്ടോടിയ കള്ളനെ ഓടിച്ചിട്ടു പിടിച്ച ശേഷം അവനൊരു കപ്പ് കാപ്പി വാങ്ങിക്കൊടുത്തയാളെ എന്താണ് വിളിക്കേണ്ടത്. കാനഡയിലാണ് സംഭവം. സംഭവത്തെക്കുറിച്ച് ടെസ് എന്ന യുവതി പറയുന്നതിങ്ങനെ:-

 ''ഉച്ചസമയത്ത് പുറത്തുപോയശേഷം ഓഫീസിലേക്ക് മടങ്ങുന്ന സമയത്താണ് ഒരു യുവതിയുടെ നിലവിളി കേട്ടത്.പിടിക്കവനെ അവനെന്റെ പഴ്സ് മോഷ്ടിച്ചുകൊണ്ടു പോവുകയാണ് എന്നു പറഞ്ഞുകൊണ്ടാണ് കള്ളന്റെ പിന്നാലെ ഓടുന്ന യുവതിയുടെ കരച്ചിലായിരുന്നു അത്. പിന്നെ ഒട്ടും അമാന്തിച്ചില്ല ഞാൻ കള്ളനെ പിടിച്ചു. മാലിന്യക്കൊട്ടയ്ക്കരികിൽ ഒളിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അവനെ കൈയിൽക്കിട്ടിയത്. കരഞ്ഞു കൊണ്ട് എനിക്കു നേരെ അവൻ പഴ്സ് നീട്ടി. കൂട്ടത്തിൽ കുറേ സോറിയും പറഞ്ഞു.

പഴ്സ് ഞാൻ ഉടമസ്ഥയ്ക്കു തിരിച്ചു നൽകി. പക്ഷേ അവൻ കരച്ചിൽ നിർത്താൻ കൂട്ടാക്കിയില്ല. ചെയ്തതു തെറ്റാണെന്നും ഇനിയൊരിക്കലും  തെറ്റ് ആവർത്തിക്കില്ലെന്നും അവൻ കരഞ്ഞു പറഞ്ഞു. അങ്ങനെയൊരു അവസ്ഥയിൽ അവനെ ഉപേക്ഷച്ചു കളയാൻ വയ്യാത്തതുകൊണ്ട് അവന് ഒരു കപ്പ് കാപ്പി വാങ്ങി നൽകി. അവനോട് കുറേനേരം സംസാരിക്കുകയും ചെയ്തു. അവന്റെ സാമ്പത്തീകാവസ്ഥ വളരെ മോശമാണെന്നു മനസ്സിലാക്കിയപ്പോൾ അവനെ സാമൂഹ്യപ്രവർത്തകരുടെ പക്കലേക്കയച്ചു''.