Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവളുടെ ഒപ്പമിരുന്നെങ്ങനെ വാർത്തവായിക്കും?; അവതാരകരുടെ തമ്മിലടി വൈറലായി

fight

ക്യാമറയ്ക്കു മുന്നിൽ ചിരിച്ചിരിക്കുന്ന അവതാരകരെ മാത്രമേ നമ്മൾ കണ്ടിട്ടുള്ളൂ. എന്നാൽ ക്യാമറയ്ക്കു മുന്നിൽ നല്ല അസ്സലായി വഴക്കിടുന്ന രണ്ടു വാർത്താ അവതാരകരെ ഇപ്പോൾ ലോകം മുഴുവൻ കണ്ടുകഴിഞ്ഞു. പാക്കിസ്ഥാനിലെ രണ്ടു വാർത്താഅവതാരകരാണ് ക്യാമറയ്ക്കു മുന്നിൽ വഴക്കിട്ടു തകർത്തത്. ലാഹോർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വാർത്താചാനലിലെ അവതാരകരുടെ വിഡിയോയാണ് വൈറലായിരിക്കുന്നത്.

വാർത്താഅവതാരകനായ പുരുഷൻ പ്രൊഡക്ഷൻ ബോയിയോട് സഹഅവതാരകയെക്കുറിച്ച് പരാതി പറയുന്നിടത്താണ് വിഡിയോ തുടങ്ങുന്നത്. '' ഇവളോടൊപ്പം ഞാൻ എങ്ങനെ വാർത്ത വായിക്കും'' എന്നാണ് അദ്ദേഹം ചോദിക്കുന്നത്.''നിങ്ങൾ എന്നോടു സംസാരിക്കേണ്ടെന്നും നിങ്ങളുടെ സംസാരത്തിലെ ടോൺ ശരിയല്ലെന്നാണ് താൻ പറഞ്ഞതെന്നും  തന്നോട് ബഹുമാനത്തോടെ സംസാരിക്കണമെന്നുമാണ്'' വനിതാ അവതാരക അതിനു നൽകിയ മറുപടി.

വനിതാ അവതാരകയുടെ മറുപടിയിൽ ദേഷ്യം തോന്നിയ അവതാരകൻ താനെങ്ങനെയാണ് അവരെ അപമാനിച്ചത് എന്നു ചോദിക്കുന്നു. ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്നുണ്ടെങ്കിൽ അതവരെ കാണിക്കാനും അതിലൂടെയെങ്കിലും അവർ എന്തൊക്കെയാണ് സംസാരിച്ചതെന്ന് മനസ്സിലാക്കട്ടെയെന്നും വാർത്താ അവതാരകൻ പറയുന്നു.

വാർത്താഅവതാരകരുടെ തമ്മിലടിയുടെ വിഡിയോ എങ്ങനെയോ ലീക്ക് ആവുകയും അതു സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. വഴക്കിട്ടെങ്കിലും വാർത്ത അവസാനിക്കുമ്പോൾ ഒരു തീൻമേശക്കിരുപുറവുമിരുന്ന് സംസാരിച്ച് അവർ പ്രശ്നങ്ങൾ പറഞ്ഞു തീർക്കുമെന്നാണ് വിഡിയോ കണ്ട ചിലർ അഭിപ്രായപ്പെട്ടത്.